സ്വര്‍ണ വിലയില്‍ ഇടിവ്, 24 മണിക്കൂറിനിടെ കുറഞ്ഞത് 1,640 രൂപ, പുതിയ നിരക്കുകള്‍ ഇങ്ങനെ

18 കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 50 രൂപ കുറഞ്ഞ് 11,520 രൂപയും 14 കാരറ്റിന് ​ഗ്രാമിന് 40 രൂപ കുറഞ്ഞ് 8,970 രൂപയിലുമെത്തി
സ്വര്‍ണ വിലയില്‍ ഇടിവ്, 24 മണിക്കൂറിനിടെ കുറഞ്ഞത് 1,640 രൂപ, പുതിയ നിരക്കുകള്‍ ഇങ്ങനെ
Published on

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് ഇടിവ്. ഗ്രാമിന് 65 രൂപ കുറഞ്ഞ് 14,015 രൂപയും പവന് 520 രൂപ കുറഞ്ഞ് 1,12,120 രൂപയുമായി. ഇന്നലെ ഉച്ചക്ക് പവന് 1,120 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു. 18 കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 50 രൂപ കുറഞ്ഞ് 11,520 രൂപയും 14 കാരറ്റിന് ​ഗ്രാമിന് 40 രൂപ കുറഞ്ഞ് 8,970 രൂപയിലുമെത്തി. 9 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 25 രൂപ കുറഞ്ഞ് 5,785 രൂപയിലെത്തി. വെളളി വില ഗ്രാമിന് 250 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

അന്താരാഷ്ട്ര വിപണി

അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിൽ ചെറിയ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്ന നിരക്കിലെത്തിയതിനെത്തുടർന്ന് നിക്ഷേപകർ വ്യാപകമായി ലാഭമെടുപ്പ് (Profit booking) നടത്തിയതാണ് വിലയിൽ കുറവുണ്ടാകാൻ പ്രധാന കാരണം. നിലവിൽ അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് സ്വർണവില ഔൺസിന് (31.1 ഗ്രാം) ഏകദേശം 4,330 ഡോളർ നിരക്കിലാണ് വ്യാപാരം നടക്കുന്നത്.

അമേരിക്കയിലെ പണപ്പെരുപ്പ കണക്കുകളും യു.എസ്. ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് സംബന്ധിച്ച സൂചനകളുമാണ് നിലവിൽ വിപണിയെ പ്രധാനമായും സ്വാധീനിക്കുന്നത്. സ്വർണത്തോടൊപ്പം വെള്ളി, പ്ലാറ്റിനം തുടങ്ങിയ മറ്റ് വിലപിടിപ്പുള്ള ലോഹങ്ങളുടെ വിലയിലും ഇതോടൊപ്പം ഇടിവുണ്ടായിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിലെ ഈ മാറ്റങ്ങൾ വരും ദിവസങ്ങളിൽ ആഭ്യന്തര വിപണിയിലെ സ്വർണനിരക്കിലും പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഒരു പവന്‍ വാങ്ങാന്‍

ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് ഒരുപവന്‍ സ്വര്‍ണാഭരണത്തിന് 1,21,423 രൂപയാകും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്നതിനാല്‍, ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com