
രണ്ടാം പിണറായി സര്‍ക്കാറിന്റെ അവസാന ബജറ്റ് പ്രസംഗം രണ്ടു മണിക്കൂര്‍ 53 മിനിട്ട്
2026-27ലെ ബജറ്റ് സഭയുടെ അംഗീകാരത്തിന് വച്ചു
ഡൊണള്‍ഡ് ട്രംപിന്റെ നയങ്ങള്‍ ഇന്ത്യയെയും കേരളത്തെയും ബാധിച്ചു. ട്രംപിന്റെ നയങ്ങളെ പേടിച്ച് ജി.എസ്.ടി നിരക്കുകളില്‍ വരുത്തിയ പരിഷ്‌കരണങ്ങളും കേരളത്തെ ബാധിച്ചു. സംസ്ഥാന താത്പര്യത്തിന് ഒന്നിച്ചു നില്‍ക്കണമെന്നും ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി
ട്രംപ് കേരളത്തെയും വലച്ചു
വെനസ്വേല നമുക്കും മുന്നറിയിപ്പ്
സംസ്ഥാന താല്‍പര്യത്തിന് ഒന്നിച്ചു നില്‍ക്കണം
-ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി
കെ റെയല്‍ പദ്ധതി വരും കേട്ടോ എന്നു തന്നെയാണ് ഞങ്ങളുടെ നിലപാടെന്ന് ധനമന്ത്രി. സ്വപ്‌ന പദ്ധതി യാഥാര്‍ത്ഥ്യമാക്കുമെന്നും മന്ത്രി
അവസാന അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം പെന്‍ഷന്‍
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതി ഏപ്രിലില്‍ നടപ്പാക്കാന്‍ നീക്കം
ഹൗസ് ബില്‍ഡിംഗ് അഡ്വാന്‍സ് സ്‌കീം പുനസ്ഥാപിക്കും
സര്‍ക്കാര്‍ ജീവനക്കാരുടെ ഡി.എ, ഡി.ആര്‍ കുടിശിക പൂര്‍ണമായും നല്‍കും.
ഒരു ഗഡു ടി.എ ഫെബ്രുവരി മാസത്തോടെ നല്‍കും.
ബാക്കി മാര്‍ച്ച് മാസത്തോടെ
12-ാം ശമ്പള കമീഷന്‍ പ്രഖ്യാപിച്ചു
സമയബന്ധിതമായി നടപ്പാക്കുമെന്ന് ധനമന്ത്രി
കെ.എഫ്.സിയുടെ 50 കോടി രൂപ വായ്പാ പദ്ധതിയുടെ കാലാവധി രണ്ട് വര്‍ഷം കൂടിനീട്ടി
റീബില്‍ഡ് കേരള പദ്ധതിക്കായി 1000 കോടി രൂപ
ട്രഷറി വകുപ്പിന് 23.75 കോടി
കായിക മേഖലക്ക് 220 കോടി രൂപ വകയിരുത്തി
സിവില്‍ സപ്ലൈസ് വകുപ്പിന് 94.55 കോടി
റവന്യു ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ആരംഭിക്കും, റവന്യു വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 95.8 കോടി നീക്കിവെക്കും.
