സ്വർണ വില ഒന്നര മാസത്തെ ഉയരത്തിൽ; ഇന്ന് പവന് ₹120 വർധിച്ചു; പുതുക്കിയ നിരക്കുകൾ ഇങ്ങനെ

തുടർച്ചയായ നാലാം ദിവസവും സ്വർണ വിലയിൽ കുതിപ്പ്, 22 കാരറ്റിന്റെ ഒരു പവന്റെ വില 1,09,920 രൂപയായി
Gold Ornaments Rates Today Kerala
പ്രതീകാത്മക ചിത്രംImage courtesy : AdobeStocks
Published on

സംസ്ഥാനത്ത് സ്വർണ വില തുടർച്ചയായ നാലാം ദിവസവും വർധിച്ചു. ഇന്നത്തെ (ഓ​ഗ​സ്റ്റ് 7) വ്യാപാരത്തിൽ 22 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 15 രൂപ വർധിച്ച് വിപണി വില 13,740 രൂപയിലേക്ക് ഉയർന്നു. ആനുപാതികമായി 22 കാരറ്റിന്റെ ഒരു പവന് 120 രൂപ വർധിച്ച് പുതുക്കിയ വില 1,09,920 രൂപയായും രേഖപ്പെടുത്തി.

ഇതോടെ ഒന്നര മാസത്തിനിടയിലെ (2026 ജൂലൈ 18-ന് ശേഷമുള്ള) ഉയർന്ന നിലവാരത്തിലേക്ക് സംസ്ഥാനത്തെ സ്വർണ വില എത്തിച്ചേർന്നു. ഓ​ഗ​സ്റ്റ് മാസത്തിലെ ആദ്യ മൂന്ന് ദിനങ്ങളിലും സ്വർണ നിരക്കുകളിൽ മാറ്റമുണ്ടായിരുന്നില്ല. തുടർന്ന് ഓ​ഗ​സ്റ്റ് 4-ന് സ്വ‌ർണ വില അൽപ്പം താഴേക്കിറങ്ങിയെങ്കിലും പിന്നീടുള്ള നാല് ദിവസത്തിനിടെ ഒരു പവനിൽ 4,320 രൂപയുടെ മുന്നേറ്റമാണ് രേഖപ്പെടുത്തിയത്.

അതുപോലെ ചെറു കാരറ്റ് സ്വർണത്തിന്റെ നിരക്കുകളിലും ഇന്ന് വർധന കുറിച്ചു. 18 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 15 രൂപ ഉയർന്ന് പുതിയ വില 11,290 രൂപയായി. ലൈറ്റ് വെയിറ്റ് ആഭരണങ്ങൾക്ക് ഉപയോ​ഗിക്കുന്ന 14 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 10 രൂപ കൂടി 8,795 രൂപയിലേക്കും എത്തിച്ചേർന്നു. 9 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 5 രൂപ വ‌ർധിച്ച് 5,670 രൂപയായും രേഖപ്പെടുത്തി.

അതേസമയം ഒരു ​ഗ്രാം വെള്ളിയുടെ ഇന്നത്തെ നിരക്ക് 240 രൂപയാണ്. ആനുപാതികമായി 10 ​ഗ്രാം വെള്ളിക്ക് 2,400 രൂപയായും 100 ​ഗ്രാം വെള്ളിക്ക് 24,000 രൂപയായും ഒരു കിലോ​ഗ്രാം വെള്ളിക്ക് 2,40,000 രൂപയായും വെള്ളിയാഴ്ചത്തെ വ്യാപാരത്തിൽ രേഖപ്പെടുത്തി.

ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഇന്ന് എത്രയാകും?

വെള്ളിയാഴ്ചയും ഒരു പവന്‍ സ്വര്‍ണത്തിന്റെ നിരക്കുകളിൽ വർധന രേഖപ്പെടുത്തിയതോടെ, പുതുക്കിയ വിപണി വിലയ്ക്കൊപ്പം ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലിയും സ്വര്‍ണത്തിനും പണിക്കൂലിക്കും മേൽ ഈടാക്കുന്ന 3 ശതമാനം നികുതിയും 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ് ഇനത്തിലും അതിന്മേലുള്ള 18 ശതമാനം നികുതിയും ഒക്കെ കൂട്ടിച്ചേര്‍ത്ത് 1,19,042 രൂപയെങ്കിലും നൽകിയാലാണ് 22 കാരറ്റിന്റെ ഒരു പവൻ സ്വർണാഭരണം ഇപ്പോൾ വാങ്ങാൻ കഴിയുക. ആഭരണങ്ങളുടെ ഡിസൈനിൽ വരുന്ന മാറ്റങ്ങളനുസരിച്ച് പണിക്കൂലിയിലും വ്യത്യാസം വരാമെന്നതും ഓർക്കുക.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com