സ്വർണം ലക്ഷത്തിന് താഴെ തുടരുന്നു; ഇന്ന് പവന് ₹2,040 ഇടിവ്, പുതിയ നിരക്കുകൾ അറിയാം

അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഔൺസിന് ഏകദേശം 3,800 യു.എസ്. ഡോളറിനും താഴേക്ക് ഇടിഞ്ഞതാണ് അഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്
inside of a kerala jewellery
Representational image, courtesy: Canva
Published on: 

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും ഇടിവ്. പവന് ഒരു ലക്ഷത്തിന് താഴെ സ്വർണവില തുടരുകയാണ്. ഗ്രാമിന് 255 രൂപ കുറഞ്ഞ് 12,215 രൂപയും പവന് 2,040 രൂപ കുറഞ്ഞ് 97,720 രൂപയുമായി. 18 കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 205 രൂപ കുറഞ്ഞ് 10,000 രൂപയും 14 കാരറ്റിന് ​ഗ്രാമിന് 160 രൂപ കുറഞ്ഞ് 7,825 രൂപയിലുമെത്തി. 9 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 105 രൂപ കുറഞ്ഞ് 5,045 രൂപയിലെത്തി. വെളളി വില ഗ്രാമിന് 185 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

അന്താരാഷ്ട്ര വിപണി

അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഔൺസിന് ഏകദേശം 3,800 യു.എസ്. ഡോളറിനും താഴേക്ക് ഇടിഞ്ഞു. യു.എസ്. ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് വർധന സംബന്ധിച്ച പ്രതീക്ഷകളും, യു.എസ്. ഡോളർ കരുത്താർജിക്കുന്നതുമാണ് സ്വർണവിലയെ പ്രതികൂലമായി ബാധിച്ച പ്രധാന ഘടകങ്ങൾ. കഴിഞ്ഞ കുറേ നാളുകളായി ഉയർന്ന നിലവാരത്തിലായിരുന്ന മഞ്ഞലോഹം, വിപണിയിലെ ഈ സമ്മർദ്ദം കാരണം സമീപകാലത്തെ ഏറ്റവും താഴ്ന്ന നിരക്കുകളിലൊന്നിലേക്കാണ് എത്തിയിരിക്കുന്നത്.

വില കുറഞ്ഞത് ലോകമെമ്പാടുമുള്ള വിപണികളിൽ താഴ്ന്ന നിലകളിലെ വാങ്ങലുകൾക്ക് (value buying) ചെറിയ തോതിൽ പ്രേരണയായിട്ടുണ്ട്. ആഗോളതലത്തിലെ ഈ വിലയിടിവ് ഇന്ത്യ ഉൾപ്പെടെയുള്ള പ്രാദേശിക വിപണികളിലും പ്രതിഫലിച്ചിട്ടുണ്ട്.

ഒരു പവന്‍ വാങ്ങാന്‍

ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് ഒരുപവന്‍ സ്വര്‍ണാഭരണത്തിന് 1,05,870 രൂപയാകും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്നതിനാല്‍, ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```