മുന്നോക്ക സമുദായങ്ങളിലെ പിന്നാക്കം നില്‍ക്കുന്നവരുടെ ക്ഷേമത്തിനായി 39.77 കോടി രൂപ
ന്യൂനപക്ഷ വിഭാഗത്തിന്റെ ക്ഷേമത്തിനായി 94.69 കോടി
ന്യൂനപക്ഷവിഭാഗത്തിന് വിദേശ സ്‌കോളര്‍ഷിപ്പ് പദ്ധതിക്ക് 4 കോടി
വയോജനകമ്മീഷന് 50 ലക്ഷം അനുവദിച്ചു
പിന്നാക്ക വിഭാഗ വികസനത്തിന് 200.94 കോടി
പിന്നാക്ക വിഭാഗങ്ങളിലെ വിധവകളുടെ സ്വയംതൊഴിലിന് മൂന്ന് കോടി
പട്ടിക വര്‍ഗവിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികളുടെ വികസനത്തിനായി 677.17 കോടി രൂപ
പട്ടിക മേഖലയിലെ ഉന്നത വിദ്യാഭ്യാസത്തിന് 370 കോടി രൂപ
പട്ടിക ജാതി വിഭാഗത്തിലുള്ളവര്‍ക്കുള്ള ലൈഫ് മിഷന്‍ പദ്ധതിക്കായി 300 കോടി
ഒന്ന് മുതൽ 12 വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് അപകട ലൈഫ് ഇൻഷുറൻസിന് 15 കോടി രൂപ
ലൈഫ് പദ്ധതിക്ക് 1497.26 കോടി
അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 200 കോടി
ജയിലുകള്‍ നവീകരിക്കാന്‍ 47 കോടി രൂപ
അംഗനവാടികളില്‍ മുട്ടയും പാലും എല്ലാ ദിവസവും ഉറപ്പാക്കാന്‍ 80.90 കോടി രൂപ
വയോമിത്രം പദ്ധതിക്ക് 27.05 കോടി
ആഗോള കേരള സാംസ്‌കാരികോത്സവം സംഘടിപ്പിക്കാന്‍ ഒരു കോടി
പരമ്പരാഗത മേഖലയിലെ ധനസഹായ പദ്ധതിക്ക് 107 കോടി രൂപ
പ്രവാസികളുടെ സാമൂഹ്യ സുരക്ഷ ഉറപ്പാക്കാന്‍ 35 കോടി
തിരുവനന്തപുരം ടെക്നോപാര്‍ക്കിലും കാക്കനാട് ഇന്‍ഫോപാര്‍ക്കിലും ജോലി ചെയ്യുന്ന വനിതകളുടെ സുരക്ഷ ഒരുക്കുന്നതിന് പുതിയ പദ്ധതി, ഇതിനായി 5 കോടി നീക്കിവെച്ചു.
എം.എന്‍ ലക്ഷം വീട് പദ്ധതിക്ക് 10 കോടി
ഗൃഹശ്രീ ഭവന പദ്ധതിക്കായി 26 കോടി
മെഡിക്കല്‍ കോളജ് വഴിയുള്ള കാന്‍സര്‍ ചികിത്സയ്ക്ക് 30 കോടി
ഡയലാലിസ് സൗകര്യം താലൂക്ക് ആശുപത്രികളില്‍ ഒരുക്കുന്നതിന് 14.2 കോടി
പ്രൈമറി സ്‌കൂള്‍ മുതല്‍ ഹെല്‍ത്തി കിഡ്‌സ് എന്ന പുതിയ പദ്ധതിക്ക് 7.5 കോടി രൂപ
കേരളോത്സവം സംഘടിപ്പിക്കുന്നതിന് യുവജന ബോര്‍ഡിന് 6.5 കോടി
ബ്രണ്ണന്‍ കോളജിലെ കായിക വികസനത്തിന് 2 കോടി
2036ലെ ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ കുട്ടികളെ ഒരുക്കാനുള്ള പദ്ധതിക്ക് 2 കോടി
പാരലിംപിക്‌സിന് ഒരു കോടി രൂപ
മ്യൂസിയം ആന്റ് മൃഗശാല പദ്ധതികള്‍ക്കായി 36.2 കോടി
മാര്‍ ഇവാനിയോസ് മ്യൂസിയത്തിന് 1.5 കോടി
കലാ സാംസകാരിക ബജറ്റ് 30 ശതമാനം ഉയര്‍ത്തി
എം.ടി മെമ്മോറിയല്‍ സാംസ്‌കാരിക കേന്ദ്രത്തിന് 1.5 കോടി രൂപ കൂടി വകയിരുത്തി
