

സ്വര്‍ണ വിലയില്‍ ഇന്ന് വീണ്ടും വര്‍ധന. ഗ്രാം വില 65 രൂപ കൂടി 11,775 രൂപയും പവന്‍ വില 520 രൂപ കൂടി 94,200 രൂപയുമായി. ഇന്നലെ പവന് 120 രൂപ കുറഞ്ഞിരുന്നു. ലൈറ്റ്‌വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഗ്രാമിന് 55 രൂപ കൂടി 9,445 രൂപയിലെത്തി. വെള്ളി വില 3 രൂപ വര്‍ധിച്ച് 176 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഇന്ന് അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണവില ഉയർന്ന് നിൽക്കുന്നതായാണ് സൂചന. ഒരു ട്രോയ് ഔൺസ് (Troy Ounce) സ്വർണ്ണത്തിന്റെ വില 4,180 ഡോളറിനും 4,200 ഡോളറിനും ഇടയിലാണ് വ്യാപാരം ചെയ്യുന്നത്.
യുഎസ് ഫെഡറൽ റിസർവ് അടുത്ത മാസം പലിശ നിരക്ക് കുറയ്ക്കുന്നതിനെക്കുറിച്ചുള്ള പ്രതീക്ഷകളാണ് പ്രധാനമായും സ്വർണ്ണവിലയെ സ്വാധീനിക്കുന്നത്. ഇത് സ്വർണ്ണത്തിൽ നിക്ഷേപം വർദ്ധിപ്പിക്കാൻ നിക്ഷേപകരെ പ്രേരിപ്പിക്കുന്നു. കൂടാതെ, ലോകമെമ്പാടുമുള്ള സാമ്പത്തിക അനിശ്ചിതത്വങ്ങളും ഡോളറിൻ്റെ മൂല്യത്തിലെ ഏറ്റക്കുറച്ചിലുകളും സ്വർണ്ണവിലയെ ബാധിക്കുന്നുണ്ട്. ഫെഡ് റിസർവിൻ്റെ നയപരമായ സൂചനകൾ കാരണം സ്വർണ്ണവില താരതമ്യേന ശക്തമായ നിലയിലാണ് ഇന്ന് വ്യാപാരം തുടരുന്നത്.
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 94,200 രൂപയാണെങ്കിലും മനസിനിണങ്ങിയ സ്വര്‍ണാഭരണം വാങ്ങാന്‍ കൂടുതല്‍ പണം കൊടുക്കേണ്ടി വരും. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് 1,01,930 രൂപയാകും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുന്നത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.