ഇന്‍ഡല്‍ മണി: വളര്‍ച്ച മുഖമുദ്രയാക്കി മുന്നോട്ട്, ലക്ഷ്യം 10,000 കോടി രൂപയുടെ വായ്പ വിതരണം

സാമ്പത്തിക മേഖലയിലെ ഉണര്‍വും പലിശ നിരക്കില്‍ ഉണ്ടായ കുറവുമെല്ലാം സ്വര്‍ണപ്പണയ വായ്പയുടെ ആവശ്യകത കൂട്ടുമെന്നാണ് പ്രതീക്ഷയെന്ന് ഇന്‍ഡല്‍ മണി സിഇഒ യും എക്‌സിക്യുട്ടീവ് ഡയറക്റ്ററുമായ ഉമേഷ് മോഹനന്‍
ഇന്‍ഡല്‍ മണി: വളര്‍ച്ച മുഖമുദ്രയാക്കി മുന്നോട്ട്, ലക്ഷ്യം 10,000 കോടി രൂപയുടെ വായ്പ വിതരണം
Published on

വ്യക്തമായ കാഴ്ചപ്പാടോടെ അതിവേഗം വളരുകയാണ് പ്രമുഖ സ്വര്‍ണ വായ്പാ ബാങ്കിതര ധനകാര്യ സ്ഥാപനമായ ഇന്‍ഡല്‍ മണി. 2025 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം മികച്ച നേട്ടമുണ്ടാക്കാന്‍ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. മുന്‍ വര്‍ഷത്തേക്കാള്‍ വായ്പയില്‍ 69 ശതമാനം വളര്‍ച്ചയാണ് സ്ഥാപനം ഇത്തവണ കൈവരിച്ചത്. ഇതോടെ സ്ഥാപനം കൈകാര്യം ചെയ്യുന്ന ആസ്തി (Asstes Under Management AUM) 52 ശതമാനം വര്‍ധനവോടെ 2,400 കോടിയിലെത്തി. കമ്പനിയുടെ സാമ്പത്തികാരോഗ്യം വിളിച്ചോതിക്കൊണ്ട് ഈവര്‍ഷം 61 കോടി രൂപയുടെ ലാഭവും നേടി.

കരുത്ത് സ്വര്‍ണപ്പണയ വായ്പ

അസറ്റ് ക്വാളിറ്റിയില്‍ ഗണ്യമായ പുരോഗതി നേടിയ കമ്പനിയുടെ നിഷ്‌ക്രിയ ആസ്തി 3.17ല്‍ നിന്ന് 1.35 ശതമാനമായി കുറഞ്ഞതും നേട്ടമായി. കമ്പനിയുടെ പ്രധാന കരുത്ത് സ്വര്‍ണപ്പണയ വായ്പ തന്നെയാണ്. കൈകാര്യം ചെയ്യുന്ന ആസ്തിയുടെ 94 ശതമാനവും ഇതില്‍ നിന്നാണെന്നത് കമ്പനി ഈ മേഖലയ്ക്ക് നല്‍കുന്ന പ്രാധാന്യം വിളിച്ചോതുന്നു.

2026 സാമ്പത്തിക വര്‍ഷത്തേക്കുള്ള ലക്ഷ്യം നിര്‍ണയിച്ച് പ്രവര്‍ത്തിക്കുകയാണിപ്പോള്‍ ഇന്‍ഡല്‍ മണി. വായ്പ വിതരണം 10,000 കോടി രൂപയിലും സ്ഥാപനം കൈകാര്യം ചെയ്യുന്ന ആസ്തി 4,000 കോടി രൂപയിലും എത്തിക്കുകയുമാണ് ലക്ഷ്യം. ഇതിന് പിന്‍ബലമേകാന്‍ 12 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 365 ശാഖകള്‍ കമ്പനിക്കുണ്ട്. ഇതില്‍ 89 എണ്ണം ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം തുറന്നവയാണ്.

(Originally published in Dhanam Magazine 30 June 2025 issue.)

Indel Money achieves strong growth through gold loans, aiming for ₹10,000 crore loan disbursement and ₹4,000 crore AUM by FY2026.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com