ജെ.എം ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ആദ്യ ശാഖ കൊച്ചിയില്‍, അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ വിപുലീകരണ പദ്ധതികള്‍

തിരുവനന്തപുരം, കോട്ടയം, തൃശൂര്‍ എന്നിവിടങ്ങളിലും ശാഖകള്‍ തുറക്കുന്നത് കമ്പനിയുടെ പരിഗണനയില്‍
 ജെ.എം ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ കേരളത്തിലെ ആദ്യ ശാഖയുടെ ഉദ്ഘാടന വേളയില്‍ ശുഭജിത് ബാനര്‍ജി, വെല്‍ത്ത് വിഭാഗം ഹെഡ് വിജയകുമാര്‍, ബി. ബാലഗണേശന്‍, ജെ.എം ഫിനാന്‍ഷ്യല്‍ ഇക്വിറ്റി ബ്രോക്കിംഗ് ഗ്രൂപ്പ് എം.ഡിയും കോ-ഹെഡുമായ  കൃഷ്ണ റാവു, ബ്രാഞ്ച് ഹെഡ് ജിദേഷ കെ.ജി എന്നിവര്‍.
ജെ.എം ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ കേരളത്തിലെ ആദ്യ ശാഖയുടെ ഉദ്ഘാടന വേളയില്‍ ശുഭജിത് ബാനര്‍ജി, വെല്‍ത്ത് വിഭാഗം ഹെഡ് വിജയകുമാര്‍, ബി. ബാലഗണേശന്‍, ജെ.എം ഫിനാന്‍ഷ്യല്‍ ഇക്വിറ്റി ബ്രോക്കിംഗ് ഗ്രൂപ്പ് എം.ഡിയും കോ-ഹെഡുമായ കൃഷ്ണ റാവു, ബ്രാഞ്ച് ഹെഡ് ജിദേഷ കെ.ജി എന്നിവര്‍.
Published on

അര നൂറ്റാണ്ടു പിന്നിട്ട ജെ.എം ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന്റെ ഭാഗമായ ജെ.എം ഫിനാന്‍ഷ്യല്‍ സര്‍വീസസ് കേരളത്തിലെ ആദ്യ ശാഖ കൊച്ചിയില്‍ തുറന്നു. ബാനര്‍ജി റോഡിലെ കുര്യന്‍ ടവറിന്റെ മൂന്നാം നിലയിലാണ് ഓഫീസ്. കമ്പനി എം.ഡിയും ഇക്വിറ്റി ബ്രോക്കിംഗ് വിഭാഗം മേധാവിയുമായ കൃഷ്ണറാവുവാണ് പുതിയ ബ്രാഞ്ചിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ദക്ഷിണേന്ത്യയില്‍ ജെ.എം ഫിനാന്‍ഷ്യലിന് 14 ശാഖകളുണ്ട്.

വിവിധ ധനകാര്യ സേവനങ്ങള്‍ ഒരു കുടക്കീഴില്‍

ഓഹരി ബ്രോക്കിംഗ്, വെല്‍ത്ത് മാനേജ്മെന്റ്, പോര്‍ട്ഫോളിയോ മാനേജ്മെന്റ്, ഇക്വിറ്റി, കടപ്പത്രങ്ങള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, ഇന്‍ഷുറന്‍സ് തുടങ്ങിയ സേവനങ്ങള്‍ കൊച്ചി ശാഖയില്‍ ലഭ്യമാണ്. ശക്തമായ ഗവേഷണ വിഭാഗത്തിന്റെ പിന്തുണയോടെ ഹ്രസ്വകാല, ദീര്‍ഘകാല നിക്ഷേപ അവസരങ്ങള്‍ കണ്ടെത്തി രാജ്യത്തിന്റെ സാമ്പത്തിക മുന്നേറ്റത്തില്‍ നിക്ഷേപകര്‍ക്ക് പ്രയോജനം ലഭ്യമാക്കുകയാണ് ലക്ഷ്യം.

കേരളത്തിന്റെ വ്യാപാര തലസ്ഥാനമായി അതിവേഗം മാറിക്കൊണ്ടിരിക്കുന്ന നഗരമാണ് കൊച്ചി. കരുത്തുറ്റ അടിസ്ഥാന സൗകര്യങ്ങളുള്ള നഗരത്തില്‍ ഇന്‍ഫോ പാര്‍ക്ക്, കിന്‍ഫ്ര ഹൈടെക് പാര്‍ക്ക്, സ്മാര്‍ട്ട് സിറ്റി തുടങ്ങിയവയുടെ പരിസരത്ത് എല്ലാ സൗകര്യങ്ങളോടെയുമുള്ള ഓഫീസ് ആരംഭിച്ചതിലൂടെ മികച്ച തുടക്കമാണ് കമ്പനി നടത്തിയിട്ടുള്ളതെന്ന് എം ഡി കൃഷ്ണ റാവു പറഞ്ഞു. അടുത്ത അഞ്ച് വര്‍ഷത്തില്‍ കേരളത്തില്‍ കൂടുതല്‍ വിപുലീകരണം ഉദ്ദേശിക്കുന്നതായും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം, കോട്ടയം, തൃശൂര്‍ എന്നിവിടങ്ങളിലും ശാഖകള്‍ തുറക്കുന്നത് കമ്പനിയുടെ പരിഗണനയിലാണ്.

ഓഹരി വിപണിയുടെ സാധ്യതകള്‍ ഇനിയുമേറെ

കേരളത്തിലും സ്റ്റോക്ക് മാര്‍ക്കറ്റ് നിക്ഷേപത്തിന് കൂടുതല്‍ ശ്രദ്ധ ലഭിക്കുന്നതായും പരമ്പരാഗത ബാങ്ക് നിക്ഷേപങ്ങളില്‍ നിന്ന് കൂടുതല്‍പേര്‍ ഇതിലേക്ക് ആകൃഷ്ടരാകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് കോവിഡിന് മുന്‍പ് മാസം 4-5 ലക്ഷം ഡീമാറ്റ് അക്കൗണ്ടുകളാണ് തുറന്നിരുന്നതെങ്കില്‍ ഇപ്പോള്‍ അത് 40-50 ലക്ഷമായി ഉയര്‍ന്നിരിക്കുന്നു. കൂടുതല്‍ ആളുകള്‍ കടന്നുവരുന്നുവെന്നതിന്റെ സൂചനയാണിത്. ഓഹരി വിപണിയുടെ സാധ്യത ഇനിയും വേണ്ട പോലെ ഉപയോഗിക്കുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

യു.എസില്‍ മൊത്തം ജനസംഖ്യയുടെ 17 ശതമാനവും ഓഹരി വിപണിയില്‍ നിക്ഷേപിക്കുമ്പോള്‍ ഇന്ത്യയില്‍ വെറും ആറ് ശതമാനം മാത്രമാണ്. വലിയ വളര്‍ച്ചാ സാധ്യതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നതെന്നും അദ്ദേഹം പറയുന്നു. ഇന്ത്യയുടെ മൊത്തം ഓഹരി വിപണി പങ്കാളിത്തത്തില്‍ വെറും 2-3 ശതമാനം മാത്രമാണ് കേരളത്തിന്റെ സംഭാവന. സാക്ഷരതയില്‍ ഏറ്റവും മുന്നിലുള്ള ആഗോളഹരി വിഹിതത്തില്‍ പഞ്ചാബ് കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്തുള്ള കേരളത്തില്‍ കൂടുതല്‍ അവസരങ്ങള്‍ ഈ മേഖലയിലുണ്ടെന്നും കൃഷ്ണ റാവു പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com