സ്വർണവിലയിൽ വൻ ഇടിവ്: 24 മണിക്കൂറിനിടെ പവന് ₹1,880 കുറഞ്ഞു; തുടർച്ചയായ നാലാം ദിവസവും വില താഴേക്ക്

18 കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 75 രൂപ കുറഞ്ഞ് 12,025 രൂപയും 14 കാരറ്റിന് ​ഗ്രാമിന് 60 രൂപ കുറഞ്ഞ് 9,365 രൂപയിലുമെത്തി
Gold price down
Image : Dhanam File and Canva
Published on

സംസ്ഥാനത്ത് സ്വർണ വിലയിൽ നാലാം ദിവസവും ഇടിവ്. ഗ്രാമിന് 95 രൂപ കുറഞ്ഞ് 14,635 രൂപയും പവന് 760 രൂപ കുറഞ്ഞ് 1,17,080 രൂപയുമായി. ഇതോടെ 24 മണിക്കൂറിനുളളില്‍ സ്വര്‍ണ വിലയില്‍ പവന് 1,880 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. 18 കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 75 രൂപ കുറഞ്ഞ് 12,025 രൂപയും 14 കാരറ്റിന് ​ഗ്രാമിന് 60 രൂപ കുറഞ്ഞ് 9,365 രൂപയിലുമെത്തി. 9 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 40 രൂപ കുറഞ്ഞ് 6,035 രൂപയിലെത്തി. വെളളി വില ഗ്രാമിന് 5 രൂപ കുറഞ്ഞ് 275 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

അന്താരാഷ്ട്ര വിപണി

അന്താരാഷ്ട്ര വിപണിയിലും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ഔൺസിന് ഏകദേശം 5,023 ഡോളർ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. അമേരിക്കൻ ഡോളർ കരുത്താർജിച്ചതും പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യതകൾ മങ്ങിയതുമാണ് വില കുറയാൻ പ്രധാന കാരണമായത്. ഈ വിലക്കുറവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. തുടർച്ചയായ രണ്ടാം വാരമാണ് സ്വർണവില അന്താരാഷ്ട്ര തലത്തിൽ താഴ്ന്ന നിലവാരത്തിൽ തുടരുന്നത്.

ഒരു പവന്‍ വാങ്ങാന്‍

ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് ഒരുപവന്‍ സ്വര്‍ണാഭരണത്തിന് 1,20,646 രൂപയാകും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്നതിനാല്‍, ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com