കേരളത്തിൽ സ്വർണവില വീണ്ടും വർദ്ധിച്ചു, പവന് ₹1.16 ലക്ഷം പിന്നിട്ടു; വില ഇനിയും കുതിക്കുമോ?

18 കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 25 രൂപ കൂടി 12,005 രൂപയും 14 കാരറ്റിന് ​ഗ്രാമിന് 15 രൂപ കൂടി 9,345 രൂപയിലുമെത്തി
കേരളത്തിൽ സ്വർണവില വീണ്ടും വർദ്ധിച്ചു, പവന് ₹1.16 ലക്ഷം പിന്നിട്ടു; വില ഇനിയും കുതിക്കുമോ?
Image Courtesy: Chatgpt
Published on

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് വര്‍ധന. ഗ്രാമിന് 30 രൂപ കൂടി 14,610 രൂപയും പവന് 240 രൂപ കൂടി 1,16,880 രൂപയുമായി. 18 കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 25 രൂപ കൂടി 12,005 രൂപയും 14 കാരറ്റിന് ​ഗ്രാമിന് 15 രൂപ കൂടി 9,345 രൂപയിലുമെത്തി. 9 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 10 രൂപ കൂടി 6,025 രൂപയിലെത്തി. വെളളി വില ഗ്രാമിന് 5 രൂപ കുറഞ്ഞ് 280 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

അന്താരാഷ്ട്ര വിപണി

അന്താരാഷ്ട്ര വിപണിയിൽ ഇന്ന് സ്വർണവിലയിൽ കാര്യമായ മുന്നേറ്റം ദൃശ്യമായി. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില 1.5 ശതമാനം വർധിച്ച് ഔൺസിന് 4,575 യുഎസ് ഡോളർ എന്ന നിരക്കിലാണ് വ്യാപാരം തുടരുന്നത്. കഴിഞ്ഞ വാരത്തിൽ വില 4,500 ഡോളറിന് അടുത്ത് തങ്ങിനിന്ന ശേഷമാണ് ഈ ആഴ്ചയുടെ തുടക്കത്തിൽ വില ഉയർന്നത്.

അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ പുതിയ നയരൂപീകരണങ്ങളും ആഗോള സാമ്പത്തിക ഘടകങ്ങളുമാണ് വിലയെ സ്വാധീനിക്കുന്നത്. യുഎസ് ഡോളറിന്റെ മൂല്യത്തിലുണ്ടായ നേരിയ ഇടിവും പണപ്പെരുപ്പ നിരക്കുകളെക്കുറിച്ചുള്ള ആശങ്കകളും നിക്ഷേപകരെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് ആകർഷിക്കാൻ കാരണമായി. അന്താരാഷ്ട്ര വിപണിയിലെ ഈ മാറ്റങ്ങൾ വരും ദിവസങ്ങളിൽ ഇന്ത്യൻ വിപണിയിലും പ്രതിഫലിക്കും.

ഒരു പവന്‍ വാങ്ങാന്‍

ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് ഒരുപവന്‍ സ്വര്‍ണാഭരണത്തിന് 1,26,576 രൂപയാകും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്നതിനാല്‍, ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com