രണ്ട് ദിവസമായി സ്വര്‍ണവില ഉയരുന്നത് എന്തുകൊണ്ട്? കേരളത്തിലെ ഇന്നത്തെ നിരക്കുകള്‍ അറിയാം

യു.എസ് ഫെഡ് റിസർവിന്റെ വരാനിരിക്കുന്ന പലിശ നിരക്ക് പ്രഖ്യാപനവും, ഡോളറിന്റെ മൂല്യത്തിലുണ്ടായ നേരിയ മുന്നേറ്റവും സ്വർണവിലയെ സ്വാധീനിക്കുന്നു
inside of a jewellery in kerala
Image courtesy: Canva
Published on: 

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും വര്‍ധന. ഗ്രാമിന് 50 രൂപ കൂടി 13,135 രൂപയും പവന് 400 രൂപ കൂടി 1,05,080 രൂപയുമായി. 18 കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 45 രൂപ കൂടി 10,750 രൂപയും 14 കാരറ്റിന് ​ഗ്രാമിന് 35 രൂപ കൂടി 8,410 രൂപയിലുമെത്തി. 9 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 20 രൂപ കൂടി 5,425 രൂപയിലെത്തി.

വില ഉയരുന്നത് എന്തുകൊണ്ട്?

അന്താരാഷ്ട്ര വിപണിയിൽ സ്വര്‍ണവില ഔൺസിന് ഏകദേശം 4,017 യു.എസ് ഡോളറിന് അടുത്താണ് വ്യാപാരം തുടരുന്നത്. കഴിഞ്ഞ ആഴ്ചകളിലുണ്ടായ വലിയ വിലയിടിവിന് ശേഷം വിപണിയിൽ ചെറിയ തോതിലുള്ള തിരിച്ചുവരവാണ് പ്രകടമാകുന്നത്. യു.എസ് ഫെഡ് റിസർവിന്റെ (Federal Reserve) വരാനിരിക്കുന്ന പലിശ നിരക്ക് പ്രഖ്യാപനവും, ഡോളറിന്റെ മൂല്യത്തിലുണ്ടായ നേരിയ മുന്നേറ്റവും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.

ക്രൂഡ് ഓയിൽ വിലയിലുണ്ടായ ഇടിവും പണപ്പെരുപ്പ ആശങ്കകളും നിക്ഷേപകരുടെ ശ്രദ്ധ മറ്റ് മേഖലകളിലേക്ക് തിരിക്കാൻ കാരണമായിട്ടുണ്ട്. എങ്കിലും 4,000 ഡോളർ എന്ന നിർണായക പിന്തുണ നിലനിർത്തിയാണ് രാജ്യാന്തര തലത്തിൽ സ്വർണം മുന്നോട്ട് പോകുന്നത്. ആഗോള രാഷ്ട്രീയ സാഹചര്യങ്ങളും വരും ദിവസങ്ങളിലെ സാമ്പത്തിക ഡാറ്റകളും വിലയെ കൂടുതൽ സ്വാധീനിച്ചേക്കാം.

ഒരു പവന്‍ വാങ്ങാന്‍

ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് ഒരുപവന്‍ സ്വര്‍ണാഭരണത്തിന് 1,13,838 രൂപയാകും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്നതിനാല്‍, ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.

```html ```
logo
DhanamOnline
dhanamonline.com