

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് വര്‍ധന. ഗ്രാമിന് 290 രൂപ കൂടി 14,220 രൂപയും പവന് 2,320 രൂപ കൂടി 1,13,760 രൂപയുമായി. ഇന്നലെ പവന് 290 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 240 രൂപ കൂടി 11,685 രൂപയും 14 കാരറ്റിന് ഗ്രാമിന് 185 രൂപ കൂടി 9,100 രൂപയിലുമെത്തി. 9 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 115 രൂപ കൂടി 5,865 രൂപയിലെത്തി. വെളളി വില ഗ്രാമിന് 255 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
അന്താരാഷ്ട്ര വിപണിയില്‍ സ്വർണവില ഉയർന്ന നിലവാരത്തിൽ തുടരുന്നു. ട്രോയ് ഔൺസിന് ഏകദേശം 4,300 മുതൽ 4,415 ഡോളർ വരെയാണ് നിലവിൽ അന്താരാഷ്ട്ര സ്പോട്ട് മാർക്കറ്റിലെ നിരക്ക്. അമേരിക്കൻ ഡോളറിന്റെ മൂല്യത്തിലുണ്ടായ മാറ്റങ്ങളും ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളുമാണ് സ്വർണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്.
അമേരിക്കയിലെ പുതിയ പണപ്പെരുപ്പ കണക്കുകളും ഫെഡറൽ റിസർവിന്റെ പലിശനിരക്ക് സംബന്ധിച്ച സൂചനകളും നിക്ഷേപകർ ഉറ്റുനോക്കുകയാണ്. കൂടാതെ, വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകൾ വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നതും സുരക്ഷിത നിക്ഷേപമെന്ന നിലയിലുള്ള ശക്തമായ ആവശ്യകതയും വിപണിക്ക് കരുത്തേകുന്നു. അന്താരാഷ്ട്ര തലത്തിലെ ഈ വിലവർധനവ് വരുംദിവസങ്ങളിൽ ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചേക്കാം.
ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് ഒരു പവന്‍ സ്വര്‍ണാഭരണത്തിന് 123,198 രൂപയാകും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്നതിനാല്‍, ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine