ഹോട്ടല്‍ടെക് കേരള പ്രദര്‍ശനം നവം. 9 മുതല്‍ 11 വരെ കൊച്ചിയില്‍

സംസ്ഥാനത്തെ ആതിഥേയ വ്യവസായ മേഖലയിലെ ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും ആവശ്യമായ ഉല്‍പ്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കുന്ന പ്രമുഖ വാര്‍ഷിക പ്രദര്‍ശനമായ ഹോട്ടല്‍ടെക് കേരളയുടെ 11-ാമത് പതിപ്പ് കൊച്ചി കടവന്ത്രയിലെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നവംബര്‍ 9, 10, 11 തീയതികളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോവിഡിനെത്തുടര്‍ന്ന് രണ്ടു വര്‍ഷം ഓണ്‍ലൈനായി നടന്ന പ്രദര്‍ശനമാണ് പൂര്‍വാധികം പ്രദര്‍ശകരോടെ നേരിട്ട് തിരിച്ചെത്തുന്നതെന്ന് സംഘാടകരായ ക്രൂസ് എക്‌സ്‌പോസ് ഡയറക്ടര്‍ ജോസഫ് കുര്യാക്കോസ് പറഞ്ഞു.

ഹൊറേക്ക എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഹോട്ടല്‍സ്/റിസോര്‍ട്ടസ്, റെസ്‌റ്റോറന്റ്‌സ്, കേറ്ററിംഗ് മേഖലകള്‍ക്കാവശ്യമായ ഭക്ഷ്യോല്‍പ്പന്നങ്ങള്‍, ചേരുവകള്‍, ഹോട്ടല്‍ ഉപകരണങ്ങള്‍, ലിനന്‍ ആന്‍ഡ് ഫര്‍ണിഷിംഗ്, ഹോട്ടല്‍വെയര്‍, വാണിജ്യ അടുക്കള ഉപകരണങ്ങള്‍, ക്ലീനിംഗ് ഉല്‍പ്പന്നങ്ങള്‍, ഉപകരണങ്ങള്‍ തുടങ്ങിയവയുമായി 65-ലേറെ പ്രദര്‍ശകര്‍ ഹോട്ടല്‍ടെകില്‍ പങ്കെടുക്കമെന്നും അദ്ദേഹം പറഞ്ഞു.

കേരളാ ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രില്‍ പ്രൊമോഷന്‍ (കെ-ബിപ്), കോക്കനട്ട് ഡെവലപ്‌മെന്റ് ബോര്‍ഡ്, അസോസിയേഷന്‍ ഓഫ് അപ്രൂവ്ഡ് ആന്‍ഡ് ക്ലാസിഫൈഡ് ഹോട്ടല്‍സ് ഓഫ് കേരള (എഎസിഎച്ച്‌കെ), കേരള പ്രൊഫഷനല്‍ ഹൗസ്‌കീപേഴ്‌സ് അസോസിയേഷന്‍ (കെപിഎച്ച്എ) സൗത്ത് ഇന്ത്യ ഷെഫ്‌സ് അസോസിയേഷന്‍ (സിക) കേരള ചാപ്റ്റര്‍ എന്നീ സംഘടനകളുടേയും സ്ഥാപനങ്ങളുടേയും അംഗീകാരവും പിന്തുണയും ഹോട്ടല്‍ടെകിനുണ്ട്. മേളയ്ക്ക് സമാന്തരമായി ആദ്യരണ്ടു ദിവസം നടക്കുന്ന മത്സരങ്ങളായ കേരളാ കലിനറി ചലഞ്ച് (കെസിസി), ഹൗസ്‌കീപ്പേഴ്‌സ് ചലഞ്ച് (എച്ച്‌കെസി) എന്നിവയാണ് ഇത്തവണത്തെ ഹോട്ടല്‍ടെകിന്റെ പ്രധാന ആകര്‍ഷണങ്ങള്‍.

ഓരോ വര്‍ഷവും സംസ്ഥാനത്തെ ആതിഥേയ മേഖലയിലെ ഷെഫുമാരും സര്‍വീസ് ജീവനക്കാരും ഉറ്റുനോക്കുന്ന അഭിമാന മത്സരമാണ് കെസിസി. സിക കേരളാ ചാപ്റ്ററുമായി സഹകരിച്ച് സംസ്ഥാനത്ത് ഉടനീളമുള്ള ഹോട്ടലുകളിലേയും റിസോര്‍ട്ടുകളിലേയും ഷെഫുമാര്‍ക്കും സര്‍വീസ് പ്രൊഫഷനലുകള്‍ക്കുമായി നടത്തുന്ന കെസിസിയില്‍ ഇത്തവണ ലോകപ്രശസ്ത സെലിബ്രിറ്റി ഷെഫായ അലന്‍ പാമറാണ് ജൂറി തലവനായി എത്തുന്നത്. പ്രൊഫഷനല്‍ ഷെഫുമാര്‍ക്ക് തങ്ങളുടെ മികവു തെളിയിക്കാനുള്ള വേദിയാകും കെസിസിയെന്നും സംസ്ഥാനത്തെമ്പാടും നിന്നുള്ള ഈ മേഖലിയിലെ പ്രൊഫഷനലുകളെ ഇതിലേയ്ക്ക് ക്ഷണിക്കുകയാണെന്നും ജോസഫ് കുര്യാക്കോസ് പറഞ്ഞു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it