ലക്ഷത്തില്‍ ലഹരിപിടിച്ച് മിന്നല്‍ വേഗത്തില്‍ സ്വര്‍ണം, പവന്‍ വിലയില്‍ ഇന്ന് 70 രൂപയുടെ വര്‍ധന, വിട്ടുകൊടുക്കാതെ വെള്ളിയും

ഡിസംബറില്‍ ഇതു വരെ പവന്‍ വിലയിലുണ്ടായത് 7,000 രൂപയുടെ വര്‍ധന
Gold rings, rupee up
Image : Canva
Published on

സംസ്ഥാനത്ത് ലക്ഷം രൂപ കടന്ന പവന്‍ വില തുടര്‍ച്ചയായ മുന്നേറ്റത്തിലാണ്. ഇന്ന് ഗ്രാമിന് 70 രൂപ വര്‍ധിച്ച് 12,835 രൂപയും പവന് 560 രൂപ ഉയര്‍ന്ന് 1,02,680 രൂപയുമായി. ഇതോടെ ഡിസംബറില്‍ ഇതു വരെ പവന്‍ വിലയിലുണ്ടായത് 7,000 രൂപയുടെ വര്‍ധന.

യു.എസ് ഫെഡറല്‍ റിസര്‍വ് വീണ്ടും പലിശനിരക്ക് കുറച്ചേക്കുമെന്ന പ്രതീക്ഷകളും വര്‍ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായി കാണാന്‍ നിക്ഷേപകരെ പ്രേരിപ്പിക്കുന്നതാണ് സ്വര്‍ണത്തിന്റെ വിലയെ ബാധിക്കുന്നത്.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 4,508 ഡോളറിലാണ്‌ വ്യാപാരം നടത്തുന്നത്. ഇതാണ്‌ ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. വിവാഹ സീസണ്‍ അടുത്തുവരുന്നതും ആഗോള ട്രെന്‍ഡുകളും ചേരുന്നതോടെ വരും ദിവസങ്ങളിലും ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണവിലയില്‍ വര്‍ധനയ്ക്ക് ഇടയാക്കിയേക്കും.

ചെറു കാരറ്റുകളും വെള്ളിയും

18 കാരറ്റിന് ഗ്രാമിന് 55 രൂപ വര്‍ധിച്ച് 10,550 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 8,220 രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 5,300 രൂപയുമാണ് ഇന്നത്തെ വില.

വെള്ളി വിലയും വന്‍ മുന്നേറ്റമാണ് കാഴ്ചവയ്ക്കുന്നത്. ഇന്ന് ഗ്രാമിന് 12 രൂപ വര്‍ധിച്ച് 240 രൂപയിലെത്തി.

ഒരു പവന്‍ വാങ്ങാന്‍

ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് ഒരുപവന്‍ സ്വര്‍ണാഭരണത്തിന് 1,11,204 രൂപയാകും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകും, ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കുന്ന കാര്യം ശ്രദ്ധിക്കുക.

സ്വര്‍ണത്തിന്റെ വില പിടിച്ചാല്‍ കിട്ടാതായതോടെ വ്യാപാരികളും പ്രതിസന്ധിയിലാണ്. ജുവലറികളിലേക്ക് എത്തുന്നവരുടെ എണ്ണം കാര്യമായി കുറഞ്ഞു.

പണപ്പെരുപ്പ നിരക്കുകളും ഡോളറിന്റെ മൂല്യവും വരും ദിവസങ്ങളില്‍ സ്വര്‍ണവില നിര്‍ണയിക്കുന്നതില്‍ നിര്‍ണ്ണായകമാകും. നിലവിലെ സാഹചര്യത്തില്‍ സ്വര്‍ണത്തിന്റെ വില കുതിച്ചുയരാനുള്ള സാധ്യതയാണ് കാണുന്നതെന്നാണ് നിരീക്ഷകരുടെ അഭിപ്രായം.

Gold price surges past ₹1.02 lakh per sovereign in Kerala, driven by global tensions and Fed rate cut expectations

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com