

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന. ഗ്രാമിന് 105 രൂപയും പവന് 840 രൂപയുമാണ് ഉയര്‍ന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,03,000 രൂപയിലെത്തി. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 85 രൂപയും 14 കാരറ്റ് സ്വര്‍ണത്തില്‍ ഗ്രാമിന് 70 രൂപയും വര്‍ധിച്ചു. വെളളി വില ഗ്രാമിന് 260 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
അന്താരാഷ്ട്ര വിപണിയിൽ സ്വർണവില വലിയ മുന്നേറ്റമാണ് രേഖപ്പെടുത്തുന്നത്. ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും ഭൗമരാഷ്ട്രീയ സംഘർഷങ്ങളും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന്റെ ഡിമാൻഡ് വർദ്ധിപ്പിച്ചു. നിലവിൽ അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് സ്വർണവില ട്രോയ് ഔൺസിന് ഏകദേശം 4,510 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ താരിഫ് നയങ്ങളും യുഎസ് ഡോളർ സൂചികയിലുണ്ടായ വ്യതിയാനങ്ങളുമാണ് വിലക്കയറ്റത്തിന് പ്രധാന കാരണമായി വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
അന്താരാഷ്ട്ര വിപണിയിലെ ഈ മുന്നേറ്റമാണ് കേരളമുൾപ്പെടെയുള്ള ആഭ്യന്തര വിപണികളിലും പ്രതിഫലിക്കുന്നത്. കേരളത്തിൽ ഒരു പവൻ സ്വർണത്തിന്റെ വില ചരിത്രത്തിലാദ്യമായി ഒരു ലക്ഷം രൂപ കടന്നു മുന്നേറുകയാണ്. നിക്ഷേപകർക്കിടയിൽ സ്വർണത്തോടുള്ള താല്പര്യം വർദ്ധിക്കുന്നത് വരും ദിവസങ്ങളിലും വില ഉയരാൻ സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്നു.
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,03,000 രൂപയാണെങ്കിലും മനസിനിണങ്ങിയ സ്വര്‍ണാഭരണം വാങ്ങാന്‍ കൂടുതല്‍ പണം കൊടുക്കേണ്ടി വരും. ഇന്നത്തെ വിലക്കൊപ്പം അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് ഏറ്റവും കുറഞ്ഞത് 1,11,551 രൂപയാകും. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസം വരും. ഇത് ആഭരണങ്ങളുടെ വിലയിലും പ്രതിഫലിക്കുമെന്ന കാര്യം ശ്രദ്ധിക്കുക.