മുത്തൂറ്റ് ഫിൻകോർപ്പ് ജാഗൃതി യാത്രയ്ക്ക് കൊച്ചിയിൽ സ്വീകരണം; സംരംഭകത്വ പാഠങ്ങളുമായി 525 യുവപ്രതിഭകൾ

മുത്തൂറ്റ് ഫിൻകോർപ്പിന്റെ പിന്തുണയിലുള്ള ജാഗൃതി യാത്ര 2026ന് കേരള സ്റ്റാർട്ടപ്പ് മിഷനിൽ സ്വീകരണം നൽകി; 525 യുവപ്രതിഭകൾ സംരംഭകത്വവും സുസ്ഥിര ബിസിനസ് മാതൃകകളും നേരിട്ടറിയാൻ 15 ദിവസത്തെ യാത്രയിൽ പങ്കെടുക്കുന്നു
Muthoot FinCorp Jagriti Yatra 2026
കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ എത്തിയ ജാഗൃതി യാത്ര-2026-ലെ സംരംഭകത്വ പഠന യാത്രാംഗങ്ങള്‍ മുത്തൂറ്റ് ഫിന്‍കോര്‍പ്പ്, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഷാജി വര്‍ഗീസ്, ജാഗൃതി യാത്ര സി.ഇ.ഒ ആശുതോഷ് കുമാര്‍ എന്നിവര്‍ക്കൊപ്പംImage Source: Special Arrangement
Published on: 

മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡിന്റെ പങ്കാളിത്തത്തോടെ രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന 'ജാഗൃതി യാത്ര 2026'-ന്റെ 19-ാം പതിപ്പിന് കളമശ്ശേരി കേരള സ്റ്റാർട്ടപ്പ് മിഷനിൽ (KSUM) സ്വീകരണം നൽകി. രാജ്യത്തെ 220-ലധികം ജില്ലകളിൽ നിന്നായി 525 യുവപ്രതിഭകളാണ് 15 ദിവസം കൊണ്ട് 8,000 കിലോമീറ്റർ സഞ്ചരിക്കുന്ന ഈ പ്രത്യേക ട്രെയിൻ പഠനയാത്രയിൽ പങ്കെടുക്കുന്നത്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ യുവതികളുടെ പങ്കാളിത്തം ശ്രദ്ധേയമാണെന്ന് സംഘാടകർ വ്യക്തമാക്കി.

സുസ്ഥിര സംരംഭകത്വം നേരിട്ടറിഞ്ഞ് യാത്രികർ

മാലിന്യ സംസ്കരണത്തിലും പുനരുപയോഗത്തിലും ചാക്രിക സമ്പദ്‌വ്യവസ്ഥയിലും (Circular Economy) ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുന്ന 'ഗ്രീൻ വേംസ്' (Green Worms) കേന്ദ്രം സന്ദർശിച്ചുകൊണ്ടാണ് കൊച്ചിയിലെ പരിപാടികൾക്ക് തുടക്കമായത്. പരിസ്ഥിതി സൗഹൃദ സംരംഭങ്ങളിലൂടെ പ്രാദേശിക ഉപജീവനമാർഗ്ഗങ്ങൾ സൃഷ്ടിക്കുന്ന രീതികൾ യാത്രികർ നേരിട്ട് മനസ്സിലാക്കി.

തൊഴിൽ ദാതാക്കളെ വാർത്തെടുക്കുക ലക്ഷ്യം

വികസിത ഭാരതം സ്വപ്നം കാണുന്ന രാജ്യത്തിന് തൊഴിലന്വേഷകരേക്കാൾ തൊഴിൽ ദാതാക്കളെയാണ് ആവശ്യമെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ മുത്തൂറ്റ് ഫിൻകോർപ്പ് സിഇഒ ഷാജി വർഗീസ് പറഞ്ഞു. സാമ്പത്തിക-സാമൂഹിക-പാരിസ്ഥിതിക വെല്ലുവിളികൾക്ക് പരിഹാരം കാണുന്ന സംരംഭങ്ങളിൽ നിന്ന് അനുഭവാധിഷ്ഠിത പഠനം നടത്താൻ യുവാക്കൾക്ക് അവസരമൊരുക്കുന്നതിനാലാണ് ജാഗൃതി യാത്രയെ പിന്തുണയ്ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ചെറുനഗരങ്ങളുടെയും ഗ്രാമീണ മേഖലകളുടെയും വികസനത്തിന് സംഭാവന നൽകുന്ന സംരംഭങ്ങൾ ആരംഭിക്കാൻ യുവാക്കളെ പ്രചോദിപ്പിക്കുകയാണ് യാത്രയുടെ ലക്ഷ്യം. ജാഗൃതി സിഇഒ ആശുതോഷ് കുമാർ, കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് പി. അംബിക, ജാഗൃതി വൈസ് ചെയർമാൻ അശ്വൻ നായിക് എന്നിവരും സംസാരിച്ചു. കൊച്ചിയിലെ സന്ദർശനത്തിന് ശേഷം സംഘം മധുരയിലേക്ക് യാത്ര തിരിച്ചു.

Muthoot FinCorp-supported Jagriti Yatra 2026 was welcomed at Kerala Startup Mission in Kalamassery, with 525 young participants embarking on a 15-day entrepreneurial learning journey.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```