

മാറിമറയുന്ന ആഗോള ബിസിനസ് അന്തരീക്ഷത്തില്‍ ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് (MSME) പുത്തന്‍ ദിശാബോധവും പുതിയ വിപണികളിലേക്ക് ചിറകുവിടര്‍ത്താനുള്ള കരുത്തും പകരാന്‍ 'ധനം ഗ്രോത്ത് സമിറ്റ് 2026' എത്തുന്നു. 'Grow Your Business to the Next Level' എന്ന ആപ്തവാക്യവുമായി ധനം ബിസിനസ് മീഡിയ സംഘടിപ്പിക്കുന്ന എ്രംഎസ്എംഇ സമിറ്റിന്റെ നാലാമത് പതിപ്പ് സെപ്റ്റംബര്‍ 23-ന് തിരുവനന്തപുരം 'ഒ ബൈ താമര' (O by Tamara) ഹോട്ടലില്‍ നടക്കും.
എം.എസ്.എം.ഇകളുടെ സമഗ്ര വികസനം, വിപണി വിപുലീകരണം, എ.ഐ സാങ്കേതികവിദ്യാ ഉപയോഗം, മൂലധന സമാഹരണത്തിനുള്ള എസ്.എം.ഇ ഐ.പി.ഒ (SME IPO) വഴികള്‍ എന്നിവയില്‍ ഊന്നിയാണ് ഇത്തവണത്തെ സമിറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
സംസ്ഥാന വ്യവസായ, ഐ.ടി & എ.ഐ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി സമിറ്റ് ഉദ്ഘാടനം ചെയ്യുകയും മുഖ്യാതിഥിയായി പങ്കെടുക്കുകയും ചെയ്യും. വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് IAS, കെ.എസ്.ഐ.ഡി.സി (KSIDC) എം.ഡി സ്‌നേഹില്‍ കുമാര്‍ സിങ് IAS, വിഴിഞ്ഞം പോര്‍ട്ട് സി.ഇ.ഒ പ്രദീപ് ജയരാമന്‍ എന്നിവര്‍ സമിറ്റില്‍ പ്രധാന പ്രഭാഷകരാകും.
ഇവര്‍ക്കൊപ്പം വാക്കറൂ ഇന്റര്‍നാഷണല്‍ ഫൗണ്ടറും എം.ഡിയുമായ വി. നൗഷാദ്, സഫിന്‍ ഗ്ലോബല്‍ ചീഫ് സസ്‌റ്റൈനബിലിറ്റി ഓഫീസറും ഇന്ത്യ എം.ഡിയുമായ സുജ ചാണ്ടി, ടോറസ് ഇന്‍വെസ്റ്റ്മെന്റ് ഹോള്‍ഡിംഗ്‌സ് എം.ഡിയും സി.ഇ.ഒയുമായ അജയ് പ്രസാദ്, കിന്‍ഫ്ര എം.ഡി സന്തോഷ് കോശി, ടി.എം.എ & ടി.സി.സി.ഐ പ്രസിഡന്റും എസ്.ഐ പ്രോപ്പര്‍ട്ടി എം.ഡിയുമായ എസ്. എന്‍. രഘുചന്ദ്രന്‍ നായര്‍, സെഞ്ചൂറിയന്‍ ഫിന്‍ടെക് ഫൗണ്ടര്‍ ചെയര്‍മാനും എം.ഡിയുമായ സേതുമാധവന്‍ യു. കെ, ഡയറക്ടര്‍ ലക്ഷ്മണന്‍ എ, ദി കമ്പനി ഓഫ് ഫോര്‍ കോ-ഫൗണ്ടര്‍മാരായ ഹരികൃഷ്ണന്‍ പിള്ള, സതീഷ് പിള്ള, അഡ്ഫാക്ടേഴ്‌സ് പി.ആര്‍ സീനിയര്‍ ഗ്രൂപ്പ് ഹെഡും ഇന്‍വെസ്റ്റ്മെന്റ് സ്‌പെഷ്യലിസ്റ്റുമായ എ. കെ. പ്രഭാകര്‍, മിലാഗ്രോ ഇന്‍ഡസ്ട്രീസ് എല്‍.എല്‍.പി ഫൗണ്ടറും ബി.എന്‍.ഐ തിരുവനന്തപുരം എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ വികാസ് അഗര്‍വാള്‍, ആര്‍ട്ട് ഓഫ് കണ്‍സള്‍ട്ടിംഗ് പാര്‍ട്ണര്‍ സുബിന്‍ കബീര്‍ ടി (MBA - IIM കോഴിക്കോട്), യൂണിവേഴ്‌സിറ്റി ഓഫ് കേംബ്രിഡ്ജ് (ICE) ഹാബിറ്റ് തിയറി ന്യൂറോസൈക്കോളജി ഡയറക്ടര്‍ അരുണ്‍ എസ്. ബാബു തുടങ്ങി വ്യവസായ, ഫിന്‍ടെക്, കണ്‍സള്‍ട്ടിംഗ് രംഗത്തെ പതിനഞ്ചിലേറെ പ്രമുഖര്‍ സമിറ്റിന്റെ വിവിധ സെഷനുകളില്‍ ക്ലാസുകള്‍ നയിക്കും.
