കൊച്ചിയിൽ 600 കോടിയുടെ വൻ നിക്ഷേപപദ്ധതിയുമായി ഇഗ്നിവ ഗ്രൂപ്പ്: ഐടി-ടൂറിസം രംഗത്ത് പുതിയ കുതിപ്പ്

വാണിജ്യത്തിനും സാങ്കേതികവിദ്യയ്ക്കും സംരംഭകത്വത്തിനും ഒരുപോലെ ഊന്നൽ നൽകുന്ന വികസന മാതൃകയിലൂടെ കൊച്ചിയുടെ വളർച്ചയിൽ പുതിയ അധ്യായം കുറിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ നിജേഷ് പുത്തലത്ത്
Igniva Group has announced a proposed technology and lifestyle campus on Kochi’s Willingdon Island
Published on: 

കേരളത്തിന്റെ വാണിജ്യ-വ്യവസായ വികസനത്തിന് പുതിയ ദിശ നൽകിക്കൊണ്ട് കൊച്ചിയിൽ 600 കോടി രൂപയുടെ വൻ ടെക്നോളജി-ലൈഫ്‌സ്റ്റൈൽ ക്യാമ്പസ് പ്രഖ്യാപിച്ച് 11 വർഷത്തെ പാരമ്പര്യമുള്ള ഇഗ്നിവ ഗ്രൂപ്പ് (IGNIVA Group). 'ഇഗ്നിവ ടെക് ഐലൻഡ്' (IGNIVA Tech Island) എന്ന് പേരിട്ടിരിക്കുന്ന പദ്ധതി എ.ഐ അധിഷ്ഠിത ഐടി ഇൻഫ്രാസ്ട്രക്ചറും ടൂറിസവും വാണിജ്യവും സമന്വയിപ്പിക്കുന്ന സമഗ്ര വികസന മാതൃകയാണ്.

ഇഗ്നിവ ടെക് ഐലൻഡിന്റെ സവിശേഷതകൾ:

കൊച്ചി വില്ലിങ്ടൺ ഐലൻഡ് കേന്ദ്രീകരിച്ച് ആസൂത്രണം ചെയ്യുന്ന ഈ ടെക്നോളജി ക്യാമ്പസ് 18 ഏക്കർ വിസ്തൃതിയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ ആവശ്യങ്ങൾക്കായി 16 മെഗാവാട്ട് ശേഷിയുള്ള ആധുനിക ഡാറ്റാ സെന്ററും, 60,000 ചതുരശ്ര അടി എ.ഐ-വർക്കിംഗ് സ്പേസും ഇവിടെ സജ്ജീകരിക്കും. പ്രീമിയം കോ-വർക്കിംഗ് സ്പേസുകൾ, എന്റർപ്രൈസ് ഓഫീസുകൾ, ക്രിയേറ്റീവ് സ്റ്റുഡിയോകൾ, എക്സിബിഷൻ സെന്ററുകൾ, വെൽനെസ് സൗകര്യങ്ങൾ എന്നിവയൊക്കെ ഒരൊറ്റ ക്യാമ്പസിൽ ലഭ്യമാകും.

ഐൽ ക്ലബ്ബും മറ്റ് സംവിധാനങ്ങളും: പദ്ധതിയുടെ ഭാഗമായി 5 ഏക്കർ വിസ്തൃതിയിൽ സുരക്ഷിത ഡാറ്റാ സെന്റർ മേഖലയും 13 ഏക്കറിൽ 'ഐൽ ക്ലബ്ബ്' (ISLE CLUB) എന്ന പൊതുജന സൗഹൃദ ലൈഫ്‌സ്റ്റൈൽ മേഖലയും വികസിപ്പിക്കും. ബിസിനസ് ഓഫീസുകൾ, ഫിറ്റ്നസ്-ട്രെയിനിംഗ് കേന്ദ്രങ്ങൾ, ക്രിയേറ്റർ സ്റ്റുഡിയോകൾ, വിനോദ പ്രവർത്തനങ്ങൾ, സാമൂഹിക കൂട്ടായ്മകൾക്കുള്ള ഇടങ്ങൾ എന്നിവ ഉൾക്കൊള്ളുന്നതാണ് ഐൽ ക്ലബ്ബ്.

കൂടാതെ, അന്താരാഷ്ട്ര എക്സിബിഷനുകൾക്കും വാണിജ്യ സമ്മേളനങ്ങൾക്കുമായി 50,000 ചതുരശ്ര അടി ഇൻഡോർ എക്സിബിഷൻ സ്പേസും 1,08,000 ചതുരശ്ര അടി ഔട്ട്‌ഡോർ അരീനയുമുള്ള കൊച്ചിൻ ട്രേഡ് സെന്ററും പദ്ധതിയുടെ ഭാഗമാണ്. രണ്ടാം ഘട്ടത്തിൽ 70,000 ചതുരശ്ര അടി എക്സിബിഷൻ ഹാളും ഫൈവ് സ്റ്റാർ ഹോട്ടലും പൂർത്തിയാക്കും.

മറ്റ് പദ്ധതികളും തൊഴിൽ സാധ്യതകളും

ഐടി സംരംഭങ്ങൾ, സ്റ്റാർട്ടപ്പുകൾ, പ്രൊഫഷണലുകൾ എന്നിവർക്ക് പുതിയ സാധ്യതകൾ തുറക്കുന്നതിനൊപ്പം നിർമ്മാണം, ഹോസ്പിറ്റാലിറ്റി, വ്യാപാരം എന്നീ മേഖലകളിൽ വൻതോതിൽ പരോക്ഷ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഈ പദ്ധതിക്ക് സാധിക്കും. കോഴിക്കോട് എയർപോർട്ട് ഹോട്ടൽ, കാലിക്കറ്റ് ട്രേഡ് സെന്റർ, കോഴിക്കോട് ബീച്ച് ബേ, 4in ബസാർ ടെക് മോൾ, മലപ്പുറം കാക്കഞ്ചേരിയിലെ ഇഗ്നിവ ലോജിസ്റ്റിക്സ് ഹബ് തുടങ്ങി വിവിധ മേഖലകളിൽ ഗ്രൂപ്പിന് നിലവിൽ ശ്രദ്ധേയമായ സാന്നിധ്യമുണ്ട്.

കേരളത്തിൽ കൂടുതൽ നിക്ഷേപങ്ങളും തൊഴിലവസരങ്ങളും ആവശ്യമായ ഇക്കാലത്ത്, വാണിജ്യത്തിനും സാങ്കേതികവിദ്യയ്ക്കും സംരംഭകത്വത്തിനും ഒരുപോലെ ഊന്നൽ നൽകുന്ന വികസന മാതൃകയിലൂടെ കൊച്ചിയുടെ വളർച്ചയിൽ പുതിയ അധ്യായം കുറിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ നിജേഷ് പുത്തലത്ത് വ്യക്തമാക്കി.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```