ഇടിവിന് ശേഷം സ്വർണവില ഉയർന്നു; പവന് ₹200 വർധന, പുതിയ നിരക്കുകള്‍ ഇങ്ങനെ

18 കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 25 രൂപ കൂടി 10,325 രൂപയും 14 കാരറ്റിന് ​ഗ്രാമിന് 20 രൂപ കൂടി 8,080 രൂപയിലുമെത്തി
inside of a jewellery in kerala
Image courtesy: Canva
Published on: 

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് നേരിയ മുന്നേറ്റം. ഗ്രാമിന് 20 രൂപ കൂടി 12,615 രൂപയും പവന് 200 രൂപ കൂടി 1,00,920 രൂപയുമായി. കഴിഞ്ഞ ദിവസങ്ങളിലെ ഇടിവിന് ശേഷമാണ് ഇന്ന് സ്വര്‍ണ വിലയില്‍ വര്‍ധന ഉണ്ടായിരിക്കുന്നത്. 18 കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 25 രൂപ കൂടി 10,325 രൂപയും 14 കാരറ്റിന് ​ഗ്രാമിന് 20 രൂപ കൂടി 8,080 രൂപയിലുമെത്തി. 9 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 10 രൂപ കൂടി 5,210 രൂപയിലെത്തി. വെളളി വില ഗ്രാമിന് 195 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

അന്താരാഷ്ട്ര വിപണി

അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഔൺസിന് ഏകദേശം 3,881 മുതൽ 3,894 ഡോളർ വരെയാണ്. കഴിഞ്ഞ ദിവസങ്ങളിൽ വിലയിൽ ഇടിവ് രേഖപ്പെടുത്തിയെങ്കിലും, വിപണിയിൽ നേരിയ തോതിലുള്ള തിരിച്ചുവരവാണ് കാണാൻ കഴിയുന്നത്. യു.എസ്. ഡോളറിന്റെ കരുത്ത്, ട്രഷറി ആദായത്തിലെ വർധനവ്, ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് വർധിപ്പിച്ചേക്കുമെന്ന സൂചനകൾ എന്നിവയാണ് അന്താരാഷ്ട്ര തലത്തിൽ സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങൾ. തുടർച്ചയായ ദിവസങ്ങളിൽ വിലയിൽ ചാഞ്ചാട്ടങ്ങൾ പ്രകടമാണെങ്കിലും, സുരക്ഷിത നിക്ഷേപം എന്ന നിലയിൽ ആഗോള വിപണിയിൽ സ്വർണത്തിന്മേലുള്ള താൽപര്യം തുടരുന്നുണ്ട്.

ഒരു പവന്‍ വാങ്ങാന്‍

ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് ഒരുപവന്‍ സ്വര്‍ണാഭരണത്തിന് 1,09,334 രൂപയാകും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്നതിനാല്‍, ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```