സ്വർണ വിലയിൽ വീണ്ടും മുന്നേറ്റം; ഇന്ന് പവന് ₹680 രൂപ വർധിച്ചു; വെള്ളിയിലും കുതിപ്പ്; പുതുക്കിയ നിരക്കുകൾ ഇങ്ങനെ

22 കാരറ്റ് പരിശുദ്ധിയുള്ള സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 13,370 രൂപയും ഒരു പവന് 1,06,960 രൂപയുമാണ് ഇന്നത്തെ വില നിശ്ചയിച്ചിരിക്കുന്നത്
Kerala Market Gold And Silver Rates
പ്രതീകാത്മക ചിത്രംImage Source: Canva
Published on

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് (ജൂലൈ 27) വർധന രേഖപ്പെടുത്തി. 22 കാരറ്റ് പരിശുദ്ധിയുള്ള സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 85 രൂപ വർധിച്ച് പുതുക്കിയ വിപണി വില 13,370 രൂപയായി. ആനുപാതികമായി 22 കാരറ്റ് സ്വർണത്തിന്റെ ഒരു പവന് 680 രൂപ ഉയർന്ന് പുതിയ നിരക്ക് 1,06,960 രൂപയിലേക്ക് എത്തിച്ചേർന്നു.

പശ്ചിമേഷ്യയിൽ സംഘർഷത്തിന് ശമനമായതും തുടർന്ന് ക്രൂഡ് ഓയിൽ വിലയിൽ ശക്തമായ തിരുത്തൽ നേരിട്ടതും ഈയാഴ്ച ചേരുന്ന യു.എസ് ഫെ‍ഡറൽ റിസർവിന്റെ യോ​ഗത്തിൽ പലിശ നിരക്ക് വർധന ഉണ്ടായേക്കില്ലെന്ന നി​ഗമനവുമാണ് രാജ്യാന്തര വിപണിയിൽ സ്വർണ വില ഉയരാൻ ഇടയാക്കിയത്. ഇതിന്റെ പ്രതിഫലനമാണ് ആഭ്യന്തര വിപണിയിലും കാണാനായത്.

അതുപോലെ 18 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 70 രൂപ വർധിച്ച് പുതുക്കിയ വില 10,985 രൂപയായി. സമാനമായി 14 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 55 രൂപ ഉയർന്ന് വില 8,560 രൂപയായും രേഖപ്പെടുത്തി. 9 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 35 രൂപ വർധിച്ച് ഇന്നത്തെ വിലയായി 5,520 രൂപയായും കുറിച്ചു.

വെള്ളിയുടെ നിരക്കുകളിലും ഇന്ന് വർധന രേഖപ്പെടുത്തി. ഒരു ​ഗ്രാം വെള്ളിക്ക് 5 രൂപ ഉയർന്ന് പുതുക്കിയ വില 240 രൂപയായി. ഇതോടെ 10 ​ഗ്രാം വെള്ളിക്ക് 2,400 രൂപയായും 100 ​ഗ്രാം വെള്ളിക്ക് 24,000 രൂപയായും ഒരു കിലോ​ഗ്രാം വെള്ളിക്ക് 2,40,000 രൂപയായും രേഖപ്പെടുത്തി. രാജ്യാന്തര വിപണിയിലും വെള്ളി വിലയിൽ ഒരു ശതമാനത്തിലേറെ വർധന പ്രകടമായിട്ടുണ്ട്.

ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഇന്ന് എത്രയാകും?

തിങ്കളാഴ്ച രാവിലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ നിരക്കുകളിൽ വർധന കുറിച്ചതോടെ, പുതുക്കിയ വിപണി വിലയ്ക്കൊപ്പം ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലിയും സ്വര്‍ണത്തിനും പണിക്കൂലിക്കും മേൽ ഈടാക്കുന്ന 3 ശതമാനം നികുതിയും 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ് ഇനത്തിലും അതിന്മേലുള്ള 18 ശതമാനം നികുതിയും ഒക്കെ കൂട്ടിച്ചേര്‍ത്ത് 1,15,837 രൂപയെങ്കിലും നൽകിയാലാണ് 22 കാരറ്റ് പരിശുദ്ധിയുള്ള ഒരു പവൻ സ്വർണാഭരണം ഇപ്പോൾ വാങ്ങാൻ കഴിയുക. ആഭരണങ്ങളുടെ ഡിസൈനിൽ വരുന്ന മാറ്റങ്ങളനുസരിച്ച് പണിക്കൂലിയിലും വ്യത്യാസം നേരിടാമെന്നതും ശ്രദ്ധിക്കുക.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com