സ്വർണ വില കുതിച്ചുയരുന്നു; ഇന്നും പവന് ₹880 വർധിച്ചു; ഓണത്തിന് റെക്കോഡ് മറികടക്കുമോ?

കേരളത്തിൽ സ്വർണ വില കുതിപ്പ് തുടരുന്നു. ഇന്ന് പവന് ₹880 വർധിച്ച് ₹1,17,680 ആയി; രാജ്യാന്തര സ്വർണ വിലയിലെ മുന്നേറ്റമാണ് ആഭ്യന്തര വിപണിയിലും വില ഉയരാൻ കാരണം
Gold Rate Changes Today
പ്രതീകാത്മക ചിത്രംImage Source: Canva
Published on

സംസ്ഥാനത്ത് സ്വർണ വിലയിൽ മുന്നേറ്റം തുടരുന്നു. വെള്ളിയാഴ്ച (ഓ​ഗ​സ്റ്റ് 21) രാവിലെ 22 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 110 രൂപയുടെ വർധന രേഖപ്പെടുത്തി 14,710 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ആനുപാതികമായി 22 കാരറ്റിന്റെ ഒരു പവന് 880 രൂപ കൂടി പുതുക്കി വിപണി വില 1,17,680 രൂപയായി. മേയ് 14-നു ശേഷം സംസ്ഥാനത്ത് സ്വർണ വിലയിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്.

കേരളത്തിൽ ഓണക്കാല വിപണി സജീവമായതിനൊപ്പം സ്വർണ വില കുതിച്ചുയരുന്നത് ആഭരണപ്രേമികളെ സങ്കടത്തിലാഴ്ത്തുന്നുണ്ട്. ഓ​ഗ​സ്റ്റ് മാസത്തിന്റെ തുടക്കത്തിൽ 1,05,600-760 രൂപ നിലവാരത്തിലായിരുന്നു പവന്റെ വിലയുണ്ടായിരുന്നത്. ഈ മാസത്തെ താഴ്ചയിൽ നിന്നും 12,080 രൂപയുടെ വർധനയാണ് പവനിൽ ഇതിനകം രേഖപ്പെടുത്തിയിരിക്കുന്നത്.

എന്തുകൊണ്ട് സ്വര്‍ണ വിലക്കയറ്റം?

അതുപോലെ ചെറിയ കാരറ്റിലുള്ള സ്വർണ നിരക്കുകളിലും ഇന്ന് ആനുപാതിക വർധന കുറിച്ചിട്ടുണ്ട്. 18 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 90 രൂപ വർധിച്ച് 12,085 രൂപയിലേക്ക് എത്തിച്ചേർന്നു. വിപണിയിൽ ഏറെ ഡിമാൻഡുള്ള 14 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 70 രൂപ കൂടി പുതിയ നിരക്ക് 9,410 രൂപയായി. 9 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 45 രൂപ വർധിച്ച് 6,070 രൂപയായും രേഖപ്പെടുത്തി.

വെള്ളി വിലയിലും ഇന്ന് വർധന പ്രകടമായി. ഒരു ​ഗ്രാം വെള്ളിയുടെ വില 260 രൂപയിലേക്ക് ഉയർന്നു. ആനുപാതികമായി 10 ​ഗ്രാം വെള്ളിക്ക് 2,600 രൂപയും 100 ​ഗ്രാം വെള്ളിക്ക് 26,000 രൂപയും ഒരു കിലോ​ഗ്രാം വെള്ളിക്ക് 2,60,000 രൂപയും വീതം കുറിച്ചു.

രാജ്യാന്തര വിപണിയിൽ സ്വർണ വില ഉയരുന്നതാണ് ആഭ്യന്തര വിപണിയിലെ വിലക്കയറ്റത്തിനുള്ള മുഖ്യകാരണം. യു.എസ് സർക്കാർ കടപ്പത്രങ്ങളുമായി ബന്ധപ്പെട്ട പുതിയ ചില വാർത്തകളെ തുടർന്ന് പലിശ നിരക്ക് വർധിക്കാം എന്ന ഭീതി വിപണിയിൽ കുറഞ്ഞു വരുകയാണ്. ഇതാണ് രാജ്യാന്തര വിപണിയിൽ സ്വർണ വിലയിലെ മുന്നേറ്റത്തിന് പ്രേരിപ്പിക്കുന്ന ഘടകം.

ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഇപ്പോൾ എത്രയാകും?

വെള്ളിയാഴ്ച രാവിലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ നിരക്കിൽ വൻ വർധന രേഖപ്പെടുത്തിയതോടെ, പുതിയ വിപണി വിലയ്ക്കൊപ്പം ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലിയും സ്വര്‍ണത്തിനും പണിക്കൂലിക്കും മേൽ ഈടാക്കുന്ന 3 ശതമാനം നികുതിയും 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ് ഇനത്തിലും അതിന്മേലുള്ള 18 ശതമാനം നികുതിയും ഒക്കെ കൂട്ടിച്ചേര്‍ത്ത് 1,27,442 രൂപയെങ്കിലും നൽകിയാലാണ് 22 കാരറ്റിന്റെ ഒരു പവൻ സ്വർണാഭരണം ഇപ്പോൾ വാങ്ങാൻ കഴിയുക. ആഭരണങ്ങളുടെ ഡിസൈനിൽ വരുന്ന മാറ്റങ്ങളനുസരിച്ച് പണിക്കൂലിയിലും വ്യത്യാസം നേരിടാമെന്നതും ഓർക്കുക.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com