വീണ്ടും റെക്കോഡ് കുതിപ്പില്‍ സ്വര്‍ണം, ഇന്നത്തെ വിലയിങ്ങനെ; അന്താരാഷ്ട്ര വിപണിയിലും മുന്നേറ്റം

18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 60 രൂപ വര്‍ധിച്ച് 8,425 രൂപയാണ്
gold ornament
canva
Published on

റെക്കോഡ് തിരുത്തി സ്വര്‍ണ വിലയില്‍ മുന്നേറ്റം. ഗ്രാമിന് ഇന്ന് 80 രൂപ വര്‍ധിച്ച് 10,260 രൂപയിലെത്തി. പവന് 640 രൂപ വര്‍ധിച്ച് 82,080 രൂപയിലെത്തി. കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 60 രൂപ വര്‍ധിച്ച് 8,425 രൂപയാണ്. 14 കാരറ്റ് ഗ്രാമിന് 6,560 രൂപയിലും 9 കാരറ്റ് ഗ്രാമിന് 4,230 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളിവില ഗ്രാമിന് 2 രൂപ കൂടി 137 രൂപയിലെത്തി.

ചൊവ്വാഴ്ച അന്താരാഷ്ട്ര വിപണിയില്‍ സ്വർണ വില റെക്കോർഡ് ഉയരത്തിലെത്തിയതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഫെഡറൽ റിസർവിന്റെ ഈ ആഴ്ചത്തെ പോളിസി മീറ്റിംഗിന് മുന്നോടിയായി ഡോളര്‍ ദുർബലമായതാണ് സ്വര്‍ണ വിലയിലെ മുന്നേറ്റത്തിന് കാരണം. പലിശ നിരക്കുകളിൽ വലിയ കുറവ് വരുത്തണമെന്ന് ഫെഡ് ചെയർ ജെറോം പവലിനോട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടു. ഫെഡ് മീറ്റിംഗില്‍ 25-ബേസിസ്-പോയിന്റ് (bps) നിരക്ക് കുറയ്ക്കൽ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 3,681 ഡോളറിലെത്തി.

ഒരു പവന് നല്‍കേണ്ടത്

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 82,080 രൂപയാണെങ്കിലും ഇതേ തൂക്കത്തിലുള്ള സ്വര്‍ണാഭരണം വാങ്ങാന്‍ കൂടുതല്‍ തുക നല്‍കേണ്ടതായി വരും. കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, ഇതിന് പുറമെ സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം ജി.എസ്.ടി, ഹാള്‍മാര്‍ക്കിംഗ് ചാര്‍ജ് എന്നിവ ചേര്‍ത്ത് ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണത്തിന് 88,823 രൂപയെങ്കിലും ആവശ്യമായി വരും. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് കൂടുതല്‍ പണിക്കൂലി ഈടാക്കാന്‍ സാധ്യതയുളളതിനാല്‍ വിലയിലും വ്യത്യാസമുണ്ടാകും.

Gold price hits record high with 1 sovereign at ₹82,080 amid global market surge and weak dollar.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com