എകെജി മ്യൂസിയത്തിന് പ്രദര്‍ശന വസ്തുക്കള്‍ക്കും ലാന്‍ഡ്‌സ്‌കേപ്പിനുമായി 4.5 കോടി
കേരള സംഗീത അക്കാദമിക്ക് 13 കോടി രൂപ
ലളിതകലാ അക്കാദമിക്ക് 7.5 കോടി
ചലച്ചിത്ര അക്കാദമിക്ക് 16 കോടി
വനിത സംവിധായകര്‍ക്ക് ഫീച്ചര്‍ സിനിമ ഒരുക്കാന്‍ 7 കോടി
സ്‌കോളര്‍ഷിപ്പ്-ഫെലോഷിപ്പ് പദ്ധതിക്കായി 38.76 കോടി രൂപ
ഉച്ചഭക്ഷണ പദ്ധതിക്ക് അധികമായി 266. 66 കോടി
കൊച്ചി മുസിരിസ് പദ്ധതിക്ക് 14 കോടി
ലൈബ്രേറിയന്‍മാരുടെ അലവന്‍സ് 1000 രൂപ വര്‍ധിപ്പിച്ചു
പത്രപ്രവര്‍ത്തകരുടെ പെന്‍ഷന്‍ 1500 രൂപ വര്‍ധിപ്പിച്ചു
ലൈബ്രേറിയന്‍മാരുടെ അലവന്‍സ് 1000 രൂപ വര്‍ധിപ്പിച്ചു
മിഡ് ഡേ മീല്‍ പദ്ധതിക്കായി 266.66 കോടി രൂപ
ക്യാൻസർ, ലെപ്രസി, ക്ഷയം, എയ്ഡ്സ് രോഗ ബാധിതരുടെ പ്രതിമാസ പെൻഷൻ 1000 രൂപ വർധിപ്പിച്ചു
അധ്യാപകരുടെ ശാക്തീകരണത്തിന് 10 കോടി
സ്‌കൂള്‍ മലിനീകരണമുക്ത പരിപാടിക്കായി 10 കോടി
സൗജന്യ സ്‌കൂള്‍ പദ്ധതിക്കായി 150.4 കോടി
വയറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് 60 കോടി
കാന്‍സര്‍സെന്റര്‍ 300 കോടി
കൊല്ലത്ത് മറീന നിര്‍മിക്കാനുള്ള തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി 6 കോടി
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മാതൃകയില്‍ ചാമ്പ്യന്‍സ് ബോട്ട് ലീഗ്. ഇതിനായി 10.46 കോടി
ഉള്‍നാടന്‍ ജലഗതാഗതത്തിനായി 138 കോടി
ഉള്‍നാടന്‍ കനാലുകള്‍ക്കായി 70.08 കോടികട്ടപ്പന മുതല്‍ തേനി വരെ തുരങ്കപാത. സാധ്യത പഠനത്തിനായി 10 കോടി
പത്തനംതിട്ട-കോട്ടയം ജില്ലകളിലെ തീര്‍ത്ഥാടന റോഡ് വികസനത്തിന് 15 കോടി
റോഡ് സുരക്ഷാ സംവിധാനങ്ങള്‍ക്ക് 23.37 കോടി
റെയില്‍ മേല്‍പ്പാലങ്ങളുടെയും അടിപ്പാലങ്ങളുടെയും പദ്ധതി വിഹിതം 25 കോടി
കാലപ്പഴക്കം ചെന്ന പാലങ്ങളുടെ പുനര്‍നിര്‍മാണത്തിനായി 46.67
റോഡ് സുരക്ഷാ സംവിധാനങ്ങള്‍ക്ക് 23.37 കോടി
റെയില്‍ മേല്‍പ്പാലങ്ങളുടെയും അടിപ്പാലങ്ങളുടെയും പദ്ധതി വിഹിതം 25 കോടി
കാലപ്പഴക്കം ചെന്ന പാലങ്ങളുടെ പുനര്‍നിര്‍മാണത്തിനായി 46.67
പൊതുമരാമത്ത് വകുപ്പ് റോഡുകള്‍ക്കായി 1,182.43
നോണ്‍ മേജര്‍ തുറമുഖ വികസനത്തിന് 65 കോടി
സ്‌കില്‍ ഡെലിവറി പ്ലാറ്റ്‌ഫോം കേരള പ്രവര്‍ത്തന സജ്ജമാക്കാന്‍ 10 കോടി
കൊട്ടാരക്കരയില്‍ ഡ്രോണ്‍ റിസര്‍ച്ച് പാര്‍ക്കിന് 5 കോടി
കൊച്ചി ടെക്‌നോളജി ഇന്നവേഷന്‍ സോണിന് 25 കോടി
വിഴിഞ്ഞം അടിസ്ഥാന സൗകര്യ വികസനത്തിന് സ്ഥലം ഏറ്റെടുക്കലിന് അടക്കം 1000 കോടി കിന്‍ഫ്രയില്‍ നിക്ഷേപിക്കും.
