Begin typing your search above and press return to search.
പ്രതിസന്ധികള്‍ക്കിടയിലും ലാഭം കൂട്ടി ബിസിനസിനെ ആഗോളതലത്തിലേക്ക് വളര്‍ത്താന്‍ ഇതാ ഒരു മാര്‍ഗം
12 മാസത്തില്‍ കുറഞ്ഞ സമയം കൊണ്ട് നിങ്ങളുടെ ബിസിനസിന്റെ ലാഭം കൂട്ടാനും നിങ്ങള്‍ സ്വപ്‌നം കാണുന്നതുപോലെ ആഗോളതലത്തില്‍ ബിസിനസിനെ എത്തിക്കാനും കഴിയും. എന്ത് സുന്ദരമായ നടക്കാത്ത സ്വപ്‌നം എന്ന് ഇതുവായിക്കുമ്പോള്‍ മനസ്സില്‍ പറയുന്നവരുമുണ്ടാകും. അങ്ങനെ അവിശ്വസിക്കേണ്ട. നടക്കുന്ന, നടത്താന്‍ പറ്റുന്ന കാര്യം തന്നെയാണത്.
കോവിഡ് കാലത്ത് ലാഭം കൂട്ടുകയോ? ആഗോളതലത്തില്‍ ബിസിനസിനെ പ്ലേസ് ചെയ്യുകയോ? എങ്ങനെ? ഓരോ ബിസിനസുകാരുടെയും മനസ്സിന്റെ അടിത്തട്ടില്‍ കിടക്കുന്ന ആശങ്കയെ, പേടിയെ വേരോടെ പിഴുതെറിഞ്ഞും ശാസ്ത്രീയമായ രീതിയില്‍ ബിസിനസ് തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചും അവ അതിവേഗത്തില്‍ നടപ്പാക്കിയും സമയബന്ധിതമായി ഈ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കും.
ഏതൊരു ബിസിനസുകാരനും ഇപ്പോള്‍ അനിവാര്യമായി വേണ്ട ഇക്കാര്യങ്ങളെ കുറിച്ച് കൃത്യമായ മാര്‍ഗനിര്‍ദേശം നല്‍കുകയാണ് ധനം. ഇന്‍ഡോ യുഎസ് കൊയാലിഷന്റെ പങ്കാളിത്തത്തോടെ നാളെ, നവംബര്‍ 26ന് വൈകീട്ട് 6.30ന് നടക്കുന്ന സൗജന്യ ശില്‍പ്പശാലയിലൂടെ ഇന്ന് ബിസിനസ് ലോകം ആഗ്രഹിക്കുന്ന രൂപാന്തരീകരണത്തിനുള്ള അടിത്തറയാണ് ഒരുക്കുന്നത്.
സ്വന്തമായി സംരംഭം തുടങ്ങി പരാജയപ്പെട്ടെങ്കിലും അതില്‍ നിന്ന് കുതിച്ചുയര്‍ന്ന് സിലിക്കണ്‍വാലിയിലെ വിജയികളായ സംരംഭകരുടെ മെന്ററും ബിസിനസ് സ്ട്രാറ്റജിസ്റ്റുമായി വളര്‍ന്ന റൂബിള്‍ ചാണ്ടി (യുഎസ്എ)യും പെര്‍ഫോമന്‍സ് കോച്ചും പതിറ്റാണ്ടുകളായി സംരംഭകരുടെ മാനസികസംഘര്‍ഷങ്ങള്‍ അടുത്തുനിന്നറിഞ്ഞ് ഫലപ്രദമായ മാര്‍ഗനിര്‍ദേശം നല്‍കുന്ന ബിസിനസ് സൈക്കോളജിസ്റ്റുമായ ഡോ. വിപിന്‍ റോള്‍ഡന്റും (ഇന്ത്യ) മാണ് നാളെ ശില്‍പ്പശാല നയിക്കുന്നത്.
ആഗോളതലത്തിലെ സാഹചര്യങ്ങളും കേരളത്തിലെ യാഥാര്‍ത്ഥ്യങ്ങളും കൃത്യമായി അറിയുന്നവരാണ് ഇവര്‍ എന്നതുതന്നെയാണ് ശില്‍പ്പശാലയുടെ മറ്റൊരു സവിശേഷത.
ഈ രണ്ടുവഴികളില്‍ ഏത് നിങ്ങള്‍ സ്വീകരിക്കും?