സംരംഭകര്‍ നേരിടുന്ന പ്രായോഗിക തടസ്സങ്ങള്‍ക്കും വെല്ലുവിളികള്‍ക്കും വിദഗ്ധര്‍ തത്സമയം പരിഹാര നിര്‍ദേശങ്ങള്‍ നല്‍കുന്ന 'എം.എസ്.എം.ഇ പവര്‍ ക്ലിനിക്ക്' ഇത്തവണത്തെ സമിറ്റിന്റെ പ്രത്യേക ആകര്‍ഷണമായിരിക്കും. ബിസിനസ് പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും ചെലവു കുറയ്ക്കാനും നിര്‍മ്മിത ബുദ്ധി (Artificial Intelligence) പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ച് പ്രത്യേക എ.ഐ മാസ്റ്റര്‍ ക്ലാസും, പ്രാദേശിക സംരംഭങ്ങള്‍ക്ക് പബ്ലിക് ലിസ്റ്റിംഗിലൂടെ (SME IPO) ഫണ്ട് സമാഹരിക്കാനുള്ള ബിസിനസ് തന്ത്രങ്ങളും സമിറ്റില്‍ പരിചയപ്പെടുത്തും.
കേരളത്തിനകത്തും പുറത്തുനിന്നുമായി 300-ലേറെ ഡെലിഗേറ്റുകള്‍ സംബന്ധിക്കുന്ന പരിപാടിയില്‍ നയരൂപകര്‍ത്താക്കളോടും ഉദ്യോഗസ്ഥരോടും ചോദ്യങ്ങള്‍ ചോദിക്കാനും ആശയവിനിമയം നടത്താനും അവസരമുണ്ടാകും. ബ്രാന്‍ഡുകള്‍ക്ക് ഉല്‍പ്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിക്കാനുള്ള പ്രത്യേക സ്റ്റാളുകളും സജ്ജീകരിച്ചിട്ടുണ്ട്.
സമിറ്റില്‍ പങ്കെടുക്കുന്നതിനുള്ള പാസുകളുടെ രജിസ്ട്രേഷന്‍ അന്തിമ ഘട്ടത്തിലാണ്. 18% ജി.എസ്.ടി ഉള്‍പ്പെടെ 4,130 രൂപയാണ് ഡെലിഗേറ്റ് പാസ് നിരക്ക് (3,500 + 18% GST). വിവിധ MSME വ്യവസായ അസോസിയേഷന്‍ അംഗങ്ങള്‍ക്കും BNI അംഗങ്ങള്‍ക്കും രജിസ്ട്രേഷനില്‍ 1,000 രൂപയുടെ പ്രത്യേക ഇളവ ലഭിക്കും.
രജിസ്ട്രേഷനായി ബന്ധപ്പെടുക: 90725 70065 (അനൂപ് ഏബ്രഹാം), വെബ്സൈറ്റ് : www.dhanamgrowthsummit.com.
Read DhanamOnline in English
Subscribe to Dhanam Magazine