

കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്നും നേരിയ കുറവ്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 10,180 രൂപയിലെത്തി. ശനിയാഴ്ചയും ഗ്രാമിന് 10 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു. പവന് 80 രൂപ കുറഞ്ഞ് 81,440 രൂപയിലെത്തി. കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5 രൂപ കുറഞ്ഞ് 8,365 രൂപയാണ്. 14 കാരറ്റ് ഗ്രാമിന് 6,515 രൂപയിലും 9 കാരറ്റ് ഗ്രാമിന് 4,200 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളിവില ഗ്രാമിന് 135 രൂപയില്‍ തന്നെ തുടരുന്നു.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വില കുറഞ്ഞതാണ് ആഭ്യന്തര മാര്‍ക്കറ്റിലും പ്രതിഫലിച്ചത്. ലാഭമെടുക്കലും ഡോളറിന്റെ വിലയിലുണ്ടായ വർധനവുമാണ് തിങ്കളാഴ്ച സ്വർണ വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്താനുളള കാരണങ്ങള്‍. സ്വർണം അമിതമായി വാങ്ങപ്പെട്ട സാഹചര്യമുണ്ടായതാണ് പുതിയ ആഴ്ച ആരംഭിക്കുമ്പോള്‍ ലാഭമെടുക്കലുകള്‍ക്ക് ഇടയാക്കിയത്. നിക്ഷേപകരുടെ മുഴുവന്‍ ശ്രദ്ധയും യുഎസ് ഫെഡറൽ റിസർവ് യോഗത്തിലാണ്. ഇതാണ് നഷ്ടം പരിമിതമാക്കിയത്. തൊഴിൽ വിപണിയിലെ ദുർബലമായ റിപ്പോർട്ടുകളെ തുടർന്ന് നിരക്ക് കുറയ്ക്കൽ പ്രതീക്ഷിക്കുന്നുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 3,645 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 81,440 രൂപയാണെങ്കിലും ഇതേ തൂക്കത്തിലുള്ള സ്വര്‍ണാഭരണം വാങ്ങാന്‍ കൂടുതല്‍ തുക നല്‍കേണ്ടതായി വരും. കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, ഇതിന് പുറമെ സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം ജി.എസ്.ടി, ഹാള്‍മാര്‍ക്കിംഗ് ചാര്‍ജ് എന്നിവ ചേര്‍ത്ത് ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണത്തിന് 88,130 രൂപയെങ്കിലും വേണം. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് കൂടുതല്‍ പണിക്കൂലി ഈടാക്കാന്‍ സാധ്യതയുളളതിനാല്‍ വിലയിലും വ്യത്യാസം വരുമെന്ന കാര്യം ഉപയോക്താക്കള്‍ ശ്രദ്ധിക്കേണ്ടതാണ്.
Check today’s Kerala gold price update. Get the latest rates for 22K, 24K gold per gram and per sovereign, along with market insights and trends.
Read DhanamOnline in English
Subscribe to Dhanam Magazine