സ്വർണം തിരിച്ചുകയറ്റത്തിൽ; ഇന്ന് പവന് ₹1,080 വർധിച്ചു; വെള്ളി നിരക്കിൽ മാറ്റമില്ല

നവംബറിലെ ഉയർന്ന നിരക്കിൽ നിന്നും 14,280 രൂപ താഴെയാണ് ഇപ്പോഴും ഒരു പവന്റെ വില നിൽക്കുന്നത്
Gold price up today Kerala
പ്രതീകാത്മക ചിത്രംImage Source: Canva
Published on: 

കഴിഞ്ഞയാഴ്ച നേരിട്ട വമ്പൻ തകർച്ചയ്ക്കു ശേഷം പുതിയ ആഴ്ചയിൽ സ്വർണം ശക്തമായ തിരിച്ചുവരവിനുള്ള ശ്രമത്തിൽ. സംസ്ഥാന വിപണിയിൽ ഇന്ന് (നവംബർ 23) ഒരു ​ഗ്രാം സ്വർണത്തിന് 135 രൂപയുടെ വർധന കുറിച്ചു. ആനുപാതികമായി പവന് 1,080 രൂപയും വർധിച്ചു. എന്നിരുന്നാലും നവംബറിലെ ഉയർന്ന നിരക്കിൽ നിന്നും 14,280 രൂപ താഴെയാണ് ഇപ്പോഴും ഒരു പവന്റെ വില നിൽക്കുന്നത്.

അതേസമയം 18 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 165 രൂപ വർധിച്ചു 9,495 രൂപയായി. അതുപോലെ 14 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 85 രൂപ കൂടി 7,430 രൂപയിലെത്തി. 9 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 55 രൂപ ഉയർന്ന് 4,795 രൂപയായി.

വെള്ളി നിരക്കിൽ മാറ്റമില്ല. ഒരു ​ഗ്രാം വെള്ളിക്ക് 175 രൂപയിൽ തുടരുന്നു. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുടെ പ്രതിഫലനമാണ് ആഭ്യന്തര വിപണിയിലും കാണാനാകുന്നത്.

എന്തുകൊണ്ട് വില ഉയർന്നു?

ഡിസംബറിൽ ചേരുന്ന യു.എസ് ഫെഡറൽ റിസർവിന്റെ യോ​ഗത്തിൽ പലിശ നിരക്ക് 0.50 ശതമാനം കൂട്ടിയേക്കും എന്നു കഴിഞ്ഞയാഴ്ചത്തെ പ്രബലമായ ധാരണയ്ക്കു വാരാന്ത്യത്തോടെ മാറ്റംവന്നു. ഡിസംബറിൽ 0.25 ശതമാനത്തിന്റെ നിരക്കു വർധനയേ ഉണ്ടാകൂവെന്നാണ് ഇപ്പോൾ സാധ്യത കൽപ്പിക്കപ്പെടുന്നത്.

കൂടാതെ ജനുവരിയിലും മാർച്ചിലും കൂടി ഒരു തവണയേ പലിശ വർധിപ്പിക്കുകയുള്ളൂ എന്നാണു പുതിയ നിഗമനം. ചുരുക്കത്തിൽ പലിശ നിരക്ക് വർധന നീണ്ടുനിൽക്കില്ല എന്ന വിലയിരുത്തലാണു സ്വർണ വിപണിയെ ഇപ്പോൾ മുന്നോട്ട് നയിക്കുന്നത്. രാജ്യാന്തര വിപണിയിൽ ഇന്നു രാവിലെ ഒരു ട്രോയ് ഔൺസ് സ്വർണത്തിന്റെ വില 3,600 ഡോളറിനു മുകളിലെത്തി.

ഒരു പവന്‍ ആഭരണം വാങ്ങാന്‍ ഇപ്പോൾ എത്രയാകും?

തിങ്കളാഴ്ച പുതുക്കി നിശ്ചയിച്ച വിപണി വിലയ്ക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയും സ്വര്‍ണത്തിനും പണിക്കൂലിക്കും മേൽ ഈടാക്കുന്ന മൂന്ന് ശതമാനം നിരക്കിലുള്ള ജി.എസ്.ടിയും, ഹാള്‍മാര്‍ക്ക് ചാര്‍ജ് ഇനത്തിലുള്ള 45 രൂപ, അതിനുമേൽ ഈടാക്കുന്ന 18 ശതമാനം ജി.എസ്.ടിയും ഒക്കെ കൂട്ടിച്ചേര്‍ത്ത് ഒരു പവന്‍ സ്വര്‍ണാഭരണം ഇപ്പോൾ വാങ്ങുന്നതിന് 1,00,545 രൂപയെങ്കിലും ചെലവാക്കേണ്ടിവരും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈനിൽ വരുന്ന മാറ്റത്തിനനുസരിച്ച് പണിക്കൂലിയിൽ വ്യത്യാസം നേരിടാമെന്നതും ശ്രദ്ധിക്കുക.

Kerala gold prices reportedly rebounded on November 23, rising by ₹1,080 per sovereign after last week’s sharp decline, while silver prices remained unchanged.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```