

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും ഇടിവ്. ഗ്രാമിന് 200 രൂപ കുറഞ്ഞ് 12,815 രൂപയും പവന് 1600 രൂപ കുറഞ്ഞ് 1,05,680 രൂപയുമായി. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 4,560 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 160 രൂപ കുറഞ്ഞ് 10,490 രൂപയും 14 കാരറ്റിന് ഗ്രാമിന് 125 രൂപ കുറഞ്ഞ് 8,205 രൂപയിലുമെത്തി. 9 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 80 രൂപ കുറഞ്ഞ് 5,295 രൂപയിലെത്തി. വെളളി വില ഗ്രാമിന് 200 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഔൺസിന് ഏകദേശം 3,985 മുതൽ 3,988 ഡോളറിന് അടുത്താണ് വ്യാപാരം തുടരുന്നത്. അമേരിക്കയിലെ പണപ്പെരുപ്പ നിരക്ക് ഉയർന്നതും, യു.എസ് ഫെഡറൽ റിസർവ് പലിശനിരക്ക് വീണ്ടും വർദ്ധിപ്പിച്ചേക്കുമെന്ന സൂചനകളും അമേരിക്കൻ ഡോളറിന് കരുത്ത് പകർന്നു. ഡോളറിന്റെ മൂല്യം കൂടിയത് സ്വർണവിലയിൽ ചെറിയ ഇടിവിന് കാരണമായിട്ടുണ്ട്.
4,000 ഡോളറിന് മുകളിൽ നിന്ന സ്വർണം ചെറിയ സമ്മർദ്ദത്താൽ താഴേക്ക് വന്നെങ്കിലും, ആഗോള വിപണിയിലെ സാമ്പത്തിക അനശ്ചിതത്വങ്ങൾ കാരണം വിലയിലുള്ള ചാഞ്ചാട്ടം തുടരുകയാണ്. ഭാവിയിലും പലിശനിരക്ക് പ്രഖ്യാപനങ്ങളും കറൻസി മാറ്റങ്ങളും വിലയെ സ്വാധീനിക്കുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.
ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് ഒരുപവന്‍ സ്വര്‍ണാഭരണത്തിന് 1,14,487 രൂപയാകും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്നതിനാല്‍, ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine