

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും വര്‍ധന. ഗ്രാമിന് 65 രൂപ കൂടി 13,880 രൂപയും പവന് 520 രൂപ കൂടി 1,11,040 രൂപയുമായി. ഇന്നലെ പവന് 840 രൂപയുടെ വര്‍ധന രേഖപ്പെടുത്തിയിരുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 50 രൂപ കൂടി 11,400 രൂപയും 14 കാരറ്റിന് ഗ്രാമിന് 45 രൂപ കൂടി 8,885 രൂപയിലുമെത്തി. 9 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 30 രൂപ കൂടി 5,730 രൂപയിലെത്തി. വെളളി വില ഗ്രാമിന് 240 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഉയർന്ന നിലവാരത്തിലാണ് വ്യാപാരം തുടരുന്നത്. ഔൺസിന് ഏകദേശം 4,193 ഡോളർ നിരക്കിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. യുഎസ് ഡോളറിന്റെ മൂല്യത്തിലുണ്ടായ നേരിയ ഇടിവും ബോണ്ട് യീൽഡുകൾ കുറഞ്ഞതുമാണ് സ്വർണത്തിന് അനുകൂലമായത്.
ഭൗമരാഷ്ട്രീയ സംഘർഷങ്ങളും ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും കാരണം സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്കുള്ള ആകർഷണം വർധിച്ചു. കേന്ദ്ര ബാങ്കുകളുടെ നിരക്ക് നയങ്ങളും വിപണിയെ സ്വാധീനിക്കുന്നുണ്ട്. വരും ദിവസങ്ങളിലും അന്താരാഷ്ട്ര വിപണിയിലെ ഈ മാറ്റങ്ങൾ പ്രാദേശിക സ്വർണവിലയിലും പ്രതിഫലിച്ചേക്കും.
ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് ഒരുപവന്‍ സ്വര്‍ണാഭരണത്തിന് 1,20,289 രൂപയാകും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്നതിനാല്‍, ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine