ഇന്‍ഡെല്‍ മണി പശ്ചിമേന്ത്യയില്‍ പ്രവര്‍ത്തനം വിപുലീകരിക്കുന്നു, മുംബൈയില്‍ രജിസ്‌റ്റേര്‍ഡ് ഓഫീസ് തുറന്നു, ഈ വര്‍ഷം ലക്ഷ്യമിടുന്നത് 45 ശാഖകള്‍

നടപ്പു സാമ്പത്തിക വര്‍ഷം 10,000 കോടി രൂപയുടെ വായ്പാ വിതരണവും വര്‍ഷാന്ത്യത്തോടെ 40,000 കോടി രൂപയുടെ ആസ്തി കൈകാര്യവുമാണ് കമ്പനി ലക്ഷ്യം വയ്ക്കുന്നത്
Umesh Mohanan, Indel Money
Published on

രാജ്യത്തെ മുന്‍നിര നോണ്‍ ബാങ്കിംഗ് സ്വര്‍ണ വായ്പാ കമ്പനികളിലൊന്നായ ഇന്‍ഡെല്‍ മണി, 2025- 2026 സാമ്പത്തിക വര്‍ഷം പശ്ചിമേന്ത്യന്‍ സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തനം വിപുലീകരിക്കുന്നു. പുതിയ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുംബൈയില്‍ ആധുനിക സംവിധാനങ്ങളോടെ നവീകരിച്ച രജിസ്‌റ്റേര്‍ഡ് ഓഫീസ് തുറന്നു. നടപ്പു സാമ്പത്തിക വര്‍ഷം ഈ മൂന്നു സംസ്ഥാനങ്ങളിലുമായി ബ്രാഞ്ചുകളുടെ എണ്ണം 45 ആക്കി ഉയര്‍ത്താനാണ് നീക്കം.

കമ്പനിയ്ക്ക് ഇപ്പോള്‍ മഹാരാഷ്ട്രയില്‍ 22, ഗുജറാത്തില്‍ 10, രാജസ്ഥാനില്‍ 5 എന്നിങ്ങനെയാണ് ശാഖകളുള്ളത്. മുംബൈ, പൂനെ, നാഗ്പൂര്‍, അഹ്‌മദാബാദ്, സൂറത്, രാജ്കോട്, ജെയ്പൂര്‍, ജോധ്പൂര്‍, ഉദയ്പൂര്‍ തുടങ്ങിയ നഗരങ്ങളിലും ശാഖകളുണ്ട്.

കമ്പനിയുടെ ദീര്‍ഘകാല വളര്‍ച്ചാ പദ്ധതിയില്‍ പശ്ചിമ മേഖലയ്ക്ക് നിര്‍ണായകമായ പ്രാധാന്യമുണ്ടെന്ന് ഇന്‍ഡെല്‍ മണി എക്സിക്യൂട്ടീവ് ഡയറക്ടറും സി.ഇ.ഒയുമായ ഉമേഷ് മോഹനന്‍ പറഞ്ഞു. വീടുകളില്‍ യഥേഷ്ടം സ്വര്‍ണം സൂക്ഷിക്കുമെങ്കിലും പണയം വെച്ച് വായ്പയെടുക്കാന്‍ അവിടെ ജനങ്ങള്‍ക്കു താല്‍പര്യക്കുറവുണ്ട്. എന്നാല്‍ ഈ മേഖലയില്‍ കസ്റ്റമര്‍ ഡിമാന്റില്‍ 35 ശതമാനത്തിലേറെ വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നു. വളരുന്ന ഡിമാന്‍ഡിനനുസരിച്ച് സുതാര്യമായും സുരക്ഷിതമായും സാങ്കേതിക മേന്മയോടെ സേവനം നല്‍കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വലിയ ലക്ഷ്യങ്ങള്‍

കമ്പനിയുടെ ലാഭം 2025 സാമ്പത്തിക വര്‍ഷം മുന്‍വര്‍ഷത്തേക്കാള്‍ 10 ശതമാനം വര്‍ധിച്ച് 61 കോടി രൂപയായി. ശക്തമായ വായ്പാ വളര്‍ച്ചയായിരുന്നു ഈ നേട്ടത്തിനു പിന്നില്‍. കൈകാര്യം ചെയ്യുന്ന ആസ്തികള്‍ (Assets Under Management/AUM ) മാര്‍ച്ച് 31ലെ കണക്കനുസരിച്ച് മുന്‍ വര്‍ഷത്തെയപേക്ഷിച്ച് 52 ശതമാനം വളര്‍ന്ന് 2400 കോടി രൂപയായി ഉയര്‍ന്നു. ഈ കാലയളവില്‍ 6,000 കോടിയോളം രൂപയുടെ വായ്പ വിതരണം ചെയ്തു. മുന്‍ വര്‍ഷം 3.2 ശതമാനമായിരുന്ന കിട്ടാക്കടത്തിന്റെ അനുപാതം 1.4 ശതമാനമായി കുറഞ്ഞു.

നടപ്പു സാമ്പത്തിക വര്‍ഷം 10,000 കോടി രൂപയുടെ വായ്പാ വിതരണവും വര്‍ഷാന്ത്യത്തോടെ 40,000 കോടി രൂപയുടെ ആസ്തി കൈകാര്യവുമാണ് കമ്പനി ലക്ഷ്യമിടുന്നത്.

Indel Money expands operations in Western India, opens registered office in Mumbai aiming for ₹40,000 crore AUM by FY-end.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com