പ്രാരംഭ പ്രവര്‍ത്തനത്തിന് 100 കോടി
ഡിജിറ്റല്‍ സര്‍വകലാശാലയ്ക്ക് 27.81 കോടി
കെ ഫോണ്‍ പദ്ധതി 112.44 കോടി രൂപ
പബ്ലിക്ക് വൈഫൈ പ്രവര്‍ത്തനങ്ങള്‍ക്കായി 15 കോടി
നെയ്ത്തുകാര്‍ക്ക് സഹായം നല്‍കാന്‍ 59 കോടി
കശുവണ്ടിമേഖലയുടെ വികസനത്തിനായി 56 കോടി രൂപ. കശുവണ്ടി ബോര്‍ഡിന് റിവോള്‍വിംഗ് ഫണ്ടായി മൂന്ന് കോടി രൂപ
കരകൗശമേഖലയ്ക്കായി 4.3 കോടി രൂപ
മുള വ്യവസായത്തിനായി-3.5 കോടി
ലൈഫ് സയന്‍സ്പാര്‍ക്കിന് 35 കോടി, മെഡിക്കല്‍ ഡിവൈസ് പാര്‍ക്ക് 30 കോടി, പെട്രോകെമിക്കല്‍ പാര്‍ക്ക്- 17 കോടി
എം.എസ്.എം.ഇ മേഖലയ്ക്ക് 310.84 കോടി
ഊര്‍ജമേഖലയിലെ പദ്ധതികള്‍ക്കുള്ള വിഹിതം 1309 കോടി രൂപയാക്കി
കെ.എസ്.ഇ.ബിയുടെ വിവിധ പദ്ധതികള്‍ക്കായി 1238.08 കോടി രൂപ
ഗ്രീന്‍ ഹൈഡ്രജന്‍ പദ്ധതിക്കായി 7.17 കോടി
ശബരിമല മാസ്റ്റര്‍ പ്ലാനിന്റെ വിഹിതം 30 കോടിയായി വര്‍ധിപ്പിച്ചു
സഹകരണമേഖലയുടെ നൂതനകാര്‍ഷിക പദ്ധതിക്കായി 35 കോടി രൂപ
കാസര്‍കോട് വികസനപാക്കേജ്- 80 കോടിയാക്കി
കുട്ടനാട് പാക്കേജ്- 75 കോടി
വയനാട് പാക്കേജ് -80 കോടി
ക്ലീന്‍ പമ്പ പദ്ധതിക്കായി 30 കോടി രൂപ
ഇന്‍ഫര്‍മേഷന്‍ കേരള മിഷനുള്ള വിഹിതം 10 കോടി
കുടുബശ്രീയുടെ ബജറ്റ് വിഹിതം 225 കോടി രൂപയാക്കി. കേരള ചിക്കന്‍ പദ്ധതി വിപുലീകരിക്കും
പുനര്‍ഗേഹം പദ്ധതിക്കായി 64.2 കോടി
മത്സത്തൊഴിലാളികളുടെ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതിക്കായി 100 കോടി
മത്സ്യഫാമുകള്‍ക്കായി 18 കോടി
മത്സ്യബന്ധനതുറമുഖങ്ങളുടെ വികസനത്തിന് 20 കോടി
പാലിന്റെയും പാല്‍ ഉത്പന്നങ്ങളുടെയും ഗുണമേന്മ വര്‍ധിപ്പിക്കാന്‍ ലബോറട്ടറികള്‍ക്കായി 8 കോടി
കേര പദ്ധതിക്ക് 100 കോടി
നെല്ല് വികസന പദ്ധതിക്കായി 78.45 കോടി
വി.എഫ്.പി.സി.കെയ്ക്ക് 18 കോടി
മൃഗസംരക്ഷണത്തിനായി 318.46 കോടി
ക്ഷീരവികസനം 128.08 കോടി രൂപ
ഗ്ലോബല്‍ സ്‌കൂളുകള്‍ക്ക് സ്ഥാപിക്കാന്‍ 10 കോടി.
