

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഗ്രാമിന് 100 രൂപ വര്‍ധിച്ച് സ്വര്‍ണം 9,315 രൂപയിലെത്തി. പവന് 800 രൂപ വര്‍ധിച്ച് 74,520 രൂപയിലുമെത്തി. കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 80 രൂപ വര്‍ധിച്ച് 7,645 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 5,955 രൂപയും 9 കാരറ്റിന് ഗ്രാമിന് 3,835 രൂപയുമാണ് ഇന്നത്തെ വില. വെള്ളി വില ഗ്രാമിന് 2 രൂപ കൂടി 124 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ജാക്‌സൺ ഹോൾ സിമ്പോസിയത്തിൽ ഫെഡ് റിസര്‍വ് ചെയര്‍മാന്‍ ജെറോം പവലിന്റെ പ്രസംഗത്തിന് ശേഷം എംസിഎക്‌സിൽ സ്വർണം ശക്തമായ വാങ്ങലിന് സാക്ഷ്യം വഹിച്ചതാണ് വിലയില്‍ വര്‍ധനവിന് കാരണം. ജെറോം പവൽ നടത്തിയ പ്രസംഗം യുഎസ് ഫെഡ് നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയ്ക്ക് കാരണമായിട്ടുണ്ടെന്നാണ് വിപണി വിദഗ്ധർ വിലയിരുത്തുന്നത്. 2025 സെപ്റ്റംബറിൽ നടക്കുന്ന അടുത്ത യുഎസ് ഫെഡ് മീറ്റിംഗിൽ 25 ബേസിസ് പോയിന്റ് നിരക്ക് കുറയ്ക്കാന്‍ സാധ്യതയുണ്ടെന്നാണ് വിപണി കരുതുന്നത്. യുഎസ് ഡോളർ നിരക്കുകൾ കുറയുന്നത് എംസിഎക്‌സിലും അന്താരാഷ്ട്ര വിപണിയിലും സ്വർണം വലിയ തോതിന് വാങ്ങലിന് ഇടയാക്കും. ഇതാണ് സ്വര്‍ണ വിലയിലും പ്രതിഫലിക്കുന്നത്.
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 74,520 രൂപയാണെങ്കിലും ഇതേ തൂക്കത്തിലുള്ള സ്വര്‍ണാഭരണം വാങ്ങാന്‍ അതില്‍ കൂടുതല്‍ നല്‍കേണ്ടി വരും. കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, നികുതി, ഹാള്‍മാര്‍ക്കിംഗ് ചാര്‍ജ് എന്നിവ ചേര്‍ത്ത് ഒരു പവന്‍ സ്വര്‍ണാഭരണത്തിന് 80,646 രൂപയെങ്കിലുമാകും. ആഭരണത്തിന്റെ ഡിസൈന്‍ അനുസരിച്ച് ജുവലറിയില്‍ നിന്ന് വാങ്ങുന്ന സ്വര്‍ണ വിലയിലും മാറ്റമുണ്ടാകുമെന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്.