സ്വർണവിലയിൽ വൻ ഇടിവ്; മാസത്തിലെ ഏറ്റവും കുറഞ്ഞ വില, ഇന്നത്തെ നിരക്കുകൾ അറിയാം

18 കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 190 രൂപ കുറഞ്ഞ് 11,310 രൂപയും 14 കാരറ്റിന് ​ഗ്രാമിന് 145 രൂപ കുറഞ്ഞ് 8,810 രൂപയിലുമെത്തി
inside of a jewelry in kerala
Image courtesy: Canva
Published on: 

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് ഇടിവ്. ഗ്രാമിന് 230 രൂപ കുറഞ്ഞ് 13,765 രൂപയും പവന് 1,840 രൂപ കുറഞ്ഞ് 1,11,480 രൂപയുമായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വര്‍ണ വില എത്തിയിരിക്കുന്നത്. 18 കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 190 രൂപ കുറഞ്ഞ് 11,310 രൂപയും 14 കാരറ്റിന് ​ഗ്രാമിന് 145 രൂപ കുറഞ്ഞ് 8,810 രൂപയിലുമെത്തി. 9 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 95 രൂപ കുറഞ്ഞ് 5,680 രൂപയിലെത്തി. വെളളി വില ഗ്രാമിന് 240 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

അന്താരാഷ്ട്ര വിപണി

അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഔൺസിന് (Ounce) ഏകദേശം 4,190 മുതൽ 4,285 യു.എസ് ഡോളർ നിരക്കിലാണ് വ്യാപാരം നടക്കുന്നത്. യു.എസ് ഫെഡറൽ റിസർവ് പലിശനിരക്കുകൾ വീണ്ടും ഉയർത്തിയേക്കുമെന്ന സൂചനകളും ഡോളറിന്റെ കരുത്തുറ്റ മുന്നേറ്റവുമാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വർണവിലയിൽ ചെറിയ തോതിലുള്ള ഇടിവിന് കാരണമായത്. എങ്കിലും, ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും കറൻസി മൂല്യത്തിലുണ്ടാകുന്ന വ്യതിയാനങ്ങളും സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തോടുള്ള താല്പര്യം നിലനിർത്തുന്നു. നിലവിലെ തളർച്ച താത്കാലികമാണെന്നും ദീർഘകാല നിക്ഷേപകർക്ക് അന്താരാഷ്ട്ര വിപണിയിലെ ഈ വിലക്കുറവ് പുതിയ വാങ്ങലുകൾക്ക് അവസരമൊരുക്കുന്നുവെന്നും വിപണി വിദഗ്ധർ വിലയിരുത്തുന്നു.

ഒരു പവന്‍ വാങ്ങാന്‍

ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് ഒരുപവന്‍ സ്വര്‍ണാഭരണത്തിന് 1,20,766 രൂപയാകും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്നതിനാല്‍, ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com