
പാലാരിവട്ടം മേല്‍പ്പാലം പൊളിച്ചുപണിയും മുന്‍പ് ഭാരപരിശോധന നടത്തി സര്‍ക്കാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.മൂന്നുമാസത്തിനകം പരിശോധന നടത്തണം.പൊളിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം വേണ്ടത്ര അവധാനതയോടെയാണോയെന്ന സന്ദേഹമുള്‍ക്കൊള്ളുന്നതാണ് ഹൈക്കോടതിയുടെ നടപടി.
പാലാരിവട്ടം പാലം പൊളിക്കുന്നത് ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട അഞ്ച് ഹര്‍ജികള്‍ പരിഗണിക്കവേയാണ് കോടതിയുടെ നിര്‍ദേശം. പാലം നിര്‍മിച്ച ആര്‍.ഡി.എസ് കമ്പനി ഭാരപരിശോധനയുടെ ചെലവ് മുഴുവന്‍ വഹിക്കണമെന്നും പരിശോധന നടത്താന്‍ ഏത് കമ്പനി വേണമെന്ന് സര്‍ക്കാരിന് തീരുമാനിക്കാമെന്നും കോടതി പറഞ്ഞു.
വിദഗ്ധ സംഘത്തിന്റെ പരിശോധനയുടെ അടിസ്ഥാനത്തിലാണ് പാലം പൊളിച്ചു പണിയാന്‍ തീരുമാനിച്ചതെന്നും ഭാരപരിശോധന നടത്താനാവാത്ത തരത്തില്‍ മേല്‍പ്പാലത്തില്‍ വിള്ളലുകളുണ്ടെന്നുമായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine