സ്വർണത്തിന് വീണ്ടും വൻ വർധന; രണ്ട് ദിവസത്തിനിടെ പവന് ₹4,680 കൂടി, ഒരു പവൻ ആഭരണം വാങ്ങാൻ എത്ര നൽകണം?

18 കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 235 രൂപ കൂടി 10,955 രൂപയും 14 കാരറ്റിന് ​ഗ്രാമിന് 190 രൂപ കൂടി 8,570 രൂപയിലുമെത്തി
inside of a jewellery in kerala
Image courtesy: Canva
Published on: 

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും വര്‍ധന. ഗ്രാമിന് 295 രൂപ കൂടി 13,385 രൂപയും പവന് 2,360 രൂപ കൂടി 1,07,080 രൂപയുമായി. ഇന്നലെ പവന് 2,320 രൂപയുടെ വര്‍ധന രേഖപ്പെടുത്തിയിരുന്നു. 18 കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 235 രൂപ കൂടി 10,955 രൂപയും 14 കാരറ്റിന് ​ഗ്രാമിന് 190 രൂപ കൂടി 8,570 രൂപയിലുമെത്തി. 9 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 120 രൂപ കൂടി 5,525 രൂപയിലെത്തി. വെളളി വില ഗ്രാമിന് 210 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

അന്താരാഷ്ട്ര വിപണി

അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിൽ ശക്തമായ തിരിച്ചു വരവും മുന്നേറ്റവുമാണ് ദൃശ്യമാകുന്നത്. ട്രോയ് ഔൺസിന് 4,100 ഡോളർ എന്ന നിരക്കിലേക്ക് സ്വർണവില ഉയർന്നു. അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പ് ഫലങ്ങളും ഡോളറിന്റെ മൂല്യത്തിലുണ്ടായ ഇടിവുമാണ് രാജ്യാന്തര തലത്തിൽ സ്വർണവില ഉയരാൻ പ്രധാന കാരണമായത്. ഡോളർ ദുർബലമായതും യു.എസ് ട്രഷറി യീൽഡ് കുറഞ്ഞതും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് നിക്ഷേപകരെ കൂടുതൽ ആകർഷിച്ചു. ആഗോള വിപണിയിലെ ഈ മുന്നേറ്റം ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നു. വരും ദിവസങ്ങളിലും അന്താരാഷ്ട്ര സാമ്പത്തിക സാഹചര്യങ്ങളും കേന്ദ്ര ബാങ്കുകളുടെ നയങ്ങളും സ്വർണവിലയുടെ ഗതി നിർണയിക്കുന്നതിൽ നിർണായക പങ്കുവഹിക്കും.

ഒരു പവന്‍ വാങ്ങാന്‍

ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് ഒരുപവന്‍ സ്വര്‍ണാഭരണത്തിന് 1,16,003 രൂപയാകും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്നതിനാല്‍, ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```