ജപ്പാനുമായുളള കേരളത്തിന്റെ സഹകരണം പുതിയ തലങ്ങളിലേക്ക്: കൂടുതൽ മേഖലകളിൽ തൊഴിലവസരങ്ങൾ

ഇൻഡോ-ജാപ്പാൻ ചേംബർ ഓഫ് കൊമേഴ്‌സ് കേരളാ ചാപ്റ്റർ വഴിയാണ് കേരളവും ജപ്പാനും തമ്മിലുള്ള സഹകരണം വിപുലീകരിച്ചുകൊണ്ടുള്ള ധാരണാപത്രം ഒപ്പുവച്ചത്
japan mela
Published on

ഇൻഡോ - ജപ്പാൻ സഹകരണം കേരളത്തിന്റെ വികസനത്തിനായി പുതിയ തലങ്ങളിലേക്ക്. കേരളവുമായി 10 മേഖലകളിൽ സഹകരിക്കുന്നതിനും ചെറുപ്പക്കാർക്ക് കൂടുതൽ തൊഴിലവസരം ലഭ്യമാക്കുന്നതിനും സാധ്യമാകുന്ന ധാരണാപത്രം ഒപ്പുവച്ചു. വ്യവസായ മന്ത്രി പി. രാജീവ്, വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ധാരണാപത്രം ഒപ്പുവെച്ചത്. ജപ്പാനിലെ ലേക് നകൗമി, ലേക് ഷിൻജി, മൗണ്ട് ഡൈസൻ മേഖലകളിലെ മേയർമാരും ചടങ്ങിൽ പങ്കെടുത്തു.

ഇൻഡോ-ജാപ്പാൻ ചേംബർ ഓഫ് കൊമേഴ്‌സ് കേരളാ ചാപ്റ്റർ (INJACK) വഴിയാണ് കേരളവും ജപ്പാനും തമ്മിലുള്ള സഹകരണം വിപുലീകരിച്ചുകൊണ്ടുള്ള ധാരണാപത്രം ഒപ്പുവച്ചത്. ഈ ധാരണാപത്രം അനുസരിച്ച് വ്യവസായം, ഐടി, വെൽഫെയർ & ഹെൽത്ത് കെയർ, കൃഷി, ഫിഷറീസ്, വ്യാപാരം, കപ്പൽ നിർമ്മാണം, ടൂറിസം, ഊർജ്ജം, പരിസ്ഥിതി, ആയുർവേദം എന്നീ പ്രധാന മേഖലകളിൽ കേരളവും ജപ്പാനും തമ്മിലുള്ള കൈമാറ്റങ്ങളും സഹകരണങ്ങളും ശക്തമാക്കും.

സഹകരണത്തിലൂടെ സംസ്ഥാനത്ത് നിന്നുള്ള യുവാക്കൾക്ക് ഇതിനോടകം ജപ്പാനിൽ തൊഴിൽ ലഭിച്ചിട്ടുണ്ട്. വിദ്യാഭ്യാസം, സംസ്കാരം, ഭരണനിർവ്വഹണം, അന്താരാഷ്ട്ര സഹകരണം എന്നീ മേഖലകളിലും സഹകരണം വിപുലീകരിക്കാൻ പദ്ധതിയുണ്ട്. ജപ്പാൻ-കേരള സഹകരണത്തിനായുള്ള വിശദമായ ആക്ഷൻ പ്ലാൻ അടുത്ത മൂന്ന് മാസത്തിനകം അന്തിമമാക്കുമെന്നും ഇൻജാക്ക് വ്യക്തമാക്കി.

Kerala and Japan expand partnership across 10 sectors, boosting job opportunities and bilateral cooperation.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com