ദേശീയ അംഗീകാര നിറവില്‍ കള്ളിയത്ത് ടി.എം.ടി
കേരളത്തിലെ സ്റ്റീല്‍ വ്യവസായ രംഗത്തെ പ്രമുഖരായ കള്ളിയത്ത് ടി.എം.ടി ഗ്രൂപ്പിന് ദേശീയ അംഗീകാരം. എം.എസ്.എം.ഇ വ്യവസായ സ്ഥാപനങ്ങള്‍ക്കുള്ള 2020ലെ ഇന്ത്യ 5000 ബെസ്റ്റ് എം.എസ്.എം.ഇ അവാര്‍ഡ് കള്ളിയത്ത് ടി.എം.ടി ബാര്‍ കരസ്ഥമാക്കി. ഉന്നത ഗുണനിലവാരം പുലര്‍ത്തുന്ന എം.എസ്.എം.ഇ വ്യവസായ സ്ഥാപനങ്ങള്‍ക്കാണ് ബെസ്റ്റ് എം.എസ്.എം.ഇ അവാര്‍ഡ് നല്‍കിവരുന്നത്. 92 വര്‍ഷങ്ങളുടെ ബിസിനസ് പാരമ്പര്യമുള്ള കള്ളിയത്ത് ഗ്രൂപ്പ് 2001 ല്‍ പാലക്കാട് കേന്ദ്രീകരിച്ചാണ് സ്റ്റീല്‍ ബാര്‍ ബാര്‍ നിര്‍മ്മാണം ആരംഭിച്ചത്. കേരളത്തിലെ ആദ്യ ടി.എം.ടി സ്റ്റീല്‍ ബാര്‍ നിമ്മാതാക്കളാണ് കള്ളിയത്ത്.
ഉന്നത നിലവാരം പുലര്‍ത്തുന്ന ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിച്ചതിനുള്ള അംഗീകാരമാണ് ഇന്ത്യ 5000 ബെസ്റ്റ് എം.എസ്.എം.ഇ അവാര്‍ഡെന്ന് കള്ളിയത്ത് ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടര്‍ നൂര്‍ മുഹമ്മദ് നൂര്‍ഷ കള്ളിയത്ത് പറഞ്ഞു. ഉല്‍പ്പന്നത്തിന്റെ മികവും, ഗുണമേന്മയും വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി അതിനൂതന സാങ്കേതിക വിദ്യകളും, ക്വാളിറ്റി ചെക്കിംഗ് സംവിധാനവും, നിര്‍മാണത്തിന്റെ ഓരോ ഘട്ടത്തിലും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയരക്ടര്‍ ദിര്‍ഷാ മുഹമ്മദ് കള്ളിയത്തും പറഞ്ഞു.
1000 കോടി രൂപയുടെ വിറ്റുവരവുളള കള്ളിയത്ത് ഗ്രൂപ്പാണ് ഇന്ത്യയില്‍ ആദ്യമായി സ്റ്റീല്‍ഫാബ് എന്ന ബ്രാന്‍ഡില്‍ കട്ട് ആന്റ് ബെന്‍ഡ് സ്റ്റീല്‍ ബാറുകളും, ഐ.എസ്.ഐ ഗുണനിലവാരത്തോടുകൂടി ബൈന്‍ഡിംഗ് വയറുകളും ഉല്‍പ്പാദിപ്പിച്ചത്. എല്‍.പി.ജി സിലിണ്ടര്‍, കവര്‍ ബ്ലോക്കുകള്‍, ഫ്ളോറിംഗ് ആന്റ് സാനിറ്ററി, ആരോഗ്യമേഖല, റിയല്‍ എസ്റ്റേറ്റ് തുടങ്ങി വിവധ രംഗങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന ഗ്രൂപ്പിന് കേരളത്തിന് പുറമെ തമിഴ്നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളിലും ശക്തമായ വിതരണ ശൃംഖലയുണ്ട്.
ഇന്ത്യയില്‍ ആദ്യമായി 6 എം.എം ടി.എം.ടി എഫ്ഇ 500 ഗ്രേഡ് സ്റ്റീല്‍ ബാറുകള്‍ അവതരിപ്പിച്ചതും 6 എം.എം. ടി.എം.ടി ബാറുകള്‍ക്ക് ആദ്യമായി ബി.ഐ.എസ് സര്‍ട്ടിഫിക്കേഷന്‍ നേടിയതും കേരളത്തില്‍ നിന്നും ആദ്യമായി ടി.എം.ടി കമ്പികള്‍ കയറ്റുമതി ചെയ്തതും കള്ളിയത്താണ്.