

സമ്പന്നമായ പാരമ്പര്യമാണ് കോഴിക്കോടിനുള്ളത്. അതിനോട് നീതി പുലര്‍ത്തുന്ന വിധത്തില്‍ സര്‍വ മേഖലകളിലും പുരോഗതിയോടെ വളരുകയാണ് ഈ നാട്.
ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് പുറത്തിറക്കിയ പട്ടിക പ്രകാരം 2015-20 കാലയളവില്‍ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന നഗരഭാഗങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനവും 34.5 ശതമാനം വളര്‍ച്ചയുമാണ് കോഴിക്കോടിന് ഉണ്ടായിരിക്കുന്നത്. കോഴിക്കോട് നഗരവും സമീപ പഞ്ചായത്തുകളെയും ഉള്‍പ്പെടുത്തിയുള്ള കണക്കാണിത്. ജനങ്ങളുടെ ജീവിത നിലവാരത്തിന്റെ കാര്യത്തിലും കോഴിക്കോട് മുന്നിലുണ്ട്. ഓക്‌സ്ഫഡ് ഇക്കണോമിക്‌സ് ഗ്ലോബല്‍ സ്റ്റഡീസ് ഇന്‍ഡക്‌സ്-2024ല്‍ രാജ്യത്ത് ഏറ്റവും മികച്ച ഗുണനിലവാരമുള്ള ജീവിതം നയിക്കുന്ന ഇടങ്ങളില്‍ കോഴിക്കോട് 19-ാം സ്ഥാനത്താണ്. 2009 ലെ ഇന്‍ഡിക്കസ് അനലിറ്റിക്‌സ് റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയില്‍ ജീവിക്കാന്‍ അനുയോജ്യമായ നഗരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തും കോഴിക്കോടുണ്ട്. 2022ലെനാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ സുരക്ഷിത നഗരങ്ങളുടെ പട്ടികയില്‍ പത്താം സ്ഥാനത്ത് കോഴിക്കോടാണ്. നഗരത്തില്‍ നടക്കുന്ന കുറ്റകൃത്യങ്ങളുടെ എണ്ണമടക്കം പരിഗണിച്ചാണ് പട്ടിക തയാറാക്കിയിരിക്കുന്നത്.
രാത്രി ഏറെ വൈകിയും സജീവമാകുന്ന കോഴിക്കോട് ബീച്ച് അടക്കമുള്ള സ്ഥലങ്ങള്‍ പ്രവര്‍ത്തിക്കുമ്പോഴും കുറ്റകൃത്യങ്ങള്‍ കുറവാണെന്നത് വലിയ നേട്ടം തന്നെയാണ്.
ഐടി, ബിസിനസ് രംഗങ്ങളിലും കോഴിക്കോട് വളരെയേറെ പുരോഗതി പ്രാപിച്ചു വരുന്നുണ്ട്. കേരളത്തിന്റെ വളര്‍ന്നുവരുന്ന സാമ്പത്തിക അടിത്തറ തന്നെയാണ് കോഴിക്കോട് എന്ന് പറയാനാവും. നിരവധി രാജ്യാന്തര കമ്പനികളും സ്റ്റാര്‍ട്ടപ്പുകളും അവരുടെ ഓഫീസുകള്‍ ഇവിടെ തുറന്നിട്ടുണ്ട്. സംസ്ഥാനത്തെ പ്രധാന ഐടി കേന്ദ്രമായി കോഴിക്കോടിനെ വളര്‍ത്തിയെടുക്കാനുള്ള ശ്രമം സര്‍ക്കാരിന്റെയും സ്വകാര്യമേഖലയുടെയും ഭാഗത്തു നിന്ന് ഉണ്ടായിട്ടുണ്ട്. രണ്ട് ഐടി പാര്‍ക്കുകള്‍ ഇക്കാര്യം ശരിവെയ്ക്കുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സൈബര്‍ പാര്‍ക്ക് 2023-24 കാലയളവില്‍ 121 കോടി രൂപയുടെ സോഫ്റ്റ്‌വെയര്‍ കയറ്റുമതിയാണ് ചെയ്തത്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ഇക്കാര്യത്തില്‍ 40 മടങ്ങ് വര്‍ധനയാണ് ഉണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കേരള ടെക്‌നോളജി എക്‌സ്‌പോ കെടിഎക്‌സ്-2025 പ്രകാരം എമര്‍ജിംഗ് ഗ്ലോബല്‍ ഐടി ഹബ്ബായും കോഴിക്കോടിനെ തിരഞ്ഞെടുത്തിട്ടുണ്ട്. സ്റ്റാര്‍ട്ടപ്പ് ബ്ലിങ്ക് തയറാക്കിയ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം ഇന്‍ഡക്‌സിലും ആദ്യ 40ല്‍ ഇടംപിടിക്കാന്‍ കഴിഞ്ഞ നഗരമാണ് കോഴിക്കോട്.
