സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ആശ്വാസം; ഒറ്റയടിക്ക് ₹2,000 രൂപ കുറഞ്ഞു! ഇന്നത്തെ നിരക്കറിയാം

18 കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 210 രൂപ കുറഞ്ഞ് 10,560 രൂപയും 14 കാരറ്റിന് ​ഗ്രാമിന് 160 രൂപ കുറഞ്ഞ് 8,825 രൂപയിലുമെത്തി
gold shopping
Image courtesy: Canva
Published on

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് വന്‍ ഇടിവ്. ഗ്രാമിന് 225 രൂപ കുറഞ്ഞ് 12,845 രൂപയും പവന് 1800 രൂപ കുറഞ്ഞ് 1,02,760 രൂപയുമായി. ഇന്നലെ പവന് 200 രൂപ കുറഞ്ഞിരുന്നു. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് സ്വര്‍ണ വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 210 രൂപ കുറഞ്ഞ് 10,560 രൂപയും 14 കാരറ്റിന് ​ഗ്രാമിന് 160 രൂപ കുറഞ്ഞ് 8,825 രൂപയിലുമെത്തി. 9 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 105 രൂപ കുറഞ്ഞ് 5,305 രൂപയിലെത്തി. വെളളി വില ഗ്രാമിന് 235 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

അന്താരാഷ്ട്ര വിപണി

അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ആഗോള വിപണിയിലെ ശക്തമായ ഡോളറും യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്കുകള്‍ സംബന്ധിച്ച് സ്വീകരിക്കുന്ന കടുത്ത നിലപാടുകളുമാണ് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന് മേല്‍ സമ്മര്‍ദ്ദമുണ്ടാക്കിയത്. അന്താരാഷ്ട്ര വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് (Spot Gold per ounce) 3,980 - 4,015 യുഎസ് ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം തുടരുന്നത്. കഴിഞ്ഞ സെഷനുകളെ അപേക്ഷിച്ച് വിലയില്‍ ഏകദേശം 0.42 ശതമാനം വരെ കുറവുണ്ടായിട്ടുണ്ട്. വരും ദിവസങ്ങളിലെ യുഎസ് സാമ്പത്തിക ഡാറ്റകളും പണപ്പെരുപ്പ നിരക്കുകളും അനുസരിച്ചാകും വിപണിയുടെ തുടര്‍ചലനങ്ങള്‍.

ഒരു പവന്‍ വാങ്ങാന്‍

ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് ഒരുപവന്‍ സ്വര്‍ണാഭരണത്തിന് 1,11,291 രൂപയാകും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്നതിനാല്‍, ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com