കോവിഡ് മൂലം ലോകം മുഴുവന്‍ പ്രതിസന്ധിയുണ്ട്. ഈ സാഹചര്യത്തില്‍ ബിസിനസുകാര്‍ക്ക് മുന്നില്‍ രണ്ടുവഴികളാണുള്ളത്. 1. സാഹചര്യം മെച്ചപ്പെടും വരെ കാത്തുനില്‍ക്കുക. 2. പ്രതിസന്ധി എനിക്ക് മാത്രമല്ല, എല്ലാവര്‍ക്കുമുണ്ട് എന്ന് തിരിച്ചറിഞ്ഞ് സാധ്യതകള്‍ ബുദ്ധിപൂര്‍വ്വം ഉപയോഗിച്ച് മനസിലെ ആശയങ്ങള്‍ നടപ്പാക്കുക.ആദ്യത്തെ വഴിയില്‍ ഒരു അപകടം കൂടി പതിയിരുപ്പുണ്ട്. സാഹചര്യം മെച്ചപ്പെടുന്നതുവരെ വെറുതെ കാത്തിരിക്കാനാണ് തീരുമാനമെങ്കില്‍, ചിലപ്പോള്‍ അതുവരെ നിങ്ങളുടെ നിലവിലെ ബിസിനസ് പിടിച്ചുനിന്നു എന്നുപോലും വരില്ല. അതായത് ഒന്നും ചെയ്യാതെ ഇരിക്കുന്നതും ബിസിനസിന്റെ തകര്‍ച്ചയ്ക്ക് കാരണമാകും.
പ്രവര്‍ത്തിക്കുക തന്നെയാണ് ഇപ്പോള്‍ നിലനില്‍ക്കാനുള്ള ഒരു മാര്‍ഗം.
ഇപ്പോള്‍ സംരംഭകര്‍ക്ക് അത്യാവശ്യമായി വേണ്ടത്, അവരുടെ മനസ്സില്‍ ഉറങ്ങിക്കിടക്കുന്ന ഊര്‍ജ്ജത്തെ തട്ടിയുണര്‍ത്തി തെളിമയോടെ ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുള്ള പ്രചോദനമാണ്. രണ്ടാമതായി, നിലവിലെ ബിസിനസിനെ വളര്‍ത്താനുള്ള ശാസ്ത്രീയമായ ബിസിനസ് തന്ത്രങ്ങളും. മൂന്നാമത്തെയും സുപ്രധാനവുമായ മറ്റൊരു ഘടകം ബിസിനസുകാരന്‍ ആവിഷ്‌കരിക്കുന്ന തന്ത്രങ്ങളുടെ അതിവേഗത്തിലും കൃത്യതയോടെയുമുള്ള നടപ്പാക്കലാണ്.
നിങ്ങളെ കൊണ്ട് ഇത് സാധിക്കും
മുന്നില്‍ കാണുന്ന വിപണിയിലെ സാധ്യത തന്നെ മുതലെടുക്കാന്‍ പറ്റുന്നില്ല. പിന്നെയാണോ വിദേശ വിപണി? സംശയിക്കേണ്ട. ഇതാണ് വിപണി വലുതാക്കാന്‍ മികച്ച അവസരം. ലോകത്തിലെ പ്രമുഖ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ ഭൂരിഭാഗവും പിറന്നതും വളര്‍ന്നതുമെല്ലാം സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ കാലഘട്ടത്തില്‍ തന്നെയാണ്. അവസരങ്ങളിലേക്ക് ധൈര്യപൂര്‍വ്വം കടന്നുചെല്ലുന്നവര്‍ക്കൊപ്പമാണ് വിജയവും.എന്നാല്‍ ഇപ്പോള്‍ ആഗോള വിപണി മുന്‍പത്തേക്കാള്‍ കൈയെത്തും ദൂരെയാണ്. കോവിഡിന് മുമ്പ് വിദേശത്ത് ഒരു ബിസിനസ് ചര്‍ച്ചയ്ക്കായി വിസയെടുത്ത്, വിമാനടിക്കറ്റെടുത്ത്, നേരില്‍ പോകണമായിരുന്നു. എന്നാല്‍ കോവിഡ് വന്നതോടെ എല്ലാം വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാണ്.
ഫലപ്രദമായി എങ്ങനെ അതൊക്കെ ഉപയോഗിക്കാം? വിദേശ പങ്കാളികളെ എങ്ങനെ കണ്ടെത്താം? എങ്ങനെ സുദൃഢമായ ബന്ധം കെട്ടിപ്പടുത്ത് ബിസിനസ് വളര്‍ത്താം? എന്നതൊക്കെ അറിയാനും നാളത്തെ വെബിനാര്‍ സഹായിക്കും.
ഇതുവരെ കണ്ട് ശീലിച്ച വെബിനാറുകളില്‍ നിന്ന് വ്യത്യസ്തമായി വെര്‍ച്വല്‍ പ്ല്ാറ്റ്‌ഫോമിന്റെ എല്ലാ സാധ്യതകളും വിനിയോഗിച്ചുകൊണ്ടുള്ള ശില്‍പ്പശാലയാണ് നാളെ നടക്കുക. ശില്‍പ്പശാലയില്‍ പങ്കെടുക്കാന്‍ മുന്‍കൂര്‍ രജിസ്‌ട്രേഷന്‍ വേണം.
ഇനി ഏതാനും സീറ്റുകള്‍ മാത്രമാണ് ശേഷിക്കുന്നത്. ലാഭം കൂട്ടി, ബിസിനസിനെ വളര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ ഈ അവസരം നഷ്ടമാക്കാതെ എത്രയും വേഗം രജിസ്‌ട്രേഷന്‍ നടത്തുക.
For more details: WhatsApp +91 70250 17700, OR Register Here
Next Story
Videos