ഗൃഹോപകരണങ്ങള്‍ വാങ്ങുമ്പോള്‍ വാറന്റി നിബന്ധനകള്‍ ശ്രദ്ധിക്കാറുണ്ടോ? ചില പ്രധാന കാര്യങ്ങള്‍ അറിയാം

എസി, റഫ്രിജറേറ്റര്‍ തുടങ്ങിയ ഉപകരണങ്ങള്‍ വാങ്ങുമ്പോള്‍ വിലയ്ക്കും ഫീച്ചറുകള്‍ക്കും നല്‍കുന്ന പ്രാധാന്യം വാറന്റി വ്യവസ്ഥകള്‍ക്കും നല്‍കണം
household appliances
image created with chatgpt
Published on

ഗൃഹോപകരണങ്ങളുടെ യഥാര്‍ത്ഥ മൂല്യം നിര്‍ണയിക്കുന്നത് അവ വാങ്ങുന്ന സമയത്തെ വില മാത്രമല്ല, ദൈനംദിന ജീവിതത്തില്‍ എത്രത്തോളം തടസമില്ലാതെ പ്രവര്‍ത്തിക്കുന്നു എന്നതിനെക്കൂടി ആശ്രയിച്ചാണ്. ഉല്‍പ്പന്നങ്ങള്‍ക്കുണ്ടാകുന്ന അപ്രതീക്ഷിത തകരാറുകളില്‍ നിന്നും ഭാരിച്ച ചെലവുകളില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് ആശ്വാസമേകാന്‍ വിപുലമായ വാറന്റികള്‍ക്ക് സാധിക്കും.

എന്നാല്‍ ഭൂരിഭാഗം ആളുകളും വിലയും ഫീച്ചറുകളും മാത്രം നോക്കി ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍, വാറന്റിയുടെ വിശദമായ നിബന്ധനകള്‍ വായിച്ചുനോക്കാന്‍ മറന്നുപോകുന്നു. ഇത്തരത്തില്‍ പുതിയ ഉപകരണങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്കായി ഗോദ്റെജ് എന്റര്‍പ്രൈസസ് ഗ്രൂപ്പ് അപ്ലയന്‍സസ് ബിസിനസ് സര്‍വീസ് ഹെഡ് അര്‍ണബ് ബാഗ്ചി നല്‍കുന്ന ചില പ്രധാന നിര്‍ദേശങ്ങള്‍:

ദീര്‍ഘകാല ചെലവുകള്‍ മുന്‍കൂട്ടി മനസിലാക്കാം

ഒരു ഉത്പന്നത്തിന്റെ വാങ്ങല്‍ വില എന്നത് തുടക്കം മാത്രമാണ്. ഭാവിയില്‍ വരാവുന്ന അറ്റകുറ്റപ്പണി ചെലവുകള്‍, സ്‌പെയര്‍ പാര്‍ട്‌സുകളുടെ ലഭ്യത, സര്‍വീസ് ചാര്‍ജ് എന്നിവയും കണക്കിലെടുക്കണം. സുതാര്യമായ വാറന്റി നിബന്ധനകള്‍ ഇത്തരം അപ്രതീക്ഷിത സാമ്പത്തിക ബാധ്യതകളില്‍ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കും.

സാധാരണ വാറന്റിയും കോംപ്രിഹെന്‍സീവ് വാറന്റിയും

സാധാരണ വാറന്റികളില്‍ ചില പ്രത്യേക ഭാഗങ്ങള്‍ക്ക് മാത്രമായിരിക്കും പരിരക്ഷ ലഭിക്കുക. ഉദാഹരണത്തിന്, 1 വര്‍ഷത്തെ ഉല്‍പന്ന വാറന്റിയും 10 വര്‍ഷത്തെ കംപ്രസ്സര്‍ വാറന്റിയുമുള്ള ഒരു എസിയില്‍ പിസിബിയോ ഫാന്‍ മോട്ടോറോ കേടായാല്‍ ഉപഭോക്താവ് പണം നല്‍കേണ്ടിവരും. എന്നാല്‍ കോംപ്രിഹെന്‍സീവ് വാറന്റിയില്‍ പ്രധാന ഭാഗങ്ങളെല്ലാം ഉള്‍പ്പെടുന്നതിനാല്‍ അധിക ചെലവുകള്‍ ഒഴിവാക്കാം.

നിബന്ധനകള്‍ കൃത്യമായി വായിക്കുക

ബ്രാന്‍ഡുകള്‍ക്കും ഉല്‍പന്നങ്ങള്‍ക്കും അനുസരിച്ച് വാറന്റി വ്യവസ്ഥകളില്‍ മാറ്റമുണ്ടാകാം. വാറന്റിയില്‍ ഉള്‍പ്പെടുന്ന കാര്യങ്ങള്‍, ഒഴിവാക്കിയവ, വാര്‍ഷിക അറ്റകുറ്റപ്പണി ചെലവുകള്‍ എന്നിവ വ്യക്തമായി മനസിലാക്കണം. എസിയുടെ കാര്യത്തില്‍ ഗ്യാസ് റീഫില്ലിംഗ്, റിമോട്ട് തുടങ്ങിയവ വാറന്റിയില്‍ ലഭിക്കുമോ എന്ന് മുന്‍കൂട്ടി ഉറപ്പുവരുത്തണം.

വാറന്റി വ്യാജമല്ലെന്ന് ഉറപ്പാക്കുക; രജിസ്‌ട്രേഷന്‍ പ്രധാനം

ഉല്‍പന്നം വാങ്ങിയ ശേഷം വാറന്റി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ ശ്രദ്ധിക്കുക. തട്ടിപ്പുകളില്‍ വീഴാതിരിക്കാന്‍ സെര്‍ച്ച് എഞ്ചിനുകളില്‍ കാണുന്ന കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിക്കാതെ, കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലെ നമ്പറുകള്‍ മാത്രം ഉപയോഗിക്കുക. ഉപഭോക്താക്കളുടെ ഈ ആവശ്യകത പരിഗണിച്ച് ഗോദ്റെജ് മറഞ്ഞിരിക്കുന്ന ചെലവുകളൊന്നുമില്ലാതെ 5 വര്‍ഷത്തെ സൗജന്യ കോംപ്രിഹെന്‍സീവ് വാറന്റി ലഭ്യമാക്കുന്നുണ്ട്.

Godrej Appliances Head Arnab Bagchi shares key guidelines on understanding comprehensive vs standard warranties to avoid hidden repair costs.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com