മമ്മൂട്ടി ബ്രാന്‍ഡ് അംബാസഡറായ ഈ മലയാളി കമ്പനി കരുത്തോടെ മുന്നോട്ട്‌

കേരളത്തിലെ ടി.എം.ടി സ്റ്റീല്‍ ബാര്‍ ബ്രാന്‍ഡുകളെ കുറിച്ച് ചിന്തിക്കുമ്പോള്‍ മലയാളിയുടെ മനസിലേക്ക് പെട്ടെന്ന് കടന്നുവരുന്ന പേരാണ് കെന്‍സ (Kenza). കോഴിക്കോട്ടെ ഒരു ചെറുകിട സ്റ്റീല്‍ വ്യാപാരത്തില്‍ നിന്ന് കേരളത്തിലെ മുന്‍നിര സ്റ്റീല്‍ ബാര്‍ ബ്രാന്‍ഡായി മാറിയ കഥയാണ് കെന്‍സയുടേത്. കെന്‍സ വിപണിയിലെത്തുമ്പോള്‍ മേഖലയിലെ 33 വര്‍ഷത്തെ പ്രവര്‍ത്തന പരിചയം കൈമുതലായുണ്ടായിരുന്നു.

കേരളത്തില്‍ എണ്ണത്തില്‍ ഏറ്റവും കൂടുതല്‍ ഉല്‍പ്പാദന യൂണിറ്റുകളുള്ള കെന്‍സയ്ക്ക് പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് യൂണിറ്റുകളുള്ളത്. ആയിരത്തോളം പേര്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും ഉപജീവന മാര്‍ഗം നല്‍കുന്ന കമ്പനിയുടെ ഉപയോക്താക്കളുടെ എണ്ണം നിലവില്‍ ഒരുലക്ഷം കവിഞ്ഞു. സര്‍ക്കാര്‍-സ്വകാര്യ പദ്ധതികള്‍ക്കായും കെന്‍സ ടി.എം.ടി സ്റ്റീല്‍ ബാര്‍ വ്യാപകമായി ഉപയോഗിച്ച് വരുന്നു.
തുടക്കം 1991ല്‍
1991ല്‍ 'ബി.എം സ്റ്റീല്‍' എന്ന പേരില്‍ ചെറുകിട വ്യാപാര സ്ഥാപനമായാണ് കെന്‍സ ഗ്രൂപ്പിന്റെ തുടക്കം. പി.കെ മൊയ്തീന്‍ കോയ, മുജീബ് റഹ്‌മാന്‍ എന്നിവര്‍ മൊത്ത വ്യാപാര സ്ഥാപനമായാണ് ഇതിന് തുടക്കമിട്ടത്. പിന്നീട് കെന്‍സ എന്ന പേര് സ്വീകരിക്കുകയായിരുന്നു. കേരളത്തില്‍ മുഴുവന്‍ സ്റ്റീല്‍ ബാറുകളും മറ്റു സ്റ്റീല്‍ ഉല്‍പ്പന്നങ്ങളും വിപണനം ചെയ്തിരുന്ന കെന്‍സ 2003ലാണ് സ്വന്തം ഉല്‍പ്പന്നം എന്ന സ്വപ്നം സാക്ഷാത്കരിച്ചത്.
ഗുണനിലവാരം എന്ന ഉറപ്പ്
മികച്ച ഗുണനിലവാരവും ദീര്‍ഘകാലം ഈട് നില്‍ക്കുന്നതും കെട്ടിട നിര്‍മാണങ്ങള്‍ക്ക് ഏറ്റവും അനുയോജ്യവുമായ ഉല്‍പ്പന്നം എന്ന ഉറപ്പാണ് കെന്‍സ നല്‍കുന്നതെന്ന് സാരഥികള്‍ പറയുന്നു. കമ്പനിക്ക് യൂറോപ്യന്‍ ഗുണനിലവാര സൂചികയായ സി.ഇ അംഗീകാരവും ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷനും ഉല്‍പ്പന്നങ്ങള്‍ക്ക് ഐ.എസ്.ഐ അംഗീകാരവുമുണ്ട്.

കെന്‍സ ഗ്രൂപ്പ് എക്‌സിക്യുട്ടീവ് ഡയറക്റ്റര്‍മാരായ അഫ്‌സല്‍ പാലക്കണ്ടി, ഹഫീസുള്ള പാലക്കണ്ടി, കെ.ടി. ഖാലിദ്


