സ്വര്‍ണവില വീണ്ടും കുതിച്ചു; പവന്‍ ₹1.09 ലക്ഷം കടന്നു, ആഭരണം വാങ്ങാന്‍ ₹1.18 ലക്ഷം വരെ ചെലവ്

18 കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 35 രൂപ കൂടി 11,230 രൂപയും 14 കാരറ്റിന് ​ഗ്രാമിന് 30 രൂപ കൂടി 8,745 രൂപയിലുമെത്തി
സ്വര്‍ണവില വീണ്ടും കുതിച്ചു; പവന്‍ ₹1.09 ലക്ഷം കടന്നു, ആഭരണം വാങ്ങാന്‍ ₹1.18 ലക്ഷം വരെ ചെലവ്
Published on

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും വര്‍ധന. ഗ്രാമിന് 45 രൂപ കൂടി 13,665 രൂപയും പവന് 360 രൂപ കൂടി 1,09,320 രൂപയുമായി. ഇന്നലെ പവന് പവന് 2,160 രൂപ വര്‍ധിച്ചിരുന്നു. 18 കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 35 രൂപ കൂടി 11,230 രൂപയും 14 കാരറ്റിന് ​ഗ്രാമിന് 30 രൂപ കൂടി 8,745 രൂപയിലുമെത്തി. 9 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 20 രൂപ കൂടി 5,640 രൂപയിലെത്തി. വെളളി വില ഗ്രാമിന് 260 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

അന്താരാഷ്ട്ര വിപണി

അന്താരാഷ്ട്ര വിപണിയില്‍ ഇന്ന് സ്വര്‍ണവിലയില്‍ നേരിയ മാറ്റങ്ങള്‍ പ്രകടമാണ്. ആഗോള വിപണിയില്‍ സ്പോട്ട് ഗോൾഡ് വില ഔൺസിന് (Ounce) 4,210 യു.എസ് ഡോളർ എന്ന നിരക്കിലാണ് വ്യാപാരം തുടരുന്നത്. കഴിഞ്ഞ ദിവസങ്ങളിലെ വൻ ഇടിവിന് ശേഷം വിപണി നേരിയ തോതിൽ തിരിച്ചുപിടിത്തം നടത്തുന്നുണ്ടെങ്കിലും, ഈ വാരം മൊത്തത്തിൽ വിലയിരുത്തുമ്പോൾ രണ്ട് ശതമാനത്തിലധികം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അമേരിക്കയിലെ പണപ്പെരുപ്പ നിരക്കുകളിലെ ആശങ്കയും യു.എസ് ഫെഡറൽ റിസർവ് പലിശനിരക്ക് വർദ്ധിപ്പിച്ചേക്കുമെന്ന സൂചനകളുമാണ് നിലവിൽ സ്വർണവിലയെ സ്വാധീനിക്കുന്നത്. രാജ്യാന്തര വിപണിയിലെ ഈ മാറ്റങ്ങൾ ഇന്ത്യൻ വിപണിയിലും പ്രതിഫലിച്ചിട്ടുണ്ട്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ വരും ദിവസങ്ങളിലും ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ സ്വർണവിലയെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.

ഒരു പവന്‍ വാങ്ങാന്‍

ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് ഒരുപവന്‍ സ്വര്‍ണാഭരണത്തിന് 1,18,392 രൂപയാകും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്നതിനാല്‍, ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com