ഇലക്ട്രിക് ഓട്ടോ വാങ്ങാന്‍ രണ്ട് ശതമാനം പലിശ ഇളവ്
അയ്യാവൈകുണ്ട സ്വാമിയ്ക്കായി സ്മാരകം. 5 കോടി രൂപ വകയിരുത്തി
എം.സി റോഡ് വികസനം ഒന്നാം ഘട്ടത്തിനായി ₹5217 കോടി വകയിരുത്തി. കിളിമാനൂര്‍, നിലമേല്‍, ചടയമംഗലം, ആയൂര്‍, പന്തളം, ചെങ്ങന്നൂര്‍ എന്നിവടങ്ങളില്‍ ബൈപ്പാസുകള്‍ സ്ഥാപിക്കും
സെന്റര്‍ഫോര്‍ ഡെവലപ്‌മെന്റ് സറ്റഡീസിന്റെ വിപുലീകരണത്തിനായി അത്യാധൂനിക കാമ്പസ് നിര്‍മിക്കാന്‍ ആദ്യ ഘട്ടമായി 10 കോടി രൂപ
കുടുംബശ്രീ ഉത്പന്നങ്ങളുടെ വിപണനത്തിനായി മാര്‍ക്കറ്റിംഗ് ശൃംഖല, ₹22.27 കോടി രൂപ വകയിരുത്തി
യുവജനക്ലബുകള്‍ക്ക് പ്രതിവര്‍ഷം 10,000 രൂപ പ്രവര്‍ത്തന ഗ്രാന്റ്. 5 കോടി രൂപ നീക്കിവച്ചു
വിവിധ മതങ്ങളെയും സംസ്‌കാരങ്ങളെയും ഉയര്‍ത്തിപ്പിടിക്കാന്‍ പ്രത്യേക പദ്ധതി. ഇതിനായി ₹10 കോടി
എസ്.ഐ.ആറുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കാനായി നേറ്റിവിറ്റി കാര്‍ഡ്. ഇതിനായി 20 കോടി രൂപ നീക്കിവച്ചു
സഹകരണ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും വിരമിച്ചവര്‍ക്കും മെഡിസെപ്പ് മാതൃകയില്‍ ഇന്‍ഷുറന്‍സ് പദ്ധതി
ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ ഡിഗ്രി വിദ്യാഭ്യാസം സൗജന്യമാക്കി
റോഡ് അപകടങ്ങളില്‍പെടുന്നവര്‍ക്ക് ആദ്യത്തെ അഞ്ച് ദിവസം സൗജന്യ ചികിത്സാ പദ്ധതിക്കായി ₹15 കോടി
സംസ്ഥാനത്തെ ഓട്ടോറിക്ഷ-ടാക്സി തൊഴിലാളികള്‍ക്ക് ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി
റിട്ടര്‍മെന്റ് ഹോമുകള്‍ സജ്ജമാക്കാനായി സബ്‌സഡി. 30 കോടി രൂപ നീക്കി വച്ചു
തൊഴിലുറപ്പു പദ്ധതി മുന്നോട്ടു കൊണ്ടു പോകാന്‍ മുന്‍വര്‍ഷത്തേക്കാള്‍ അധികമായി ₹1000 കോടി വകയിരുത്തി
4,81,935 കുടുംബങ്ങൾക്ക് ലൈഫ് പദ്ധതിയിലൂടെ വീട് നൽകാന്‍ സർക്കാരിനായി.
സമുദ്രോത്പന്ന വ്യവസായ രംഗത്ത് കേരളത്തെ ശക്തിപ്പെടുത്തുന്നതിനായി ₹10 കോടി
കേരള കലാകേന്ദ്രം സ്ഥിരം വേദികള്‍ക്കായി 10 കോടി വകയിരുത്തി.
തിരുവനന്തപുരം-കാസര്‍കോട് അതിവേഗ യാത്രയ്ക്കായി നാല്ഘട്ടമായി അതിവേഗ കോറിഡോറിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 100 കോടി രൂപ
റെയര്‍എര്‍ത്ത് കോറിഡോര്‍ ചവറ കെ.എം.എംഎല്ലിനോട് ചേര്‍ന്ന് സ്ഥാപിക്കും. 42000 കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്നു. റെയര്‍ എര്‍ത്ത് ക്രിട്ടിക്കല്‍ മിഷനായി ₹100 കോടി
രണ്ടാം പിണറായി സർക്കാർ ക്ഷേമ പെൻഷനായി നൽകിയത് 48,383.83 കോടി രൂപയാണ്. 62 ലക്ഷം ജനങ്ങൾക്ക് മുടക്കമില്ലാതെ എല്ലാ മാസവും 2000 രൂപ സാമൂഹിക സുരക്ഷാ പെൻഷൻ എത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ആകുന്നു-ധനമന്ത്രി
ദാവോസില്‍ നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ ഒപ്പുവച്ചത് 1.88 ലക്ഷം കോടിയുടെ നിക്ഷേപതാത്പര്യപത്രം
ലോക്കൽ ബോർഡ് ഓഫ് ഫിനാൻസ് രൂപീകരിച്ച് തദ്ദേശ സ്ഥാപനങ്ങൾക്കുള്ള പണം കണ്ടെത്തും.
വി.എസ് അച്യുതാനന്ദന്‍ സെന്ററിനായി 20 കോടി വകയിരുത്തി
മെഡിസെപ്പ്1.0 പ്രശ്‌നങ്ങള്‍ പരിഹരിച്ച് മെഡിസെപ്പ് 2.0യ്ക്ക് ഫെബ്രുവരി ഒന്നു മുതല്‍ തുടക്കമാകും
പ്രാദേശിക ഭരണകൂടങ്ങള്‍ക്കുള്ള വികസന ഫണ്ടായി 2026-27 ലെ സംസ്ഥാന പദ്ധതി വിഹിതത്തിന്റെ 28.5% നീക്കിവെക്കും. ഇത് 10,189 കോടി രൂപയാണ്.
പവര്‍കെട്ടും ലോഡ്‌ഷെഡ്ഡിംഗും അനുഭവിക്കാത്ത ഒരു തലമുറ പിണറായി സര്‍ക്കാരിന്റെ നേട്ടം-ധനമന്ത്രി
10 ലക്ഷം ഹെക്ടര്‍ ഭൂമിയില്‍ ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയാക്കി
രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പുതുതായി തുടങ്ങിയത് 3.92 ലക്ഷം വ്യവസായങ്ങള്‍. ഇതുവഴി നിക്ഷേപമായെത്തിയത് 22,000 കോടി രൂപ. സൃഷ്ടിക്കപ്പെട്ടത് 7.5 തൊഴിലവസരങ്ങള്‍
വയനാട് ദുരന്തബാധിതര്‍ക്കായി കല്‍പ്പറ്റ എസ്റ്റേറ്റില്‍ 410 വീടുകളുടെ നിര്‍മാണം പുരോഗമിക്കുന്നു. ഫെബ്രുവരി മൂന്നാം വാരത്തോടെ ആദ്യ ബാച്ച് വീടുകള്‍ അര്‍ഹര്‍ക്ക് കൈമാറും.
തദ്ദേശസ്ഥാപനങ്ങളിലെ മുന്‍ ജനപ്രതിനിധികള്‍ക്കായി ക്ഷേമനിധി രൂപീകരിക്കും.
സാധാരണ മനുഷ്യരുടെ ജീവിത സുരക്ഷയ്ക്കാണ് പ്രാധാന്യം. മതമല്ല മതമല്ല മതമല്ല പ്രശ്‌നം എരിയുന്ന വയറിലെ തീയാണ് പ്രശ്‌നമെന്ന് ധനമന്ത്രി
കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിപ്രകാരം 42.1 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ചികിത്സ നല്‍കാനായി ചെലവഴിച്ചത് 4236.22 കോടി രൂപ
ഒരു കോടി ആളുകളിലേക്ക്, അതായത് ജനസംഖ്യയുടെ 30 ശതമാനം പേരിലേക്ക് ക്ഷേമപെന്‍ഷന്‍ എത്തിക്കുന്നു.
'കേരളം കടംകയറി മുടിഞ്ഞെന്ന പ്രചാരണം തലയ്ക്ക് വെളിവുള്ള ആരും എടുക്കില്ല': കെ.എൻ ബാലഗോപാല്‍
സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ 54,000 കോടി രൂപ ക്ഷേമ പെന്‍ഷനായി കേരളത്തിലെത്തിച്ചിരിക്കും
യുവജന സ്‌കോളര്‍ഷിപ്പ് 400 കോടി
കഴിഞ്ഞ ഒരു അഞ്ചു വർഷത്തിൽ 1,27,747 കോടി രൂപയുടെ അധിക വരുമാനം തനത് നികുതി വരുമാനത്തില്‍ സൃഷ്ടിച്ചു.
