Begin typing your search above and press return to search.
കൊച്ചിയില്‍ ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റിയുമായി ബ്രിക്സ്റ്റണ്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്
കൊച്ചിയില്‍ ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റിയൊരുങ്ങുന്നു. 1200 കോടി രൂപ ചെലവഴിച്ച് ദുബായ് ആസ്ഥാനമായുള്ള ബ്രിക്സ്റ്റണ്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പാണ് കൊച്ചിയില്‍ ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റി പദ്ധതി നടപ്പിലാക്കുന്നത്. ഇതോടെ സാങ്കേതികതയുടെയും ആഡംബരത്തിന്റെയും അവസാന വാക്കായി കൊച്ചിയിലെ ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റി മാറും. മൂന്നര ലക്ഷത്തോളം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഈ പദ്ധതിയിലൂടെ സാധിക്കുമെന്ന് ബ്രിക്സ്റ്റണ്‍ ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്‍മാനും ദുബായ് രാജകുടുംബാംഗവുമായ ഷെയ്ക്ക് ജുമ ബിന്‍ സായിദ് അല്‍ മക്തും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബ്രിക്സ് സ്മാര്‍ട്ട് മാള്‍, ബ്രിക്സ് ബിസിനസ് സെന്റര്‍, ബ്രിക്സ് കണ്‍വെന്‍ഷന്‍ സെന്റര്‍, ബ്രിക്സ് സ്മാര്‍ട്ട് വെയര്‍ ഹൗസ്, ബ്രിക്സ് അക്കാദമി എന്നിവയാണ് ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റിയില്‍ വരുന്നത്. നിലവിലെ വ്യവസായിക സേവന സങ്കല്‍പ്പങ്ങളെ മാറ്റിയെഴുതി ആധുനിക ഇന്‍ഡസ്ട്രിയല്‍ ടെക്നോളജികളും, അര്‍ബന്‍ ഷോപ്പിംഗും കൈകോര്‍ക്കുന്ന വിസ്മയകരമായ ഈ ആഡംബര ലോകം 30 ഏക്കറോളം സ്ഥലത്ത് 20 ലക്ഷം സ്‌ക്വയര്‍ഫീറ്റിലാണ് നിര്‍മ്മിക്കുന്നത്. നൂതന സാങ്കേതികവിദ്യയില്‍ രണ്ടര വര്‍ഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അഞ്ച് പ്രധാന സെക്ടറുകളും 14 ബിസിനസ് വിഭാഗങ്ങളും പദ്ധതിയുടെ ഭാഗമാണെന്നും ബ്രിക്സ്റ്റണ്‍ ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റി ചെയര്‍മാന്‍ സിറാജ് എം.പി പറഞ്ഞു. കേരളത്തിലെ വ്യവസായിക അന്തരീക്ഷത്തെ ഒരു വലിയ കാന്‍വാസിലേക്ക് മാറ്റി ഇന്‍ഡസ്ട്രിയല്‍ ആവശ്യങ്ങളുടെ സമഗ്ര സേവനങ്ങളെ ഒരു കുടക്കീഴില്‍ എത്തിക്കുകയാണ് ബ്രിക്സ്റ്റണ്‍ ഗ്രൂപ്പ്.
ബ്രിക്സ് സ്മാര്‍ട്ട് മാള്‍ ഐ.എസ്.സിയുടെ പ്രധാന ബിസിനസ് വിഭാഗങ്ങളില്‍ ഒന്നാണ് ബ്രിക്സ് സമാര്‍ട്ട് മാള്‍. വിദേശരാജ്യങ്ങളില്‍ മാത്രമുള്ളതും കേരളത്തില്‍ തികച്ചും പുതുമയാര്‍ന്നതുമായ ആധുനിക ഷോപ്പിംഗ് സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാക്കും. സ്മാര്‍ട്ട് റീട്ടെയിലേഴ്സിലൂടെയും കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് മാനുഫാക്ചറിംഗ് മേഖലയിലെ മുന്നൂറോളം ഔട്ട്ലെറ്റുകളിലൂടെ ഒരു ലക്ഷത്തില്‍പ്പരം ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകും.
