സ്വർണവില കുത്തനെ ഇടിഞ്ഞു; ഇന്ന് പവന് ₹2,680 കുറഞ്ഞു; വെള്ളി വിലയും താഴേക്ക്; പുതുക്കിയ നിരക്കുകൾ ഇങ്ങനെ

കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു പവൻ സ്വർണത്തിന്റെ വിലയിൽ 3,840 രൂപയും ഒരു ​ഗ്രാം സ്വർണത്തിന്റെ നിരക്കിൽ 480 രൂപ വീതവും കുറവുണ്ടായിട്ടുണ്ട്
Gold Ornaments Rates Today
gold merchantsImage courtesy : AdobeStocks
Published on

കേരളത്തിലെ സ്വർണ വിലയിൽ ഇന്ന് (ജൂൺ 19) വൻ ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 335 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ​ഗ്രാം സ്വർണത്തിന്റെ പുതുക്കിയ വിപണി വില 13,370 രൂപയായി. ആനുപാതികമായി 22 കാരറ്റ് സ്വർണത്തിന്റെ ഒരു പവനിൽ 2,680 രൂപ താഴ്ന്ന് 1,06,960 രൂപയിലേക്കും എത്തിച്ചേർന്നു.

ഈയാഴ്ച തുടക്കത്തിൽ കാര്യമായ മാറ്റമൊന്നും പ്രകടമാക്കിതിരുന്ന സ്വർണ നിരക്കിൽ ഇന്നലെ ഉച്ചയ്ക്കുശേഷം മുതലാണ് ഇടിവ് പ്രകടമായത്. ഇന്നലെ വൈകുന്നരേം ഒരു പവനിൽ 1,160 രൂപയുടെ കുറവ് വരുത്തിയിരുവന്നു. ഇതിന് പിന്നാലെ ഇന്ന് രാവിലെയും വൻ ഇടിവ് നേരിട്ടതോടെ കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു പവൻ സ്വർണത്തിന്റെ വിലയിൽ 3,840 രൂപയും ഒരു ​ഗ്രാം സ്വർണത്തിന്റെ നിരക്കിൽ 480 രൂപ വീതവും കുറവുണ്ടായിട്ടുണ്ട്. ഈ മാസം ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന നിരക്കിന് തൊട്ടടുത്തേക്കും എത്തിച്ചേർന്നു.

അതുപോലെ 18 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 275 രൂപ ഇടിഞ്ഞു. ലൈറ്റ് വെയിറ്റ് ആഭരണങ്ങൾക്ക് ഉപയോ​ഗിക്കുന്ന 14 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 210 രൂപയും 9 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 135 രൂപ വീതവും ഇന്ന് കുറവ് രേഖപ്പെടുത്തി.

വെള്ളി വിലയിലും ഇന്ന് ഇടിവ് നേരിട്ടു. ഒരു ​ഗ്രാം വെള്ളിയുടെ നിരക്കിൽ 15 രൂപ കുറ‍ഞ്ഞു. ഇതോടെ ഒരു ​ഗ്രാം വെള്ളിയുടെ പുതുക്കിയ വിപണി വില 250 രൂപയായി. ആനുപാതികമായി 10 ​ഗ്രാം വെള്ളിയുടെ വില 2,500 രൂപയും 100 ​ഗ്രാം വെള്ളിയുടെ നിരക്ക് 25,000 രൂപയായും ഒരു കിലോ​ഗ്രാം വെള്ളിയുടെ വില 2,50,000 രൂപയായും കുറിച്ചു.

എന്തുകൊണ്ട് വിലയിടിവ്?

അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെ‍ഡറൽ റിസർവിന്റെ ഇക്കഴിഞ്ഞ അവലോകന യോ​ഗ​ത്തിൽ (എഫ്.ഒ.എം.സി) പലിശ നിരക്കുകളിൽ മാറ്റം വരുത്തിയില്ല. കൂടാതെ പൊതുവിൽ പ്രതീക്ഷിച്ചതിനു വിരുദ്ധമായി പണപ്പെരുപ്പ ഭീഷണിയെ മുൻനിർത്തി ഈ വർഷം ആവശ്യമെങ്കിൽ പലിശ നിരക്ക് വർധിപ്പിക്കാൻ സാധ്യതയുണ്ടെന്ന നി​ഗമനവും മുന്നോട്ടുവെച്ചു. ഇതിനെ തുടർന്ന് യു.എസ് ഡോളറിന്റെ മൂല്യം ശക്തിപ്പെട്ടതും അമേരിക്കൻ സർക്കാർ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം മികച്ചതായതും കാരണം അന്താരാഷ്ട്ര വിപണിയിൽ സ്വർണ വില താഴ്ന്നു. നിലവിൽ ഒരു ഔൺസ് സ്വർണത്തിന്റെ വ്യാപാരം 2 ശതമാനം ഇടിഞ്ഞ് 4,160 ‍ഡോളറിലാണ് പുരോ​ഗമിക്കുന്നത്. ഇതിന്റെ പ്രതിഫലനമാണ് ഇന്ന് ആഭ്യന്തര സ്വർണ വിപണിയിലും കാണാനായത്.

ഒരു പവന്‍ സ്വർണാഭരണം വാങ്ങാൻ ഇന്ന് എത്രയാകും?

ഇന്ന് രാവിലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയിൽ വൻ ഇടിവ് നേരിട്ടതോടെ, പുതുക്കിയ വിപണി വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മേലുള്ള മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ് ഇനത്തിലും അതിന്മേലുള്ള 18 ശതമാനം നികുതി എന്നിവയുമൊക്കെ ചേര്‍ത്ത് 1,15,837 രൂപയാകും. ആഭരണങ്ങളുടെ ഡിസൈനിൽവരുന്ന മാറ്റമനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്ന് ശ്രദ്ധിക്കുക.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com