ഇന്‍ഡെല്‍ മണിയുടെ മൂന്നാംപാദ ലാഭത്തില്‍ 85 ശതമാനം വര്‍ധന

ഇന്‍ഡെല്‍ കോര്‍പറേഷനു കീഴിലെ പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായ ഇന്‍ഡെല്‍ മണിക്ക് 2023-24 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ മുന്‍ വര്‍ഷത്തെ പേക്ഷിച്ച് 85 ശതമാനം ലാഭ വര്‍ധന. കമ്പനിയുടെ വരുമാനം മൂന്നാം പാദത്തില്‍ 28.59 ശതമാനം ഉയര്‍ന്ന് 128.95 കോടി രൂപയായി. മൊത്ത ലാഭം ഈ പാദത്തില്‍ 36.23 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 19.6 കോടി രൂപയായിരുന്നു ലാഭം.

വായ്പാ വിതരണം ഈ വര്‍ഷം ഇതുവരെ 43 ശതമാനം വളര്‍ച്ചയോടെ 2,400 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. മൂന്നാം പാദത്തില്‍ 1,410 കോടി രൂപയുടെ ആസ്തികളാണ് കമ്പനി കൈകാര്യം ചെയ്യുന്നത്. മുന്‍ പാദത്തേക്കാളും കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലുണ്ടായിരുന്നതിനേക്കാളും ഗണ്യമായ വര്‍ധനയാണ് രേഖപ്പെടുത്തിയത്.
2024 സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ 36.23 കോടി രൂപയുടെ ലാഭം നേടാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് ഇന്‍ഡെല്‍ മണി എക്‌സിക്യൂട്ടീവ് ഡയറക്ടറും സി.ഇ.ഒയുമായ ഉമേഷ് മോഹനന്‍ പറഞ്ഞു.

Related Articles

Next Story

Videos

Share it