ഉല്‍പ്പന്നങ്ങള്‍ മാത്രമല്ല ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി എല്ലാ വിഭാഗങ്ങളിലുംപെട്ട വിദഗ്ധരായ നൂറ്റമ്പതോളം സേവന ദാതാക്കളെ ബ്രിക്സ് മാള്‍ ഒരു മേല്‍ക്കുരയ്ക്ക് കീഴില്‍ അണിനിരത്തും. നിര്‍മ്മാണ മേഖലയുമായി ബന്ധപ്പെട്ട പ്രമുഖരായ നൂറ്റമ്പതോളം ബ്രാന്‍ഡുകളുടെ ഓഫീസുകള്‍ ഈ മേഖലയില്‍ ഐ.എസ്.സി ഒരുക്കും. ബ്രിക്സ് സ്മാര്‍ട്ട് മാള്‍ ഇന്‍ഡസ്ട്രിയല്‍ ആവശ്യങ്ങളുടെ സമഗ്ര സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിനോടൊപ്പം ഏതൊരു മാള്‍ പോലെ തന്നെയും അതിലുപരിയായി ഫാമിലി ഷോപ്പിംഗിനും, ഭക്ഷണത്തിനും വിനോദങ്ങള്‍ക്കുമുള്ള വിപുലമായ സൗകര്യങ്ങളും ഒരുക്കും.
മാളിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് ബ്രിക്സ് മൊബൈല്‍ വേള്‍ഡ്. ഇന്ത്യന്‍ നിര്‍മ്മിതവും വിദേശനിര്‍മ്മിതവുമായ മൊബൈല്‍ ഫോണുകളും, ടാബുകളും മറ്റ് ഉപകരണങ്ങളും അവയുടെ സര്‍വീസ് സെന്ററുകളും 15000 സ്‌ക്വയര്‍ ഫീറ്റില്‍ സജ്ജീകരിക്കും. ആഭരണങ്ങള്‍, തുണിത്തരങ്ങള്‍ സ്പോര്‍ട്സ് വെയര്‍ ഉത്പന്നങ്ങളുടെ നിരവധി സ്റ്റോറുകള്‍, ഒട്ടോണമെസ് സ്റ്റോറുകള്‍, ഐ മാക്സ്, 4 ഡിഎക്സ്, 7ഡി, എന്നീ ആധുനിക സംവിധാനങ്ങളോട് കൂടിയ മള്‍ട്ടിപ്ലക്സ് തിയറ്റര്‍ കോംപ്ലക്സ്, എന്റര്‍ടെയിന്‍മെന്റ് സോണുകള്‍, ഫുഡ് കോര്‍ട്ടുകള്‍ എന്നിവയും പ്രധാന ആകര്‍ഷണമാണ്. സ്മാര്‍ട്ട് ഡിജിറ്റല്‍ പ്ലാറ്റ്ഫോം ബ്രിക്സ് സ്മാര്‍ട്ട് മാളിനെ സ്മാര്‍ട്ട് ആക്കുന്നത് പര്‍ച്ചേസിംഗ് സൗകര്യങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്ന ആധുനിക സ്മാര്‍ട്ട് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളുടെ സാന്നിധ്യമാണ്.
വാര്‍ത്താസമ്മേളനത്തില്‍ സീനിയര്‍ അഡൈ്വസര്‍ ഡോ. എസ്. കൃഷ്ണകുമാര്‍, ഡയരക്ടര്‍ ആന്റ് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ മുഹമ്മദ് ഷന്‍ഷീര്‍, ബ്രിക്സ്റ്റണ്‍ ഗ്ലോബല്‍ ഓപ്പറേഷന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ രമേശ് അയ്യര്‍, സ്ട്രാറ്റജി ആന്റ് പ്ലാനിംഗ് സീനിയര്‍ വൈസ് പ്രസിഡന്റ് ആഷിഫ് ഷെയ്ക്ക്, ചീഫ് ടെക്നോളജി ഓഫീസര്‍ നിശാന്ത് കുംബ്ലേ, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അല്‍വിന ഖാസിം, ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റ് നവീന്‍ കുമാര്‍ വി.ആര്‍, ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍ ശ്രീജിത്ത് കുനിയില്‍ തുടങ്ങിയവരും പങ്കെടുത്തു.
Next Story
Videos