ജില്ലയുടെ സാക്ഷരതാ നിരക്ക് 95.08 ശതമാനമാണ്. വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ ലഭ്യതയും കമ്പനികളെ കോഴിക്കോട്ടേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണത്തിലും മികവിലും മുന്നിലാണ് കോഴിക്കോട്. സ്‌കൂളുകളുടെ എണ്ണത്തില്‍ സംസ്ഥാനത്ത് മൂന്നാം സ്ഥാനത്താണ് കോഴിക്കോട്. ഐഐഎം കോഴിക്കോട് പോലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ നാടിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. മികച്ച കണക്റ്റിവിറ്റി കോഴിക്കോടിനെ ജനങ്ങള്‍ക്ക് താമസിക്കാനും ബിസിനസ് ചെയ്യാനുമുള്ള പ്രിയപ്പെട്ട ഇടമാക്കി മാറ്റുന്നുണ്ട്്. മികച്ച റോഡ് നെറ്റ്‌വര്‍ക്ക്, റെയില്‍ കണക്റ്റിവിറ്റി, എയര്‍ ട്രാവല്‍ സൗകര്യം, സീ റൂട്ട് തുടങ്ങിയവയെല്ലാം കോഴിക്കോടിന്റെ പ്രത്യേകതകളാണ്. കൊച്ചിക്കും ബംഗളൂരുവിനും ഇടയിലുള്ള എല്ലാ സൗകര്യങ്ങളുമുള്ള നഗരമെന്നതാണ് കോഴിക്കോടിന്റെ ആകര്‍ഷണങ്ങളിലൊന്ന്.
വളര്‍ന്നുകൊണ്ടിരിക്കുന്ന കോഴിക്കോട്ട് ഇപ്പോഴും താരതമ്യേന കുറഞ്ഞ വിലയില്‍ റിയല്‍ എസ്റ്റേറ്റ് പ്രോപ്പര്‍ട്ടികള്‍ ലഭ്യമാകുന്നുണ്ടെന്നതാണ് മറ്റൊരു മേന്മ. ടൂറിസം മേഖലയിലും അനന്തസാധ്യതകള്‍ തുറന്നിടുന്നുണ്ട് ഈ ജില്ല. കടല്‍ത്തീരങ്ങളും കുന്നുകളും ചരിത്രപ്രാധാന്യമുള്ള ഇടങ്ങളും വന്യജീവി സങ്കേതങ്ങളുമെല്ലാം ഒത്തിണങ്ങിയ സ്ഥലം.
പ്രതിശീര്‍ഷ വരുമാനത്തിന്റെ കാര്യത്തിലും കോഴിക്കോട് പിന്നിലല്ല. 6.4 ശതമാനം എന്ന മികച്ച വളര്‍ച്ചാ നിരക്ക് കൈവരിക്കാന്‍ കോഴിക്കോടിന് കഴിഞ്ഞിട്ടുണ്ട്. ഏതെങ്കിലും ഒന്നോ രണ്ടോ മേഖലകളെയല്ല, സാമ്പത്തികമായ വൈവിധ്യവല്‍ക്കരണമാണ് കോഴിക്കോടിനെ വ്യത്യസ്തമാക്കുന്നത്.
കോഴിക്കോടിന്റെ വികസനത്തില്‍ നിര്‍ണായക പങ്ക് ഹൈലൈറ്റ് ഗ്രൂപ്പിനുണ്ട്. കേരളത്തിലെ ആദ്യ ഷോപ്പിംഗ് മാള്‍ കോഴിക്കോട്ട് തുറന്നത് ഹൈലൈറ്റാണ്. നഗരഹൃദയ ഭാഗത്തുള്ള ഫോക്കസ് മാള്‍ ഇപ്പോഴും ഏറെ തിരക്കുള്ള ഒരിടമാണ്. കേരളത്തില്‍ തന്നെ റെഡി മിക്‌സ് കോണ്‍ക്രീറ്റ് അവതരിപ്പിച്ച ഹൈലൈറ്റ് ഗ്രൂപ്പ് നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഗതിവേഗം കൂട്ടുന്നതില്‍ പങ്കുവഹിച്ചു. കേരളത്തിലെ ആദ്യത്തെ ഐബി കïിന്യൂം റസിഡന്‍ഷ്യല്‍ സ്‌കൂളായ ദി വൈറ്റ് സ്‌കൂള്‍ ഇന്റര്‍നാഷണല്‍ ഹൈലൈറ്റ് ഗ്രൂപ്പിന്റെ സംരംഭമാണ്. 2013ല്‍ തുറന്ന കേരളത്തിലെ ആദ്യത്തെ ബിസിനസ് പാര്‍ക്ക്, കോഴിക്കോട്ടെ ആദ്യത്തേതും കേരളത്തിലെ ഏറ്റവും വലുതുമായ മിക്‌സഡ് യൂസ് ഡെവലപ്‌മെന്റ് പദ്ധതിയായ ഹൈലൈറ്റ് സിറ്റി തുടങ്ങിയവയെല്ലാം കോഴി ക്കോടിന്റെ വളര്‍ച്ചയ്ക്ക് നല്‍കിയ സംഭാവന ചെറുതല്ല. മലബാറിലെ ആദ്യത്തെ അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സായ ഹൈലൈറ്റ് മെട്രോമാക്‌സ് അവതരിപ്പിച്ചതും ഈ ഗ്രൂപ്പാണ്. കോഴിക്കോടിന്റെ ലാന്‍ഡ്മാര്‍ക്കായ ഹൈലൈറ്റ് മാള്‍ ഒരുക്കിയതും ഹൈലൈറ്റ് ഗ്രൂപ്പ് തന്നെയാണ്.
(ധനം മാഗസിന്‍ ജൂലൈ 31 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)
Read DhanamOnline in English
Subscribe to Dhanam Magazine