സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു; പവന് ₹1,160 കൂടി ₹1,13,240, ഗ്രാമിന് ₹14,155

18 കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 120 കൂടി 11,630 രൂപയും 14 കാരറ്റിന് ​ഗ്രാമിന് 95 രൂപ കൂടി 9,060 രൂപയിലുമെത്തി
gold jewellery
Image courtesy: Canva
Published on

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് വര്‍ധന. ഗ്രാമിന് 145 രൂപ കൂടി 14,155 രൂപയും പവന് 1,160 രൂപ കൂടി 1,13,240 രൂപയുമായി. 18 കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 120 കൂടി 11,630 രൂപയും 14 കാരറ്റിന് ​ഗ്രാമിന് 95 രൂപ കൂടി 9,060 രൂപയിലുമെത്തി. 9 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 60 രൂപ കൂടി 5,840 രൂപയിലെത്തി. വെളളി വില ഗ്രാമിന് 250 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

അന്താരാഷ്ട്ര വിപണി

അന്താരാഷ്ട്ര വിപണിയിൽ ഇന്ന് സ്വർണവിലയിൽ നേരിയ ഉയർച്ച പ്രകടമാണ്. സ്പോട്ട് മാർക്കറ്റിൽ ട്രോയ് ഔൺസിന് (Troy Ounce) ഏകദേശം 4,353 ഡോളർ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. യു.എസ്. ഫെഡറൽ റിസർവിന്റെ സാമ്പത്തിക തീരുമാനങ്ങളും ഡോളർ മൂല്യത്തിലെ ചലനങ്ങളുമാണ് നിലവിലെ വിലയെ സ്വാധീനിക്കുന്നത്. അതേസമയം ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും ഭൂരാഷ്ട്രീയ പിരിമുറുക്കങ്ങളും കാരണം സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് പ്രിയമേറുന്നു. സമീപഭാവിയിൽ ബോണ്ട് ഈൽഡുകളിലുണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ച് സ്വർണവിലയിൽ കൂടുതൽ വ്യതിയാനങ്ങൾ പ്രതീക്ഷിക്കാം.

ഒരു പവന്‍ വാങ്ങാന്‍

ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് ഒരുപവന്‍ സ്വര്‍ണാഭരണത്തിന് 1,22,671 രൂപയാകും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്നതിനാല്‍, ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com