കേരളത്തിന്റെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ എഫ്.ഇ 550 എസ്.ഡി ഗ്രേഡ് സ്റ്റീല്‍ ബാറുകളാണ് കെന്‍സ ബ്രാന്‍ഡില്‍ പുറത്തിറക്കുന്നത്. പൂര്‍ണമായും ബില്ലറ്റുകളാല്‍ നിര്‍മിച്ച, കോണ്‍ക്രീറ്റുമായി സവിശേഷമായ രീതിയില്‍ ഗ്രിപ്പ് ചെയ്യുന്നതിനായുള്ള പ്രത്യേക ഡിസൈനുകളുള്ള റിബ്ബുകളും കെന്‍സയെ വേറിട്ടതാക്കുന്നു. ഗുണനിലവാരം ഉറപ്പാക്കാന്‍ മൂന്നു ഘട്ടങ്ങളിലൂടെയാണ് കെന്‍സ ടി.എം.ടി കമ്പികള്‍ നിര്‍മിക്കുന്നത്. നിര്‍മിക്കുന്ന ഓരോ കമ്പിയും ഗുണനിലവാരവും ഗ്രേഡ് പരിശോധനയും ബെന്‍ഡ് ആന്‍ഡ് റീബെന്‍ഡ് ടെസ്റ്റും കഴിഞ്ഞാണ് പുറത്തിറങ്ങുന്നത്.
ജര്‍മന്‍ ടെക്നോളജി ഉപയോഗിച്ചുള്ള, പൂര്‍ണമായും ഓട്ടോമാറ്റിക് ആയ ഉല്‍പ്പാദന രീതിയാണ് ഉപയോഗിക്കുന്നത്. ഇന്റഗ്രേറ്റഡ് സ്റ്റീല്‍ പ്ലാന്റുകളുള്ള രാജ്യത്തെ ചുരുക്കം ഉരുക്കു കമ്പനികളുടെ പട്ടികയില്‍ കെന്‍സയുമുണ്ട്.
അനുഭവസമ്പത്തുമായി നേതൃനിര
മൊയ്തീന്‍ കോയയാണ് ഗ്രൂപ്പ് ചെയര്‍മാന്‍. മാനേജിംഗ് ഡയറക്റ്റര്‍ മുജീബ് റഹ്‌മാന്‍, എക്സിക്യുട്ടീവ് ഡയറക്റ്റര്‍മാരായ ഹഫീസുള്ള പാലക്കണ്ടി, അഫ്സല്‍ പാലക്കണ്ടി, കെ.ടി. ഖാലിദ്, ചീഫ് എക്സിക്യുട്ടീവ് ഓഫീസറും എക്സിക്യുട്ടീവ് ഡയറക്റ്ററുമായ ഷഹദ് മൊയ്തീന്‍ തുടങ്ങിയവര്‍ അദ്ദേഹത്തിന് കരുത്തായി കൂടെയുണ്ട്.
ഭാഗ്യവര്‍ഷമായി 2022
2022 കെന്‍സയുടെ വളര്‍ച്ചയില്‍ നിര്‍ണായകമായ വര്‍ഷമായിരുന്നു. ഉല്‍പ്പാദനം വന്‍തോതില്‍ വര്‍ധിച്ചു എന്നതിനൊപ്പം മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി ബ്രാന്‍ഡ് അംബാസഡറായി എത്തുകയും ചെയ്തു. അതോടെ സാധാരണക്കാരായ മലയാളികള്‍ക്കിടയില്‍ പോലും ഈ ബ്രാന്‍ഡ് സുപരിചിതമാകുകയും ചെയ്തു.
നിലവില്‍ കേരളത്തിലും തമിഴ്നാട്ടിലും വിപണിയുള്ള കെന്‍സ ടി.എം.ടി സ്റ്റീല്‍ ബാര്‍ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ബ്രാന്‍ഡാക്കി മാറ്റുകയെന്ന ലക്ഷ്യമാണ് ഗ്രൂപ്പിനുള്ളത്.
സാമൂഹ്യ സേവന രംഗത്തും
കൊവിഡ് കാലത്ത് സാമൂഹ്യ സേവനരംഗത്ത് കര്‍മനിരതരായിരുന്നു കെന്‍സ ഗ്രൂപ്പ്. 'സ്ട്രോംഗര്‍ ടുഗദര്‍' എന്ന ക്യാമ്പയിന്റെ ഭാഗമായി കൊവിഡ് കിറ്റുകള്‍ നല്‍കിയതുള്‍പ്പെടെ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തി. അജൈവ മാലിന്യ നിര്‍മാര്‍ജനം പോലുള്ള ഗൗരവമേറിയ മേഖലകളില്‍ ഹരിത കേരളം മിഷനുമായി സഹകരിച്ച് പ്രവര്‍ത്തിച്ചതിന്റെ അനുഭവ സമ്പത്തും കെന്‍സ ഗ്രൂപ്പിനുണ്ട്.
കെന്‍സ ക്രിയേറ്റീവ് പബ്ലിക് സ്‌കൂളും ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്നു. കൂടാതെ വാദിറഹ്‌മാ ചാരിറ്റബ്ള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ വിവിധ തരത്തിലുള്ള പെന്‍ഷനും നല്‍കി വരുന്നു. പാലക്കാട്ട് ഒരു അനാഥ മന്ദിരവും ട്രസ്റ്റും കോഴിക്കോട് ചാമുണ്ടിവളപ്പില്‍ 24 കുടുംബങ്ങള്‍ക്ക് താല്‍ക്കാലിക താമസ സൗകര്യവും നടത്തിവരുന്നു. വീട് നിര്‍മിച്ചു നല്‍കല്‍, ആംബുലന്‍സ് സര്‍വീസ്, മെഡിക്കല്‍ ക്യാമ്പ് തുടങ്ങിയ പ്രവര്‍ത്തനങ്ങളും കെന്‍സ നടത്തുന്നുണ്ട്. 2013ല്‍ മികച്ച സംരംഭകനുള്ള അവാര്‍ഡ് മുഖ്യമന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങിയ ഗ്രൂപ്പിന് 2017ല്‍ കേന്ദ്ര സര്‍ക്കാര്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. നിലവില്‍ കെട്ടിട നിര്‍മാണ മേഖലയിലേക്ക് കടക്കാന്‍ ഒരുങ്ങുകയാണ് കെന്‍സ ഗ്രൂപ്പ്.


(This article was originally published in Dhanam Magazine July 31st issue)

Related Articles
Next Story
Videos
Share it