

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വീണ്ടും വര്‍ധന. ഗ്രാമിന് 465 രൂപ കൂടി 14,640 രൂപയിലും പവന് 3,960 രൂപ കൂടി 1,17,120 രൂപയിലും എത്തി. സര്‍വകാല റെക്കോഡിലാണ് സ്വര്‍ണവില എത്തിയിരിക്കുന്നത്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 405 രൂപ കൂടി 12,030 രൂപയും 14 കാരറ്റിന് ഗ്രാമിന് 315 രൂപ കൂടി 9,365 രൂപയുമാണ്. വെള്ളി വില ഗ്രാമിന് 340 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ പവന്‍ വില 1,680 രൂപ താഴ്ന്നിരുന്നു.
അന്താരാഷ്ട്ര സ്വർണ വില റെക്കോർഡ് ഉയരത്തിലെത്തിയതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ഔൺസിന് 4,957 ഡോളറിലാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, ദുർബലമായ ഡോളർ, ഫെഡ് റിസര്‍വ് പലിശ നിരക്ക് കുറക്കുമെന്ന പ്രതീക്ഷകള്‍ തുടങ്ങിയവ സ്വർണത്തിന്റെ ഡിമാന്‍ഡ് വര്‍ധിപ്പിക്കുന്നു.
നാറ്റോയുമായുള്ള കരാറിലൂടെ ഗ്രീൻലാൻഡിലേക്ക് യുഎസിന് സ്ഥിരമായ പ്രവേശനം ഉറപ്പാക്കിയതായി യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് അവകാശപ്പെട്ടു. റഷ്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ള ഭീഷണികൾ ഒഴിവാക്കാൻ സഖ്യകക്ഷികൾ ആർട്ടിക് സുരക്ഷ വർദ്ധിപ്പിക്കേണ്ടതുണ്ടെന്ന് നാറ്റോ മേധാവി പറഞ്ഞു. 2026 അവസാനത്തോടെ സ്വർണ വില ഔൺസിന് 5,400 ഡോളറാകുമെന്നാണ് ഗോൾഡ്മാൻ സാക്സ് വിലയിരുത്തുന്നത്.
സ്വര്‍ണ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് 1,26,836 രൂപയെങ്കിലും നല്‍കിയാലാണ് ഒരു പവന്‍ ആഭരണം കടയില്‍ നിന്ന് വാങ്ങാനാകുക. ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകും.
Read DhanamOnline in English
Subscribe to Dhanam Magazine