ലോകത്തിലെ ഏറ്റവും വലിയ ട്രേഡ് സെന്ററുകളിലൊന്നിന് കോഴിക്കോട് തുടക്കം കുറിച്ച് ഹൈലൈറ്റ് ഗ്രൂപ്പ്

ഏകദേശം 680 മില്ല്യൺ ഡോളർ നിക്ഷേപത്തിൽ 12.5 മില്ല്യൺ സ്ക്വയർ ഫീറ്റിലാണ് പദ്ധതി ഒരുങ്ങുന്നത്
Highlight Group launches World Trade Center project in Kozhikode
Published on

ദക്ഷിണേന്ത്യയുടെ വിശ്വസ്ത നിർമ്മാണ കമ്പനിയായ ഹൈലൈറ്റ് ഗ്രൂപ്പ് തങ്ങളുടെ പുതിയ പദ്ധതിയായ വേൾഡ് ട്രേഡ് സെന്ററിന്റെ പ്രഖ്യാപനം ഔദ്യോഗികമായി നടത്തി. ലോകത്തിലെ തന്നെ ഏറ്റവും വലിയ ട്രേഡ് സെന്ററുകളിലൊന്നാവാൻ ഒരുങ്ങുന്ന പദ്ധതി കോഴിക്കോട് ഹൈലൈറ്റ് സിറ്റിയിലാണ് ആരംഭിക്കുന്നത്.

ഏകദേശം 680 മില്ല്യൺ ഡോളർ നിക്ഷേപത്തിൽ 12.5 മില്ല്യൺ സ്ക്വയർ ഫീറ്റിലാണ് പദ്ധതി ഒരുങ്ങുന്നത്. വേൾഡ് ട്രേഡ് സെന്റർ അസോസിയേഷൻ (WTCA) ലൈസൻസുള്ളതിനാല്‍ മൾട്ടി നാഷനൽ കമ്പനികളുടെയും ഇന്റർനാഷനൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ശ്രദ്ധയാകർഷിച്ച് വേഗതയേറിയ സാമ്പത്തിക വളർച്ചയും അടിസ്ഥാനസൗകര്യ വികസനവും സാധ്യമാക്കി കോഴിക്കോട് നഗരത്തിന്റെ വളർച്ചയെ ത്വരിതപ്പെടുത്തുന്ന ഒന്നായി പദ്ധതിക്ക് മാറാനാകും.

അനേകം ടവറുകളായാണ് ട്രേഡ് സെന്റർ സമുച്ചയം ഉയരുന്നത്. ഈയടുത്ത് ശിലാസ്ഥാപന ചടങ്ങ് പൂർത്തിയാക്കിയ വേൾഡ് ട്രേഡ് സെന്റർ ലേണിംഗ് പാർക്കാണ് ഇതില്‍ ആദ്യത്തേത്. 100 ഏക്കർ വിസ്തൃതിയുള്ള ഹൈലൈറ്റ് സിറ്റിക്കുള്ളിലായി ഒരുങ്ങുന്ന വേൾഡ് ട്രേഡ് സെന്റർ പദ്ധതി ഇന്റർനാഷനൽ ബിസിനസ് സാധ്യതകളെയും വൻകിട കമ്പനികളുടെ പരസ്പര സഹകരണത്തെയും ശക്തിപ്പെടുത്തും.

വിദ്യാർത്ഥികൾക്ക് വിശാലമായ സാധ്യതകൾ തുറന്നു കാട്ടി ഗുണമേന്മയുള്ള ആഗോള സർവകലാശാലകൾക്കും ദേശീയ തലത്തിൽ വിഖ്യാതമായ പഠന കേന്ദ്രങ്ങൾക്കും വേൾഡ് ട്രേഡ് സെന്റർ ലേണിംഗ് പാർക്ക് ആതിഥേയത്വം വഹിക്കുമെന്ന് ഹൈലൈറ്റ് ഗ്രൂപ്പ് ചെയർമാൻ പി സുലൈമാൻ പറഞ്ഞു.

റീട്ടയിൽ വിപ്ലവത്തിന് ചുക്കാൻ പിടിച്ചുകൊണ്ട് നടപ്പാക്കുന്ന 10 മാളുകളിൽ നാലെണ്ണം ഇതിനോടകം പ്രവര്‍ത്തനം ആരംഭിച്ചതായും ആറെണ്ണം വികസനത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ മുന്നോട്ടു പേവുകയാണെന്നും ഹൈലൈറ്റ് ഗ്രൂപ്പ് സി.ഇ.ഒ അജിൽ മുഹമ്മദ് പറഞ്ഞു.

Hilite Group launches $680 million World Trade Center project in Kozhikode, set to be one of the largest globally.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com