​ഓണപ്പാച്ചിൽ തുടർന്ന് സ്വർണം; 6-ാം ദിവസവും വില വർധന; ഇന്ന് പവന് കൂടിയത് ₹640

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഒരു പവൻ സ്വർണത്തിന്റെ വിലയിൽ 6,600 രൂപയുടെ വർധന കുറിച്ചു
Gold Ornaments Rates Today Kerala
പ്രതീകാത്മക ചിത്രംImage courtesy : AdobeStocks
Published on

സംസ്ഥാനത്ത് ഇന്നും (ഓ​ഗസ്റ്റ് 24) സ്വർണ വില വർധിച്ചു. 22 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 80 രൂപ വർധിച്ച് പുതിയ വില 15,030 രൂപയായി. മൂന്ന് മാസത്തെ ഇടവേളയ്ക്കു ശേഷമാണ് ഒരു ​ഗ്രാം സ്വർണത്തിന് 15,000 നിലവാരം മറികടക്കുന്നത്. ആനുപാതികമായി 22 കാരറ്റ് സ്വർണത്തിന്റെ ഒരു പവന് 640 രൂപ ഉയർന്ന് 1,20,240 രൂപയിലേക്കും എത്തിച്ചേർന്നു. തുടർച്ചയായ ആറാം ദിവസമാണ് സ്വർണ വില വർധിക്കുന്നത്.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പവന്റെ വിലയിൽ 6,600 രൂപയുടെ വർധന രേഖപ്പെടുത്തി. ഈമാസം തുടക്കം പവന്റെ വില 1,05,600 രൂപയിലേക്ക് വരെ താഴ്ന്നിരുന്നു. അവിടെ നിന്നും സ്വർണ വിലയിൽ 14,640 രൂപ ഉയർന്നിട്ടുണ്ട്.

അതുപോലെ ചെറു കാരറ്റ് സ്വർണത്തിന്റെ നിരക്കുകളിലും ഇന്ന് വർധന കുറിച്ചിട്ടുണ്ട്. 18 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 65 രൂപ വർധിച്ച് പുതിയ വില 12,350 രൂപയായി. 14 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 50 രൂപ കൂടി 9,615 രൂപയിലേക്ക് എത്തിച്ചേർന്നു. 9 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 35 രൂപ വ‍‌ർധിച്ച് പുതിയ വില 6,200 രൂപയായി.

വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല. ഒരു ​ഗ്രാം വെള്ളിയുടെ നിരക്ക് 260 രൂപയിൽ തുടരുന്നു. 10 ​ഗ്രാം വെള്ളിക്ക് 2,600 രൂപയും 100 ​ഗ്രാം വെള്ളിയുടെ വില 26,000 രൂപയായും ഒരു കിലോ​ഗ്രാം വെളളിക്ക് 2,60,000 രൂപയായും രേഖപ്പെടുത്തി.

അതേസമയം യു.എസ് കടപ്പത്ര വിപണിയിലെ അശാന്തിയും ഇറാനെതിരേ കടുത്ത സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുമെന്ന പ്രഡിസന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തെ തുടർന്നുഉള്ള ആശങ്കയും കാരണം രാജ്യാന്തര വിപണിയിൽ സ്വർണ വില ഉയരുന്നതിനുള്ള മുഖ്യ ഘടകങ്ങളായി മാറുന്നു. നിലവിൽ 4,700 ഡോളർ നിലവാരത്തിലാണ് ഒരു ഔൺസ് സ്വർണം വ്യാപാരം ചെയ്യപ്പെടുന്നത്.

ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഇപ്പോൾ എത്രയാകും?

തിങ്കളാഴ്ച രാവിലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ നിരക്കിൽ വർധന കുറിച്ചതോടെ, പുതുക്കിയ വിപണി വിലയ്ക്കൊപ്പം ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലിയും സ്വര്‍ണത്തിനും പണിക്കൂലിക്കും മേൽ ഈടാക്കുന്ന 3 ശതമാനം നികുതിയും 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ് ഇനത്തിലും അതിന്മേലുള്ള 18 ശതമാനം നികുതിയും ഒക്കെ കൂട്ടിച്ചേര്‍ത്ത് 1,30,213 രൂപയെങ്കിലും നൽകിയാലാണ് 22 കാരറ്റിന്റെ ഒരു പവൻ സ്വർണാഭരണം ഇപ്പോൾ വാങ്ങാൻ കഴിയുക. ആഭരണങ്ങളുടെ ഡിസൈനിൽ വരുന്ന മാറ്റങ്ങളനുസരിച്ച് പണിക്കൂലിയിലും വ്യത്യാസം വരാമെന്നതും ശ്രദ്ധിക്കുക.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com