സ്വർണവില വീണ്ടും ഉയർന്നു; പവന് ₹640 കൂടി ₹1,13,080, ഇന്നത്തെ നിരക്കുകൾ അറിയാം

18 കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 70 കൂടി 11,635 രൂപയും 14 കാരറ്റിന് ​ഗ്രാമിന് 50 രൂപ കൂടി 9,045 രൂപയിലുമെത്തി
gold jewellery
Image courtesy: Canva
Published on

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് വര്‍ധന. ഗ്രാമിന് 80 രൂപ കൂടി 14,135 രൂപയും പവന് 640 രൂപ കൂടി 1,13,080 രൂപയുമായി. 18 കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 70 കൂടി 11,635 രൂപയും 14 കാരറ്റിന് ​ഗ്രാമിന് 50 രൂപ കൂടി 9,045 രൂപയിലുമെത്തി. 9 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 35 രൂപ കൂടി 5,835 രൂപയിലെത്തി. വെളളി വില ഗ്രാമിന് 250 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

അന്താരാഷ്ട്ര വിപണി

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ട്രോയ് ഔണ്‍സിന് (Troy Ounce) ഏകദേശം 4,335 - 4,340 യു.എസ് ഡോളർ എന്ന നിരക്കിലാണ് സ്പോട്ട് മാർക്കറ്റിൽ വ്യാപാരം നടക്കുന്നത്. യു.എസ് ഫെഡറൽ റിസർവ് പലിശ നിരക്കുകൾ ഉയർന്ന നിലയിൽ തുടരുമെന്ന സൂചന നൽകിയതും അമേരിക്കൻ ഡോളർ ശക്തിപ്പെട്ടതുമാണ് സ്വര്‍ണവിലയില്‍ നിലവില്‍‌ പ്രതിഫലിക്കുന്നത്. കേന്ദ്ര ബാങ്കുകളുടെ വൻതോതിലുള്ള സ്വർണശേഖരണവും രാഷ്ട്രീയ അസ്ഥിരതകളും വില വൻതോതിൽ ഇടിയാതെ നിലനിർത്തുന്നുണ്ട്. ആഗോള വിപണിയിലെ ഈ മാറ്റങ്ങൾ ഇന്ത്യൻ വിപണിയിലും പ്രതിഫലിക്കുന്നുണ്ട്.

ഒരു പവന്‍ വാങ്ങാന്‍

ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് ഒരുപവന്‍ സ്വര്‍ണാഭരണത്തിന് 1,22,498 രൂപയാകും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്നതിനാല്‍, ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com