

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് (2026 മേയ് 15) രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 205 രൂപ കുറഞ്ഞു. ഇതോടെ പുതുക്കിയ വിപണി വില 14,675 രൂപയായി താഴ്ന്നു. ആനുപാതികമായി 22 കാരറ്റ് സ്വർണത്തിന്റെ ഒരു പവന് 1,640 രൂപ കുറഞ്ഞു. ഇതോടെ ഒരു പവന്റെ വില 1,17,400 രൂപയിലേക്കും എത്തിച്ചേർന്നു. കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന്റെ വില 1,19,040 രൂപയായിരുന്നു രേഖപ്പെടുത്തിയിരുന്നത്.
അതേസമയം കേരള വിപണിയിൽ വെള്ളിയുടെ വിലയിലും ഇന്ന് ഇടിവ് കുറിച്ചു. ഇതോടെ ഒരു ഗ്രാം വെള്ളിയുടെ പുതുക്കിയ വില 305 രൂപയായി.
പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ ചൈനാ സന്ദർശനം പൂർത്തിയായാൽ യു.എസ് വീണ്ടും ഇറാനെ ആക്രമിക്കുമെന്ന ആശങ്കയാണ് സ്വർണ വിലയെ താഴോട്ടു വലിക്കുന്നത്. ഇതോടെ കഴിഞ്ഞ ദിവസം രാജ്യാന്തര വിപണിയിൽ 4653 (ഒരു ഔൺസിന്) ഡോളറിൽ ക്ലോസ് ചെയ്ത സ്വർണം വെള്ളിയാഴ്ച രാവിലത്തെ വ്യാപാരത്തിൽ 4612 ഡോളർ നിലവാരത്തിലേക്ക് ഇടിഞ്ഞു. ഇതിന്റെ പ്രതിഫലനമാണ് ആഭ്യന്തര വിപണിയിൽ ഇന്ന് കാണാനാകുന്നത്. അതുപോലെ സ്വർണത്തിന്റെ ഇറക്കുമതി കുറയ്ക്കാൻ കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന നടപടികളും വില കുറയാൻ കാരണമാകുന്നുണ്ട്.
വെള്ളിയാഴ്ച രാവിലെ സ്വർണ നിരക്കുകളിൽ വില ഇടിവ് രേഖപ്പെടുത്തിയതോടെ, പുതുക്കിയ വിപണി വിലയ്ക്കൊപ്പം ചുരുങ്ങിയത് 5% നിരക്കിൽ പണിക്കൂലിയും, സ്വര്‍ണത്തിനും പണിക്കൂലിക്കും മേൽ ഈടാക്കുന്ന ജി.എസ്.ടി, ഹോള്‍മാര്‍ക്കിങ് ചാര്‍ജ് (45 രൂപ), അതിന്മേൽ ചുമത്തുന്ന 18% ജി.എസ്.ടി എന്നിവയെല്ലാം ചേര്‍ത്ത് ഒരു പവൻ (22 കാരറ്റ്) ആഭരണം വാങ്ങുന്നതിന് ജുവൽറികളിൽ 1,27,139 രൂപയെങ്കിലും നൽകേണ്ടി വരും. ആഭരണത്തിന്റെ ഡിസൈനിൽ വരുന്ന മാറ്റമനുസരിച്ച് പണിക്കൂലിയിൽ വ്യത്യാസം വരാമെന്ന കാര്യവും ഓർക്കുക.
Read DhanamOnline in English
Subscribe to Dhanam Magazine