സ്വർണവിലയിൽ 400 രൂപയുടെ ഇടിവ്; ഇന്നത്തെ പവൻ വില എത്ര? പുതുക്കിയ നിരക്കുകൾ അറിയാം

18 കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 40 രൂപ കുറഞ്ഞ് 9,590 രൂപയും 14 കാരറ്റിന് ​ഗ്രാമിന് 30 രൂപ കുറഞ്ഞ് 7,510 രൂപയിലുമെത്തി
inside of a jewellery in kerala
Image courtesy: Canva
Published on: 

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് ഇടിവ്. ഗ്രാമിന് 50 രൂപ കുറഞ്ഞ് 11,720 രൂപയും പവന് 400 രൂപ കുറഞ്ഞ് 93,760 രൂപയുമായി. 18 കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 40 രൂപ കുറഞ്ഞ് 9,590 രൂപയും 14 കാരറ്റിന് ​ഗ്രാമിന് 30 രൂപ കുറഞ്ഞ് 7,510 രൂപയിലുമെത്തി. 9 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 20 രൂപ കുറഞ്ഞ് 4,845 രൂപയിലെത്തി. വെളളി വില ഗ്രാമിന് 170 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

അന്താരാഷ്ട്ര വിപണി

വാരാന്ത്യ അവധി കാരണം അന്താരാഷ്ട്ര സ്വർണവിപണി സജീവ വ്യാപാരമില്ലെങ്കിലും, വെള്ളിയാഴ്ചത്തെ മുന്നേറ്റത്തിന്റെ ചുവടുപിടിച്ച് ഔൺസിന് ഏകദേശം 3,644 മുതൽ 3,671 യുഎസ് ഡോളർ നിലവാരത്തിലാണ് വില തുടരുന്നത്. സമീപകാല താഴ്ചകളിൽ നിന്നുള്ള തിരിച്ചുവരവും നിക്ഷേപകരുടെ വാങ്ങൽ താല്പര്യവും വില ഉയരാൻ സഹായിച്ചു. ഈ വർഷം ആദ്യം രേഖപ്പെടുത്തിയ ഉയർന്ന നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ സ്വർണവിലയിൽ ഗണ്യമായ തിരുത്തൽ ഉണ്ടായിട്ടുണ്ട്. ഡിസംബറിലെ യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് പ്രതീക്ഷകളും ഡോളറിന്റെ ചലനങ്ങളും വരും ദിവസങ്ങളിൽ അന്താരാഷ്ട്ര സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളായി തുടരും.

ഒരു പവന്‍ വാങ്ങാന്‍

ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് ഒരുപവന്‍ സ്വര്‍ണാഭരണത്തിന് 1,01,584 രൂപയാകും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്നതിനാല്‍, ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```