നഗര തദ്ദേശ ഭരണസ്ഥാപനങ്ങള്‍ക്ക് ഖരമാലിന്യ ഗ്രാന്റായി 160 കോടി
മുന്‍സിപ്പല്‍ ബോണ്ടുകള്‍ പുറപ്പെടുവിപ്പിക്കാന്‍ തദ്ദേശസ്ഥാപനങ്ങളെ അനുവദിക്കും
സർക്കാർ ജീവനക്കാർക്ക് ഡിഎ കുടിശ്ശിക നൽകാൻ നടപടി സ്വീകരിക്കും
കേന്ദ്രം വെട്ടിക്കുറച്ചത് 17,000 കോടി രൂപ.
ജിഎസ്ടി പരിഷ്‌കരണം 8000 കോടി രൂപ വാര്‍ഷിക നഷ്ടം ഉണ്ടാക്കുന്നു.
കേരളത്തിന്റെ റവന്യു വരുമാനത്തിന്റെ 25 ശതമാനം മാത്രമാണ് കേന്ദ്ര വിഹിതം
തൊഴിലുറപ്പ് പദ്ധതി മുന്നോട്ടു കൊണ്ടുപോകാന്‍ കേരളം 2,000 കോടി രൂപയിലധികം അധികമായി കണ്ടെത്തേണ്ടി വരുന്നു
നികുതിദായകർക്ക് പുരസ്കാരം നല്‍കുന്നതിനായി 5 കോടി
സ്‌കൂള്‍പാചകത്തൊഴിലാളികളുടെ ദിവസവേതനത്തില്‍ 25 രൂപ വര്‍ധിപ്പിച്ചു
സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക പരിഹരിക്കുമെന്ന് ധനമന്ത്രി
കടുത്ത കേന്ദ്ര അവഗണനയിലും പിടിച്ചു നിന്നത് തനത് വരുമാനം ഉയര്‍ത്തിക്കൊണ്ട്. കേന്ദ്ര അവഗനയുണ്ടായില്ലെങ്കില്‍ കേരളം എത്രത്തോളം ഉയരുമായിരുന്നുവെന്നതാണ് ഓര്‍ക്കേണ്ടതെന്ന് ധനമന്ത്രി
സാക്ഷരത പ്രമോട്ടര്‍മാര്‍ക്ക് 1000 രൂപ വേതനം വര്‍ധിപ്പിച്ചു
സ്ത്രീ സുരക്ഷ പെൻഷന് 3820 കോടിയും മുഖ്യമന്ത്രിയുടെ കണക്ട് വര്‍ക്ക് ഷോപ്പ് പദ്ധതിക്കായി 400 കോടി രൂപയും ക്ഷേമ പെൻഷന് 14,500 കോടിയും വകയിരുത്തി.
സര്‍ക്കാര്‍ ചെലവുകള്‍ കുറച്ചു തനതു വരുമാനം വര്‍ധിപ്പിച്ചും കോട്ടകെട്ടുകയാണ് സര്‍ക്കാരെന്ന് ധനമന്ത്രി
ആശ വര്‍ക്കര്‍മാര്‍മാരുടെ വേതനം 1000 രൂപ വര്‍ധിപ്പിച്ചു
വര്‍ഗീതയ്‌ക്കെതിരെ സംസാരിച്ച് തുടക്കം. കേരളത്തിന്റെ കൂട്ടായ്മയെ തകര്‍ക്കാന്‍ ഉഗ്രവിഷം ചീറ്റുന്ന വര്‍ഗീയ വിഷങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ചാപ്പ കുത്തലുകളെ അവജ്ഞയോടെ തള്ളിക്കളയുന്നു.
ഏറെ അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് ബജറ്റ് അവതരിപ്പിക്കുന്നതെന്ന് മന്ത്രി കെ.എന്‍ ബാലഗോപാല്‍. പത്ത് വര്‍ഷം മുന്‍പുള്ള കേരളമല്ല ഇപ്പോഴത്തേത്
ബജറ്റ് അവതരണം തുടങ്ങി
Read DhanamOnline in English
Subscribe to Dhanam Magazine