വിശ്വാസത്തിന്റെ കരുത്തിൽ ₹2.5 കോടിയുടെ ബിസിനസ്; ഒന്നാം വാർഷിക നിറവിൽ ഹൗസ് ഓഫ് മാഗ്നറ്റ്‌സ്

ബിസിനസ് ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ മൊബൈല്‍ ആപ്പും പുതിയ നഗരങ്ങളിലേക്കുള്ള വിപുലീകരണ പദ്ധതികളും ആരംഭിച്ചു
വിശ്വാസത്തിന്റെ കരുത്തിൽ ₹2.5 കോടിയുടെ ബിസിനസ്; ഒന്നാം വാർഷിക നിറവിൽ ഹൗസ് ഓഫ് മാഗ്നറ്റ്‌സ്
Published on

കേരളത്തിലെ സംരംഭകര്‍ക്കായി രൂപീകരിച്ച ബിസിനസ് നെറ്റ്വര്‍ക്കിംഗ് പ്ലാറ്റ്ഫോമായ ഹൗസ് ഓഫ് മാഗ്നറ്റ്‌സ് (House of Magnates) ഒന്നാം വാര്‍ഷികം ആഘോഷിച്ചു. തൃശ്ശൂര്‍ ആസ്ഥാനമായി 2025 മാര്‍ച്ചില്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ കൂട്ടായ്മ, ചുരുങ്ങിയ കാലയളവിനുള്ളില്‍ മികച്ച വളര്‍ച്ചയാണ് കൈവരിച്ചിരിക്കുന്നത്.

വിശ്വാസത്തിലും സഹകരണത്തിലും അധിഷ്ഠിതമായ പ്രവര്‍ത്തന ശൈലിയാണ് ഹൗസ് ഓഫ് മാഗ്നറ്റ്‌സ് പിന്തുടരുന്നത്. ഓരോ ചാപ്റ്ററിലും ഒരു ബിസിനസ് വിഭാഗത്തില്‍ നിന്ന് ഒരാള്‍ക്ക് മാത്രമാണ് അംഗത്വം നല്‍കുന്നത്. ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളിലൂടെ അംഗങ്ങള്‍ തമ്മില്‍ 2.5 കോടി രൂപയുടെ ബിസിനസ് വിജയകരമായി കൈമാറാന്‍ സാധിച്ചതായി ഭാരവാഹികള്‍ അവകാശപ്പെട്ടു.

നിലവില്‍ 45 ബിസിനസ് ലീഡര്‍മാരാണ് ഈ ശൃംഖലയിലുള്ളത്. വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് അംഗങ്ങള്‍ തമ്മിലുള്ള ആശയവിനിമയവും ബിസിനസ് ഇടപാടുകളും കൂടുതല്‍ സുഗമമാക്കുന്നതിനായി 'ഹൗസ് ഓഫ് മാഗ്നറ്റ്‌സ്' മൊബൈല്‍ ആപ്ലിക്കേഷനും ഔദ്യോഗികമായി പുറത്തിറക്കി.

വിപുലീകരണത്തിന്

നിലവില്‍ തൃശ്ശൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഈ പ്ലാറ്റ്ഫോം മറ്റ് പ്രധാന നഗരങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ്. കൊച്ചി, കോഴിക്കോട്, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ ഉടന്‍ തന്നെ പുതിയ ചാപ്റ്ററുകള്‍ ആരംഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.ചൊവ്വാഴ്ചകളില്‍ തൃശ്ശൂരില്‍ നടക്കുന്ന ബ്രേക്ക്ഫാസ്റ്റ് മീറ്റിംഗുകളിലൂടെയാണ് അംഗങ്ങള്‍ ബിസിനസ് റഫറന്‍സുകള്‍ കൈമാറുന്നത്. മാഗ്നറ്റ്‌സ് ഇംപാക്ട് ഗ്രൂപ്പുകള്‍ (MIGs), പരിശീലന പരിപാടികള്‍, നെറ്റ് വര്‍ക്കിംഗ് ഇവന്റുകള്‍ എന്നിവയും ഇതിന്റെ ഭാഗമായി നടന്നുവരുന്നു.

House of Magnates marks its first anniversary with a mobile app launch and expansion plans to strengthen business networking among entrepreneurs.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com