സ്വർണവില താഴേക്ക്: 3 ദിവസം കൊണ്ട് ₹2000 കുറഞ്ഞു; ഇന്നത്തെ വിപണി നിരക്കുകൾ അറിയാം

18 കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 75 രൂപ കുറഞ്ഞ് 11,165 രൂപയും 14 കാരറ്റിന് ​ഗ്രാമിന് 60 രൂപ കുറഞ്ഞ് 8,700 രൂപയിലുമെത്തി
inside of a jewellery in kerala
Image courtesy: Canva
Published on: 

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും ഇടിവ്. ഗ്രാമിന് 95 രൂപ കുറഞ്ഞ് 13,590 രൂപയും പവന് 760 രൂപ കുറഞ്ഞ് 1,08,720 രൂപയുമായി. 2 ദിവസത്തിനിടെ പവന് 1,240 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു. 18 കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 75 രൂപ കുറഞ്ഞ് 11,165 രൂപയും 14 കാരറ്റിന് ​ഗ്രാമിന് 60 രൂപ കുറഞ്ഞ് 8,700 രൂപയിലുമെത്തി. 9 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 40 രൂപ കുറഞ്ഞ് 5,610 രൂപയിലെത്തി. വെളളി വില ഗ്രാമിന് 235 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

അന്താരാഷ്ട്ര വിപണി

അന്താരാഷ്ട്ര വിപണിയിലും സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ട്രോയ് ഔൺസിന് ഏകദേശം 4,160 ഡോളർ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. അമേരിക്കൻ ഡോളർ ശക്തമായതും പലിശ നിരക്കുകളുമായി ബന്ധപ്പെട്ട യു.എസ് ഫോറെക്സ് നയങ്ങളിൽ വ്യക്തത വരാൻ നിക്ഷേപകർ കാത്തിരിക്കുന്നതുമാണ് വില കുറയാൻ പ്രധാന കാരണം. കഴിഞ്ഞ ദിവസങ്ങളിലെ ഉയർന്ന നിരക്കിൽ നിന്നാണ് ഈ ഇടിവുണ്ടായിരിക്കുന്നത്. വരാനിരിക്കുന്ന യു.എസ് പണപ്പെരുപ്പ കണക്കുകളും ആഗോള സാമ്പത്തിക സൂചികകളും വരും ദിവസങ്ങളിൽ സ്വർണവിലയെ സ്വാധീനിക്കുമെന്ന് വിപണി വിദഗ്ദ്ധർ വിലയിരുത്തുന്നു. അന്താരാഷ്ട്ര വിപണിയിലെ ഈ വ്യതിയാനം വരും മണിക്കൂറുകളിൽ പ്രാദേശിക വിപണികളിലും പ്രതിഫലിച്ചേക്കാം.

ഒരു പവന്‍ വാങ്ങാന്‍

ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് ഒരുപവന്‍ സ്വര്‍ണാഭരണത്തിന് 1,17,778 രൂപയാകും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്നതിനാല്‍, ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com